കൊച്ചി ∙ സ്വർണത്തിന്റെ കസ്‌റ്റംസ് തീരുവ കുറയ്‌ക്കാൻ വ്യാപാരി സമൂഹം ശക്‌തമായ സമ്മർദം ചെലുത്തുന്നതിനിടെ വാണിജ്യ മന്ത്രാലയവും ഇതേ ആവശ്യം ഉന്നയിച്ചതോടെ ബജറ്റിൽ ഇതു സംബന്ധിച്ച നിർദേശത്തിനു സാധ്യത. നിലവിൽ 12.5 ശതമാനമാണ് അടിസ്‌ഥാന തീരുവ. കൃഷി മേലയിലെ അടിസ്‌ഥാന സൗകര്യ വികസനാർഥമുള്ള 2.5% സെസ് ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വർണത്തിന്റെ കസ്‌റ്റംസ് തീരുവ കുറയ്‌ക്കാൻ വ്യാപാരി സമൂഹം ശക്‌തമായ സമ്മർദം ചെലുത്തുന്നതിനിടെ വാണിജ്യ മന്ത്രാലയവും ഇതേ ആവശ്യം ഉന്നയിച്ചതോടെ ബജറ്റിൽ ഇതു സംബന്ധിച്ച നിർദേശത്തിനു സാധ്യത. നിലവിൽ 12.5 ശതമാനമാണ് അടിസ്‌ഥാന തീരുവ. കൃഷി മേലയിലെ അടിസ്‌ഥാന സൗകര്യ വികസനാർഥമുള്ള 2.5% സെസ് ഇതിനു പുറമേയാണ്. കറന്റ് അക്കൗണ്ട് കമ്മി കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കഴിഞ്ഞ വർഷം തീരുവ വർധിപ്പിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം ഇറക്കുമതി 706 ടണ്ണിലൊതുങ്ങി. 2021ൽ 1068 ടൺ ഇറക്കുമതി ചെയ്യുകയുണ്ടായി. 

ഇറക്കുമതിയിലെ ഇടിവു പക്ഷേ തീരുവ വർധിപ്പിച്ചതുകൊണ്ടല്ലെന്നാണു വിപണിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. കള്ളക്കടത്തിലെ വർധനയാണത്രേ യഥാർഥ കാരണം. ഒരു വർഷത്തിനിടയിൽ 200 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി എത്തിയിട്ടുണ്ടെന്നാണ് അനുമാനം. ഇറക്കുമതി സ്വർണവും കള്ളക്കടത്തു സ്വർണവും തമ്മിലുള്ള വിലയിലെ വലിയ വ്യത്യാസം സംഘടിത മേഖലയിലെ ആഭരണ വിൽപനയെ സാരമായ തോതിൽ ബാധിക്കുന്നു. 

ADVERTISEMENT

15% തീരുവയ്‌ക്കു പുറമെ മൂന്നു ശതമാനം ജിഎസ്‌ടിയും അഞ്ചു ശതമാനം പണിക്കൂലിയും കൂടിയാകുമ്പോൾ ആഭരണ വിൽപന പ്രതിസന്ധിയിലാകുന്നു. ആഭരണ നിർമാണത്തിലും കയറ്റുമതിയിലും വർധന സാധ്യമാകണമെങ്കിൽ തീരുവ കുറയ്‌ക്കേണ്ടതുണ്ട് എന്ന വാദമാണു വാണിജ്യ മന്ത്രാലയത്തിന്റേത്. വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം പ്രസക്‌തമാണെന്നു കയറ്റുമതിയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു. 2021ൽ 290 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതിയെങ്കിൽ കഴിഞ്ഞ വർഷം നേടാനായത് 230 കോടി മാത്രം.

Content Highlights: Customs duty, GOld, Budget