സംസ്ഥാന സർക്കാർ വീണ്ടും ഒരു ബജറ്റ് പ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാനം മുൻപൊന്നും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ ധനകാര്യ പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. റവന്യു ചെലവിനു പോലും കടമെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരമൊരു അവസ്ഥയിൽനിന്നു മാറി സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ പുതിയ വഴികൾ തിരയേണ്ടതല്ലേ? ബജറ്റ് വെറും പ്രഖ്യാപനവും പ്രസംഗവുമായി ഒതുങ്ങാതെ സംസ്ഥാനത്തിന്റെ ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴി തെളിക്കേണ്ടതല്ലേ? ഏതാനും ദിവസങ്ങൾക്കകം ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോൾ, ധനമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും എന്തെല്ലാമാണ്? ഈ വിഷയങ്ങളെക്കുറിച്ച് ധനകാര്യ വിദഗ്ധനും സംസ്ഥാന എക്സ്പെൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷനുമായ ഡോ. ബി.എ. പ്രകാശ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ബജറ്റെന്നത് വെറും പ്രഖ്യാപനങ്ങളും പ്രസംഗവുമല്ല

Representative Image: istockphoto

നമ്മുടെ ബജറ്റ് പ്രസംഗങ്ങൾക്ക് പൊതുവെ വ്യക്തമായ ലക്ഷ്യമോ നയമോ കർമ പരിപാടികളോ ഉണ്ടാകാറില്ല.ഒ രു ബജറ്റ് അവതരിപ്പിക്കുമ്പോൾ നിലവിലെ സർക്കാരിന്റെ ധനസ്ഥിതി, സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്നിവയെക്കുറിച്ച് വ്യക്തമായ അവലോകനം ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ വേണം ധനനയം രൂപീകരിക്കാൻ. അതനുസരിച്ചുള്ള നടപടികളാണ് ബജറ്റിൽ പ്രഖ്യാപിക്കേണ്ടത്. പ്രഖ്യാപനം മാത്രം പോരാ, അതു നടപ്പിലാക്കാനുള്ള നടപടികളും സ്വീകരിക്കണം. എന്നാൽ വിവിധ സമ്മർദ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾക്കു വഴങ്ങി, വിഭവങ്ങളുടെ പിൻബലമില്ലാതെ ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തുന്ന രീതിയാണ് നമ്മുടെ ബജറ്റുകളിലുള്ളത്. എംഎൽഎമാരുടെ പല ആവശ്യങ്ങളും, പണമില്ലെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തുന്നു. ഈ സമീപനത്തിൽ അടിമുടി മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത ധനകാര്യത്തകർച്ചയാണു നേരിടുന്നത്. അതു പരിഹരിക്കാനുള്ള നയങ്ങളും നടപടികളുമാണ് ആവശ്യം.

ADVERTISEMENT

∙ രൂക്ഷമായ ധന പ്രതിസന്ധി   

സെക്രട്ടറിയേറ്റ്

സംസ്ഥാനത്ത് ഇപ്പോൾ അതിരൂക്ഷ  ധനകാര്യ പ്രതിസന്ധിയുണ്ടെന്നു തുറന്നു സമ്മതിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായതിനെ ഞാൻ അനുമോദിക്കുന്നു. ധനകാര്യ പ്രതിസന്ധിയുണ്ടെന്ന വസ്തുതയെ തമസ്കരിക്കാൻ പല ധനമന്ത്രിമാരും നടത്തിയ ശ്രമങ്ങൾ നാം കണ്ടിട്ടുണ്ട്. പ്രസ്താവനകൾകൊണ്ടും പ്രചാരണംകൊണ്ടും ധന പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്നു നാം മനസ്സിലാക്കണം. അതിനു ധീരവും കർശനവുമായ നടപടികളാണു വേണ്ടത്. 2018–19 വർഷങ്ങളിലെ പ്രളയവും പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും നമ്മുടെ സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. അതിനു പുറമെയാണ് യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച ഇന്ധന പ്രതിസന്ധി. ഇത് ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണു നയിക്കുന്നത്. ആഗോള രംഗത്തെ മാറ്റങ്ങളും കേരളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗൾഫിൽനിന്ന് വൻതോതിൽ പ്രവാസികൾ കേരളത്തിലേക്കു തിരിച്ചുവന്ന് മടങ്ങിപ്പോകാൻ കഴിയാത്ത വിധം വലിയ പ്രതിസന്ധിയിൽ തുടരുന്നു. ഇവർക്കും സഹായം നൽകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ആവശ്യം. 

