കണ്ണൂർ∙ ഫ്യൂച്ചർ വിപണിയിൽ സ്വർണവില റെക്കോർഡ് മറികടന്നു. 10 ഗ്രാമിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 56,245 രൂപയിലെത്തി. 2020 ഓഗസ്റ്റിലെ റെക്കോർഡാണ് ഇന്നലത്തെ വ്യാപാരത്തിൽ മറികടന്നത്. കോവിഡ് മഹാമാരിയെ തുടർന്നാണ് 2020ൽ വില 56,191 രൂപയിൽ എത്തിയത്. അതേസമയം ആഭരണ വിപണിയിൽ വില റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഫ്യൂച്ചർ വിപണിയിൽ സ്വർണവില റെക്കോർഡ് മറികടന്നു. 10 ഗ്രാമിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 56,245 രൂപയിലെത്തി. 2020 ഓഗസ്റ്റിലെ റെക്കോർഡാണ് ഇന്നലത്തെ വ്യാപാരത്തിൽ മറികടന്നത്. കോവിഡ് മഹാമാരിയെ തുടർന്നാണ് 2020ൽ വില 56,191 രൂപയിൽ എത്തിയത്. അതേസമയം ആഭരണ വിപണിയിൽ വില റെക്കോർഡ് ഭേദിച്ചിട്ടില്ല. 

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1900 ഡോളർ കടന്നു. പലിശനിരക്കു വർധനയുടെ വേഗം കുറയ്ക്കാനുള്ള അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് ഡോളറിനെ ദുർബലമാക്കുന്നതും സ്വർണവില ഉയർത്തുന്നതും. വിലപ്പെരുപ്പത്തിൽ നേരിയ കുറവു വന്നതും ഡോളർ ദുർബലമാകാൻ കാരണമായി. യുഎസ് ഡോളർ ഇൻഡക്സ് 114 ൽ നിന്ന് 102 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബർ മുതൽ ക്രമേണ സ്വർണവില ഉയരുകയായിരുന്നു.

ADVERTISEMENT

രൂപ ചെറിയ തോതിൽ നില മെച്ചപ്പെടുത്തുന്നതിനാൽ രാജ്യാന്തര വിപണിയിലെ വിലവർധന അതേ അനുപാതത്തിൽ റീട്ടെയ്ൽ വിപണിയിൽ അനുഭവപ്പെടുന്നില്ല. രാജ്യാന്തര വിപണിയിലെ വിലയോടൊപ്പം രൂപയുടെ വിനിമയ നിരക്കുകൂടി കണക്കാക്കിയാണ് ഓരോ ദിവസവും ആഭരണ വില നിശ്ചയിക്കുന്നത്. ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് രൂപയുടെ നിലവാരം 2 രൂപയോളം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും 2020 സെപ്റ്റംബറിൽ ആഭരണ വിപണിയിൽ വില റെക്കോർഡിൽ എത്തിയപ്പോൾ ഡോളറിനെതിരെ 74 ആയിരുന്നു രൂപയുടെ മൂല്യം. അതിനാൽ വില വരും ദിവസങ്ങളിലും സംസ്ഥാനത്തു വില ഉയരാനാണു സാധ്യത. ഇന്നലെ സംസ്ഥാനത്ത് പവന് 160 രൂപ ഉയർന്നു.