കൊച്ചി∙ മലയാളി സംരംഭകർക്ക് പേടി സ്വപ്നമായി ഫാക്ടറി ഉൽപാദന (മാനുഫാക്ചറിങ്) വ്യവസായം. കഴിഞ്ഞ ഒരു വർഷത്തെ ചെറുകിട വ്യവസായ റജിസ്ട്രേഷൻ ലിസ്റ്റ് അനുസരിച്ച് 1,17,097 സംരംഭങ്ങൾ നിലവിൽ വന്നതിൽ, ഫാക്ടറി ഉൽപാദന രംഗത്തുള്ളത് 14570 എണ്ണം മാത്രം! എംഎസ്എംഇ റജിസ്ട്രേഷനുകളിൽ ഭൂരിപക്ഷവും വ്യാപാരം, ഭക്ഷണവിഭവം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മലയാളി സംരംഭകർക്ക് പേടി സ്വപ്നമായി ഫാക്ടറി ഉൽപാദന (മാനുഫാക്ചറിങ്) വ്യവസായം. കഴിഞ്ഞ ഒരു വർഷത്തെ ചെറുകിട വ്യവസായ റജിസ്ട്രേഷൻ ലിസ്റ്റ് അനുസരിച്ച് 1,17,097 സംരംഭങ്ങൾ നിലവിൽ വന്നതിൽ, ഫാക്ടറി ഉൽപാദന രംഗത്തുള്ളത് 14570 എണ്ണം മാത്രം! 

എംഎസ്എംഇ റജിസ്ട്രേഷനുകളിൽ ഭൂരിപക്ഷവും വ്യാപാരം, ഭക്ഷണവിഭവം, തയ്യൽക്കട, ബുത്തീക്, ബ്യൂട്ടിപാർലർ, ജിംനേഷ്യം, ടൂറിസം, യോഗ, കോച്ചിങ് സെന്റർ തുടങ്ങിയവയാണ്. വ്യാപാരങ്ങൾ (ട്രേഡ്) മാത്രം 38775 റജിസ്ട്രേഷനുകളും 2228.7 കോടി നിക്ഷേപവുമുണ്ട്. അതായത് കയറ്റിറക്ക്–തൊഴിൽ തർക്കങ്ങളും രാഷ്ട്രീയ ഇടപെടലും നിറഞ്ഞ മാനുഫാക്ചറിങ് വ്യവസായം അകറ്റിനിർത്തി, സുരക്ഷിതമായി എന്തെങ്കിലും കച്ചവടവും ചെയ്ത് ജീവിക്കാനാണ് മലയാളി സംരംഭകർ താൽപര്യപ്പെടുന്നത്. റജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ 12% മാത്രമേ മാനുഫാക്ചറിങ് രംഗത്തുള്ളു.

ADVERTISEMENT

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, റബർ, പ്ലാസ്റ്റിക്, പേപ്പർ, ലതർ, ഫാബ്രിക്കേഷൻ, കൈത്തറി, കരകൗശലം, ജൈവവള മേഖലകളിലായാണിത്. 33% സംരംഭങ്ങളും വ്യാപാര രംഗത്താണ്. വ്യാപാരവും ഭക്ഷ്യവിഭവ, മൽസ്യ, മാംസ വിൽപന സംരംഭങ്ങളും ചേർത്താൽ 50 ശതമാനത്തിലേറെ. മാനുഫാക്ചറിങ് രംഗത്ത് ആകെ നിക്ഷേപം 1053.8 കോടി രൂപയാണ്. വ്യാപാര, ഭക്ഷ്യമേഖലകളിലായാണ് 48% നിക്ഷേപം. സംരംഭങ്ങൾ ഒരു ലക്ഷത്തിലേറെ ഉണ്ടെങ്കിലും അതിലെല്ലാം കൂടി ആകെ നിക്ഷേപം 7168 കോടി മാത്രം. അതായത് സംരംഭം ഒന്നിന് ശരാശരി 6 ലക്ഷം രൂപ മാത്രം.