Photo credit: Stoatphoto/ Shutterstock.com

ADVERTISEMENT

∙ 2016ലെ ധവളപത്രം എന്തു ചെയ്തു?

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവർ. ചിത്രത്തിനു കടപ്പാട്: Facebook/KNBalagopalCPIM

സംസ്ഥാനത്തിന്റെ ധന സ്ഥിതിയെപ്പറ്റി കൃത്യമായ ധാരണ നൽകുന്നതാണ് 2016ൽ എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം. മോശം ധനകാര്യ നയങ്ങൾ, മോശം ധനകാര്യ മാനേജ്മെന്റ്, നികുതി പിരിവിലെ അഴിമതി, റവന്യു ചെലവുകൾ നിയന്ത്രിക്കുന്നതിലുള്ള പരാജയം, വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാതിരിക്കൽ എന്നിവയാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകാനുള്ള കാരണങ്ങളായി അതിൽ പറഞ്ഞിരിക്കുന്നത്. ബജറ്റിലെ കണക്കുകൾ ഊതിവീർപ്പിച്ചതാണെന്നും  വിഭവങ്ങളുടെ പിൻബലമില്ലാത്ത പ്രഖ്യാപനങ്ങളാണ് തൊട്ടു മു‍പത്തെ യുഡിഎഫ് സർക്കാർ നടത്തിയതെന്നും അതിൽ ചൂണ്ടിക്കാട്ടുന്നു. ഈ ധവളപത്രത്തിലെ കണ്ടെത്തലുകൾക്ക് അനുസരിച്ച് നടപടികൾ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ ധനകാര്യ തകർച്ചയുടെ മൂലകാരണമെന്ന് ഞാൻ കരുതുന്നു. ഈ പ്രശ്നങ്ങൾ ഇപ്പോഴത്തെ ബജറ്റിലും പരിഹരിക്കേണ്ടതുണ്ട്.  

∙ ധനകാര്യം മെച്ചപ്പെടുത്താൻ നൽകിയ ശുപാർശകൾ പരസ്യമായി കത്തിച്ചു 

ധനമന്ത്രി കെ.എന്‍.ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും.

