ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്ന റിപ്പോർട്ടുമായി വാർത്തകളിൽ നിറയുന്ന ഹിൻഡൻബർഗ് റിസർച് ആ പേരു സ്വീകരിച്ചത് ഹിൻഡൻബർഗ് എന്ന ബലൂൺ എയർഷിപ്പിൽ നിന്നാണ്. 1937ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നു യുഎസിലെ ന്യൂജഴ്സിയിലേക്കുള്ള യാത്രയ്ക്കിടെ എയർഷിപ്പ് കത്തിയമർന്ന് 35 യാത്രക്കാർ മരിച്ചിരുന്നു. തീപിടിക്കാൻ ഏറ്റവും സാധ്യതയുള്ള ഹൈഡ്രജനാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/ കൊച്ചി ∙ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്ന റിപ്പോർട്ടുമായി വാർത്തകളിൽ നിറയുന്ന ഹിൻഡൻബർഗ് റിസർച് ആ പേരു സ്വീകരിച്ചത് ഹിൻഡൻബർഗ് എന്ന ബലൂൺ എയർഷിപ്പിൽ നിന്നാണ്. 1937ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നു യുഎസിലെ ന്യൂജഴ്സിയിലേക്കുള്ള യാത്രയ്ക്കിടെ എയർഷിപ്പ് കത്തിയമർന്ന് 35 യാത്രക്കാർ മരിച്ചിരുന്നു. തീപിടിക്കാൻ ഏറ്റവും സാധ്യതയുള്ള ഹൈഡ്രജനാണ് ഹിൻഡൻബർഗിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നത് എന്നതിനാൽ അതൊരു മനുഷ്യനിർമിത ദുരന്തമായാണു വിലയിരുത്തപ്പെടുന്നത്. 

ഇതേപോലെ വിപണിയിലെ മനുഷ്യനിർമിത ദുരന്തങ്ങളും തെറ്റായ പ്രവണതകളും പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 2017ൽ നഥാൻ ആൻഡേഴ്സൻ (38) എന്ന ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റ് ബിരുദധാരി ഹിൻഡൻബർഗ് റിസർച്ചിനു തുടക്കമിട്ടത്. 

ADVERTISEMENT

‘ആക്ടിവിസ്റ്റ് ഷോർട്‌സെല്ലിങ്’ എന്നാണ് ഇവരുടെ പ്രവർത്തന രീതിയെ വിളിക്കുന്നത്. കൈവശമില്ലാത്ത ഓഹരികൾ പിന്നീടു വില ഇടിയുമ്പോൾ വാങ്ങുക എന്ന ഉദ്ദേശ്യത്തോടെ വിറ്റു നിൽക്കുന്നു. 

അദാനി ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ ഇങ്ങനെ വൻതോതിൽ ‘ഷോർട് സെല്ലിങ്’ നടന്നിട്ടുണ്ടത്രേ. സ്വന്തം മൂലധനമുപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ഹിൻഡൻബർഗ് പറയുന്നു. അതേസമയം, ഏതാനും വൻകിട നിക്ഷേപകരുടെ സാമ്പത്തിക പിന്തുണയുണ്ടെന്ന മറുവാദവുമുണ്ട്. 

പരസ്യമാക്കുന്നതിനു മുൻപ് ഹിൻഡൻബർഗ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് ഈ നിക്ഷേപകർക്കാണെന്നും ഇവർ ഇതുവഴി നേടിയ കൂറ്റൻ ലാഭത്തിന്റെ പങ്ക് ഹിൻഡൻബർഗിനുള്ളതാണെന്നും ആരോപണമുണ്ട്. എന്നാൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപണിയിലെ തെറ്റായ പ്രവണതകൾ പുറത്തുകൊണ്ടുവരുന്നുവെന്നും നിക്ഷേപകർക്കു ദോഷത്തേക്കാളുപരി ഗുണമാണു ചെയ്യുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. 

അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഇന്നലെ ആരംഭിക്കുന്നതു മുന്നിൽക്കണ്ട് ഹിൻഡൻബർഗ് തൊടുത്തുവിട്ടതാണ് ആരോപണങ്ങളെന്നും അവ സത്യമാണോയെന്നു പരിശോധിക്കാൻ തങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ലെന്നുമാണു അദാനി ഗ്രൂപ്പിന്റെ നിലപാട്. 

ADVERTISEMENT

ഹിൻഡൻബർഗിന്റെ പ്രധാന ആരോപണങ്ങൾ

അദാനി ഗ്രൂപ്പിന്റെ നിയമ നടപടികളെ നേരിടാൻ തയാറാണെന്നു വ്യക്‌തമാക്കിയ ഹിൻഡൻബർഗ് ഉയർത്തിയിട്ടുള്ള പ്രധാന ആരോപണങ്ങൾ ഇവയാണ്: 

1) അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം. 

2) ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ. 

ADVERTISEMENT

3) കോർപറേറ്റ് രംഗത്തു ദുർഭരണം. 

4) ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി. 

അതേസമയം, അദാനി ഗ്രൂപ്പിന്റെ കടബാധ്യത ബാങ്കുകൾക്ക് അത്ര വലിയ ഭീഷണിയല്ലെന്നാണ് ബ്രോക്കിങ്, ഗവേഷണ മേഖലകളിലെ രാജ്യാന്തര പ്രശസ്‌തമായ സിഎൽഎസ്‌എയുടെ റിപ്പോർട്ട്.

 ഹിൻഡൻബർഗ് റിപ്പോർട്ട് നിക്ഷേപകരെ പരിഭ്രാന്തരാക്കാൻ ലക്ഷ്യമിട്ടുള്ളതാകാമെന്ന് ഇൻഗവേൺ റിസർച് എന്ന ഉപദേശക സ്‌ഥാപനവും സംശയമുന്നയിക്കുന്നു.

English Summary: The Hindenburg missile shook the market