തിരുവനന്തപുരം/ആലപ്പുഴ ∙ അപകട രഹിതവും ചെലവു കുറഞ്ഞതുമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കു തിരുവനന്തപുരത്തും ആലപ്പുഴയിലും തുടക്കമായി. തിരുവനന്തപുരത്തു കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയത്. കൊല്ലം ജില്ലയിലെ ഗ്യാസ് വിതരണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം/ആലപ്പുഴ ∙ അപകട രഹിതവും ചെലവു കുറഞ്ഞതുമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കു തിരുവനന്തപുരത്തും ആലപ്പുഴയിലും തുടക്കമായി. തിരുവനന്തപുരത്തു കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയത്. കൊല്ലം ജില്ലയിലെ ഗ്യാസ് വിതരണവും ഇൗ പ്ലാന്റുകൾ വഴി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. 

സിറ്റി ഗ്യാസ് വിതരണ രംഗത്തെ  കമ്പനിയായ എജി ആൻഡ് പി പ്രഥം ആണ് പദ്ധതി നടപ്പാക്കുന്നത്. ക്ലീൻ എനർജി സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എജി ആൻഡ് പി പ്രഥം കമ്പനിയുടെ 2500 കോടി നിക്ഷേപത്തിലൂടെ 1500 തൊഴിലവസരങ്ങൾ ലഭിക്കുമെന്നും പദ്ധതിക്കായി പ്രത്യേകം നോഡൽ ഓഫിസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. എജി ആൻഡ് പി പ്രഥം സിഇഒ അഭിലേഷ് ഗുപ്ത പങ്കെടുത്തു. 

ADVERTISEMENT

പ്രതിദിനം 200 ടൺ പ്രകൃതിവാതകം കൈകാര്യം ചെയ്യാൻ ശേഷിയുള്ള എൽസിഎൻജി സ്റ്റേഷനുകളാണ് കൊച്ചുവേളിയിലും ചേർത്തലയിലുമുള്ളത്. കൊച്ചുവേളിയിൽ നിന്നു തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലേക്കും ചേർത്തല സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ജില്ലയിലും കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്കും വാതകമെത്തിക്കും. ആലപ്പുഴയിൽ പതിനൊന്നും കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത് ‍ഏഴും സിഎൻജി സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മാർച്ചോടെ സംസ്ഥാനത്ത് 23 സിഎൻജി സ്റ്റേഷനുകൾ കൂടി ആരംഭിക്കും. 

കൊച്ചുവേളി സ്റ്റേഷൻ 9,500 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1,000 വാണിജ്യ സ്ഥാപനങ്ങൾക്കും പ്രയോജനകരമാകും. ചേർത്തല സ്റ്റേഷൻ 6,000 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1,000 വാണിജ്യ സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കും. മൂന്നു ജില്ലയിലുമായി 5700 സിഎൻജി വാഹനങ്ങളാണുള്ളത്. 2023 അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റി, വയലാർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല വികസിപ്പിക്കും. 

ADVERTISEMENT

കേരളത്തിൽ 3 കമ്പനികളാണു മൂന്നു മേഖലയായി ഗ്യാസ് വിതരണത്തിനു കരാറെടുത്തത്. വടക്കൻ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്(ഐഒഎജിപിഎൽ), പത്തനംതിട്ട, കോട്ടയം, ഇടുക്കി മേഖലയിൽ ഷോലാ ഗ്യാസ്കോ കമ്പനി, തിരുവനന്തപുരം കൊല്ലം, ആലപ്പുഴ ജില്ലകളിൽ എജി ആൻഡ് പി പ്രഥം എന്നിവ. വടക്കുള്ള ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതി പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

പാലക്കാട് അടുത്ത ആഴ്ച

ADVERTISEMENT

സിറ്റി ഗ്യാസ് പദ്ധതി പാലക്കാട് ജില്ലയിൽ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ 100 വീടുകളിലാണ് ആദ്യം ആരംഭിക്കുക. മാർച്ച് 31 നുള്ളിൽ ആയിരം വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ പൂർത്തീകരിച്ച ശേഷം പാലക്കാട് നഗരത്തിലേക്ക് പാചകവാതകം എത്തിക്കും. വാളയാർ കനാൽപിരിവിലാണ് സ്റ്റേഷൻ.

തലസ്ഥാനം കാത്തിരുന്നു, 7 വർഷം

കൊച്ചി ∙ സംസ്ഥാന തലസ്ഥാനത്തു പ്രകൃതി വാതകമെത്തുന്നതു കേരളത്തിൽ വാതകം ലഭ്യമായതിന്റെ 7– ാം വർഷം. 2016 ഫെബ്രുവരിയിലാണു കേരളത്തിൽ ആദ്യമായി എറണാകുളം കളമശേരി നഗരസഭയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം അടുക്കളകളിൽ എത്തിയത്. 7 വർഷം പൂർത്തിയാകുമ്പോഴും 30,250 കണക്‌ഷൻ മാത്രമേ എറണാകുളം ജില്ലയിൽ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. 6 മാസത്തിനുള്ളിൽ 15,000 കണക്‌ഷൻ കൂടി നൽകാനുള്ള ശ്രമത്തിലാണു ഐഒഎജിപിഎൽ. പൈപ് ലൈൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിവിധ തദ്ദേശ സ്ഥാപനങ്ങളും വിതരണ ഏജൻസിയും തമ്മിലുണ്ടായ ഭിന്നതകളാണു പദ്ധതിയുടെ മുന്നേറ്റം പലയിടത്തും മന്ദഗതിയിലാക്കിയത്.