1999-2000ലാണ് ഇതിനു മുൻപ് സംസ്ഥാനത്ത്  ഏറ്റവും വലിയ ധനകാര്യ പ്രതിസന്ധിയുണ്ടായത്. എ.കെ. ആന്റണി  അധികാരത്തിലേക്കു വന്ന സമയമായിരുന്നു അത്. തൊട്ടു മുൻപിലത്തെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ശമ്പള, പെൻഷൻ വർധന ആയിരുന്നു അന്നത്തെ പ്രതിസന്ധിക്കു കാരണം. ഇന്നത്തെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനവും ശമ്പള, പെൻഷൻ വർധന സൃഷ്ടിച്ച ഭീമമായ ബാധ്യതയാണ്. തുടർച്ചയായ ധന പ്രതിസന്ധിയുടെ കാരണം അഞ്ചു വർഷത്തിലൊരിക്കൽ നടപ്പിലാക്കുന്ന ശമ്പള പെൻഷൻ വർധനയാണെന്ന് 2012ലെ പബ്ലിക് എക്സപെൻഡിചർ കമ്മിറ്റി കണ്ടെത്തിയിരുന്നു. ആ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ഞാൻ. ആ കമ്മിറ്റി 3 പ്രധാന ശുപാർശകളാണു സമർപ്പിച്ചത്. ശമ്പള, പെൻഷൻ വർധന കേന്ദ്രത്തിലേതു പോലെ പത്തുവർഷത്തിലൊരിക്കലാക്കുക, സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കാതിരിക്കുക, സെക്യൂരിറ്റി, പൊതു നിരത്ത് വൃത്തിയാക്കൽ, ശുചീകരണം തുടങ്ങിയ മേഖലകളിൽ സ്ഥിരം ജീവനക്കാർക്കു പകരം പുറം ജോലി കരാറുകൾ ഏർപ്പെടുത്തുക എന്നിവയായിരുന്നു. എന്നാൽ ഈ ശുപാർശകൾക്കെതിരെ ശക്തമായ എതിർപ്പാണ് അന്ന് ഉയർന്നത്. 

ചിത്രം: മനോരമ

സംസ്ഥാനത്തെ എല്ലാ തൊഴിലാളി യൂണിയനുകളും അതിനെതിരെ രംഗത്തു വന്നു. പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. കേരള മോഡൽ വികസനത്തിന് മരണമണിയാണിതെന്നു പറഞ്ഞ് ഒരു എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി റിപ്പോർട്ട് കത്തിച്ചു. ഒടുവിൽ കമ്മിറ്റി സമർപ്പിച്ച ഒരു ശുപാർശയും നടപ്പിലാക്കില്ലെന്ന് അന്നത്തെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. ശമ്പളം, പെൻഷൻ വർധന സംബന്ധിച്ച ശുപാർശ അന്ന് അംഗീകരിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്ത് ഇന്നത്തെ വിധം ധനകാര്യത്തകർച്ച ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ ശമ്പള, പെൻഷൻ പരിഷ്കരിച്ചതു കാരണം ചെലവിൽ ഭീമമായ വർധനവാണ് ഉണ്ടായത്. 2020-21ൽ ശമ്പള– പെൻഷൻ  ചെലവ് 47,705 കോടി രൂപയായിരുന്നു. 2021- 22ൽ അത് 72,484 കോടിയായിവർധിച്ചു–  52 ശതമാനം വർധന. ഇതു താങ്ങാൻ കഴിയാതെ ട്രഷറി തകർന്നിരിക്കുന്നു.

∙ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല

ഇപ്പോഴത്തെ ദൗർഭാഗ്യകരമായ ധനകാര്യ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന കുറ്റപ്പെടുത്തൽ വസ്തുതാപരമല്ല. ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ധനമന്ത്രി ബാലഗോപാലിന്റെ വാദങ്ങൾ പരിശോധിക്കാൻ. കേന്ദ്രത്തിൽ നിന്നുള്ള റവന്യു കമ്മി ഗ്രാന്റ്, മുൻ വർഷത്തേക്കാൾ 6017 കോടി രൂപ കുറഞ്ഞുവെന്നാണ് ധനമന്ത്രി പറയുന്നത്. ‌എന്നാൽ രൂക്ഷ ധന പ്രതിസന്ധി അഥവാ വലിയ  റവന്യു കമ്മിയുള്ള സംസ്ഥാനങ്ങൾക്കു മാത്രമാണ് ഈ ഗ്രാന്റ് നൽകാറുള്ളത്. റവന്യു ഗ്രാന്റ് കേന്ദ്ര നികുതി വിഹിതം വീതിച്ചു കൊടുക്കുന്നതുപോലെയുള്ള ഒരു കാര്യമല്ല.    പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഏറ്റവും കൂടുതൽ റവന്യു കമ്മി ഗ്രാന്റ് അനുവദിച്ച ഒരു സംസ്ഥാനം കേരളമാണ്– 53,137 കോടിരൂപ. 

