പാലക്കാട് ∙ അപ്രതീക്ഷിതമായി പെയ്ത മഴ മാങ്ങ, ചക്ക, തേങ്ങ തുടങ്ങിയ വിളകളെ സാരമായി ബാധിക്കുമെന്നു കർഷകർ. ജനുവരിയിൽ രാജ്യത്തിനകത്തും പുറത്തും വിപണി കീഴടക്കേണ്ട മാമ്പഴം വിളയുന്ന മുതലമട മാംഗോ സിറ്റിയിൽ മാവുകൾ പൂത്തു തുടങ്ങിയിട്ടേയുള്ളൂ. ഇവിടത്തെ മാവുകൾ ഒക്ടോബർ പകുതിയിൽ പൂവിടുകയും ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അപ്രതീക്ഷിതമായി പെയ്ത മഴ മാങ്ങ, ചക്ക, തേങ്ങ തുടങ്ങിയ വിളകളെ സാരമായി ബാധിക്കുമെന്നു കർഷകർ. ജനുവരിയിൽ രാജ്യത്തിനകത്തും പുറത്തും വിപണി കീഴടക്കേണ്ട മാമ്പഴം വിളയുന്ന മുതലമട മാംഗോ സിറ്റിയിൽ മാവുകൾ പൂത്തു തുടങ്ങിയിട്ടേയുള്ളൂ. ഇവിടത്തെ മാവുകൾ ഒക്ടോബർ പകുതിയിൽ പൂവിടുകയും ജനുവരി ആദ്യം വിളവെടുക്കുകയും ചെയ്യുന്നവയാണ്. ഡിസംബറിൽ ന്യൂനമർദം മൂലം മഴ പെയ്തതിനാൽ കുറെ പൂക്കൾ കൊഴിഞ്ഞു.

30% വിളവു മാത്രമേ ഈ വർഷം ലഭിക്കൂ എന്നാണു വിലയിരുത്തൽ. ഇതുതന്നെ മൂപ്പെത്തി വിപണിയിലെത്താൻ മാർച്ച് ആദ്യവാരം വരെ കാത്തിരിക്കണം. അഞ്ചു വർഷം മുൻപു മുതലമടയിൽ 80,000 ടൺ മാങ്ങ ഉൽപാദിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 40,000 ടണ്ണായി കുറഞ്ഞു. ഈ വർഷം 40,000 ടണ്ണിനടുത്താണു കർഷകർ പ്രതീക്ഷിച്ചത്. പതിനായിരത്തിലധികം പേർ മാമ്പഴ വ്യവസായവുമായി ബന്ധപ്പെട്ടുള്ള തൊഴിലിലുണ്ട്.

ADVERTISEMENT

5 വർഷമായി കാലാവസ്ഥയിൽ വന്ന വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കാരണം ഏക്കറിന് ഒന്നര ലക്ഷത്തിലധികം രൂപ പരിപാലനച്ചെലവു വരുന്നുണ്ട്. ശാസ്ത്രീയമായി കീടങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നു കർഷകർ പറയുന്നു. പ്ലാവുകളിൽ ഇത്തവണ ചക്ക കഴിഞ്ഞ വർഷത്തെക്കാൾ 50-60 % കുറഞ്ഞെന്നു കൃഷിക്കാർ പറയുന്നു. മംഗലംഡാം, മണ്ണാർക്കാട്, കല്ലടിക്കോട്, അട്ടപ്പാടി തുടങ്ങി മലയോര മേഖലകളിലാണു ചക്ക ഏറെയും വിളയുന്നത്. 

കശുവണ്ടി ഉൽപാദനവും കുറഞ്ഞതായി കർഷകർ പറയുന്നു. തണുപ്പിന്റെ ഏറ്റക്കുറച്ചിലും കാറ്റും കാരണം റബറിന്റെ തളിരില കരിഞ്ഞുണങ്ങാൻ തുടങ്ങി. ഇതു പാലുൽപാദനത്തിൽ ഗണ്യമായ കുറവു വരുത്തി. നാളികേരത്തിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഒരു കുലയിൽ 30 തേങ്ങ വരെ കിട്ടിയിരുന്ന തെങ്ങുകളിൽ നിന്നു പകുതി തേങ്ങ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്.