ഡോ.ബി.എ.പ്രകാശ്

കിഫ്ബി വഴിയുള്ള കടം വാങ്ങലും സാമൂഹിക സുരക്ഷാ പെൻഷനു വേണ്ടിയുള്ള കടം വാങ്ങലും ബജറ്റിനു പുറത്താണു നടക്കുന്നതെങ്കിലും യഥാർഥത്തിൽ അവ ഉപയോഗിക്കുന്നത് ബജറ്റ് ആവശ്യങ്ങൾക്കാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ. അതുകൊണ്ട് ഈ വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയാണെന്ന് സിഎജി പറയുന്നതിൽ കാര്യമുണ്ട്. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ഈ വിലയിരുത്തലിനെ എങ്ങനെ ചോദ്യം ചെയ്യാനാകും? നമ്മുടെ നികുതി പിരിവ് ജീർണതയിലേക്കു  പോയതിന്റെ  പ്രധാന കാരണങ്ങളിലൊന്ന് ജിഎസ്ടി നഷ്ടപരിഹാരത്തെ ആശ്രയിക്കുകയും നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതുമാണ്. 

∙ അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാ‍ശകൾ  നടപ്പിലാക്കിയില്ല

സംസ്ഥാന സർക്കാരിന്റെ വിഹിതം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുകയെന്നതാണ് സംസ്ഥാന ധനകാര്യ കമ്മിഷന്റെ ചുമതല. കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ട്. അവരുടെ പ്രവർത്തനങ്ങളും പരിശോധിച്ച ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 20 ശതമാനം ഈ സ്ഥാപനങ്ങൾക്കു നൽകണമെന്ന് ഞങ്ങൾ ശുപാർശ ചെയ്തു. ആ ശുപാർശകൾ ആദ്യത്തെ രണ്ടു വർഷം നടപ്പിലാക്കിയില്ല. മൂന്നാം വർഷം മുതൽ നടപ്പിലാക്കാൻ നടപടി തുടങ്ങിയെങ്കിലും മിക്ക ശുപാർശകളും നടപ്പിലാക്കിയില്ല. അതിന്റെ പ്രധാന കാരണം ശമ്പള, പെൻഷൻ പരിഷ്കരണം മൂലം പണമില്ലാതായതാണ്. 

പത്താം ശമ്പള, പെൻഷൻ പരിഷ്കരണം മൂലം ഒരുവർഷത്തെ അധിക സാമ്പത്തിക ബാധ്യത 7700 കോടിയാണെന്ന് ധനവകുപ്പ് കമ്മിഷനെ അറിയിച്ചു. 1200 തദ്ദേശ സ്ഥാപനങ്ങൾക്ക് അവയുടെ  വികസനം ആസ്തികളുടെ പരിപാലനം എന്നിവ നടത്താൻ പണില്ലാത്ത അവസ്ഥയുണ്ടായി. രണ്ടു ദശാബ്ദക്കാലമായി മാറ്റം വരുത്താത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നികുതി നിരക്കുകൾ, ഫീസുകൾ, വാടക എന്നിവ വർധിപ്പിക്കുന്നതിനുള്ള ശുപാർശയും സർക്കാർ നടപ്പിലാക്കിയില്ല. ഒരു ഭരണഘടനാസ്ഥാപനമായ ധനകാര്യ കമ്മിഷന്റെ ശുപാർശകൾ തള്ളി എങ്ങനെയാണ് പ്രാദേശിക സർക്കാരുകളുടെ ധനസ്ഥിതി മെച്ചമാക്കുന്നത്? കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കിയിരുന്നുവെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം ഗണ്യമായി വർധിക്കുമായിരുന്നു. വരുമാന സാധ്യതകൾ നശിപ്പിച്ചിട്ട് ധനസ്ഥിതി മെച്ചപ്പെടുത്താൻ കഴിയില്ലെന്നു നാം മനസ്സിലാക്കണം. അഞ്ചാം  ധനകാര്യ കമ്മിഷന്റെ  ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ ഈ ബജറ്റിലുണ്ടാകണം.  

∙ ധനകാര്യ വകുപ്പ് ഉടച്ചു വാർക്കണം 

നമ്മുടെ ധനകാര്യ വകുപ്പിനെ ഉടച്ചു വാർക്കുകയെന്നത് വളരെ അത്യാവശ്യമാണ്. ഇന്ത്യൻ ഇക്കണോമിക്സ് സർവീസിലെ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് കേന്ദ്ര സർക്കാരിലെ എല്ലാ വകുപ്പുകളിലും ധനകാര്യ ഉപദേഷ്ടാക്കളായി ഉള്ളത്. എന്നാൽ ക്ലാർക്കായി പ്രമോഷനിലൂടെയെത്തുന്ന ഉദ്യോഗസ്ഥരാണ് ധനവകുപ്പിന്റെ തലപ്പത്തുള്ളത്. അവർക്ക് ഈ വിഷയത്തിൽ വേണ്ടത്ര പ്രാഗൽഭ്യമില്ലാത്തത് ധനകാര്യ മാനേജ്മെന്റിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ധനകാര്യ സെക്രട്ടറിക്കു താഴെയുള്ള തസ്തികകളിൽ നിയമിക്കുന്നത് ഈ വിഷയത്തിൽ പ്രാഗൽഭ്യമുള്ള  ഒരു പ്രഫഷനൽ ടീമിനെയാകണം. ആ വിധത്തിൽ ധനകാര്യ വകുപ്പിനെ അഴിച്ചു പണിയണം.

∙ മടങ്ങിയെത്തിയ ഗൾഫ് മലയാളികളുടെ പ്രശ്നങ്ങൾ 

കോവിഡ് മഹാമാരിമൂലം 14 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽനിന്നു നാട്ടിലേക്കു തിരിച്ചെത്തിയതായി കണക്കാക്കുന്നു. ഇതിൽ വലയൊരു വിഭാഗം ആളുകൾക്ക് വീണ്ടും തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. അവർ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതോ അവയിലെ ഉടമസ്ഥർ അവരെ തിരിച്ചു വിളിക്കാൻ തയാറാകാത്തതോ ആകാം കാരണം. ഇവർക്ക് ആനുകൂല്യം നൽകേണ്ടതുള്ളതുകൊണ്ട് ഒഴിവാക്കുന്ന പ്രവണതയാണ് ഉണ്ടായത്. അടുത്തകാലത്തു നടന്ന ഒരു പഠനം അനുസരിച്ച് ഇത്തരത്തിൽ മടങ്ങിവന്നതിൽ മൂന്നുലക്ഷത്തിൽ അധികം പേർ മടങ്ങിപ്പോകാൻ കഴിയാതെ നാട്ടിൽ തുടരുന്നു എന്നാണ്. ഇവരിൽ ഭൂരിഭാഗം പേർക്കും ജോലിയോ വരുമാനമോ ഇല്ല. ഗൾഫ് പണത്തെ പ്രധാനമായി ആശ്രയിച്ചിരുന്ന ഈ കുടുംബങ്ങൾ രൂക്ഷമായ സാമ്പത്തിക തകർച്ചയിലാണ്. ഇവരെ സഹാക്കാൻ വേണ്ട നടപടികൾ ഈ ബജറ്റിൽ പ്രഖ്യാപിക്കണം.  

∙ ഈ ബജറ്റിൽനിന്നു പ്രതീക്ഷിക്കുന്നത്...

എല്ലാ മേഖലകളിലും വൻ തകർച്ചയാണ് സംസ്ഥാനം നേരിടുന്നത്. അനാവശ്യമായ ശമ്പള, പെൻഷൻ വർധന, അനാവശ്യ ബ്യൂറോക്രസി വികസനം, പൊതുമേഖലാ സ്ഥാപനങ്ങളിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക തുടങ്ങിയ ധനകാര്യ അച്ചടക്കങ്ങൾ സ്വീകരിക്കണം. തുടർച്ചയായി നഷ്ടത്തിലുള്ളതും മോശമായി പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ നിയന്ത്രിക്കണം. കാര്യക്ഷമമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ ഉടച്ചു വാർക്കണം. സർക്കാർ ഫണ്ടിൽനിന്ന് പണം കൊടുത്ത് അനാവശ്യ സ്ഥാപനങ്ങളും തസ്തികകളും സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ പങ്കാളിത്തം നൽകണം. 

കേരള ഫിസ്കൽ റെസ്പോൺസിബിലിറ്റി ആക്ടിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റവന്യു കമ്മി, ധനകമ്മി, ജിഎസ്ഡിപി അനുപാതം എന്നിവ നേടാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിത്യ നിദാന ചെലവുകൾക്കു കടം വാങ്ങുന്ന സ്ഥിതിക്കു മാറ്റം വരുത്തുകയും വേണം. ബജറ്റിനു പുറമെയുള്ള കടമെടുപ്പ്, മറ്റു കടമെടുപ്പുകൾ എന്നിവയിൽ സിഎജിയുടെ നിർദേശങ്ങൾ പാലിക്കണം. റവന്യു വരുമാനം വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം, നികുതി, നികുതിയേതര വരുമാനങ്ങൾ, ഫീസുകൾ, വാടക ഇനത്തിലുള്ള വരുമാനം എന്നിവ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം. ധനധൂർത്ത് സ്വഭാവത്തിലുള്ള ചെലവുകൾ നിയന്ത്രിക്കണം. അനാവശ്യ ബ്യൂറോക്രസി, വകുപ്പ്, സ്ഥാപനങ്ങൾ എന്നിവ പുതുതായി തുടങ്ങരുത്. ശമ്പള, പെൻഷൻ വർധന ഇനിയെങ്കിലും പത്തു വർഷത്തിലൊരിക്കലേ പരിഷ്കരിക്കാവൂ. 

പുറം കരാറുകൾ നൽകാവുന്ന പല കാര്യങ്ങളും അങ്ങനെ ചെയ്യണം. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആഡംബര വാഹനങ്ങൾ വാങ്ങൽ, വാഹന ദുരുപയോഗം എന്നിവ കർശനമായി നിരോധിക്കണം. 2016ലെ ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. വ്യാപകമായ താൽക്കാലിക നിയമനങ്ങൾ നിയമാനുസൃതമാക്കണം. പരിസ്ഥിതിയോടു നീതി പുലർത്തുന്ന വികസന സമീപനങ്ങളും നമുക്കു വേണം. മറ്റു രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഏറ്റവും പ്രധാനം റവന്യു കമ്മി കുറയ്ക്കുകാണ്. കമ്മി നികത്താനായുള്ള ഭീമമായ കടമെടുപ്പ് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. പെട്ടെന്നു നടപ്പിലാക്കാവുന്ന കാര്യമല്ല ഇത്. എന്നാൽ അതിലേക്കുള്ള വഴിവെട്ടിത്തെളിക്കാനുള്ള ധീരമായ നടപടികളും ഇച്ഛാ ശക്തിയും ധനമന്ത്രിയിൽ നിന്നുണ്ടായേ തീരൂ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് പ്രായോഗിക പരിമിതികൾ ഏറെയുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിനു മറ്റു കുറുക്കുവഴികളില്ലെന്ന തിരിച്ചറിവ് ധനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർക്കും ഉണ്ടാകണം. 

English Summary: Budget Debate: Dr. B.A. Prakash Analyze Kerala Economy and the Challenges it Faces