അദാനിയുടെ ഇതിഹാസം അധ്യായങ്ങളായി തുടരുക തന്നെയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടും അതെ തുടർന്നുള്ള കോലാഹലങ്ങളും അദാനി മഹാഭാരത കഥയിലെ മറ്റൊരു കാണ്ഡം മാത്രമായി അവശേഷിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഹിൻഡൻബർഗിന് ഇത്തരമൊരു ഗവേഷണ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യയിൽ അദാനിയുടെ ഏതോ എതിരാളി ബിസിനസ് ഗ്രൂപ്പിൽ നിന്ന് സഹായവും പണവും കിട്ടിയിരിക്കണം. അല്ലാതെ ഷോർട്ട് സെല്ലിങ് എന്ന ഓഹരി വിപണിയിലെ കുടില തന്ത്രം ഉപയോഗിച്ചു മാത്രം അദാനിയോടു കളിച്ച് ലാഭമുണ്ടാക്കാനാവില്ലെന്നതു വ്യക്തമാണ്. അതിനുള്ള കാരണങ്ങൾ ഓരോന്നായി പറയാം. ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമാണോ അദാനി? അദാനയുടെ ബിസിനസ് അടിത്തറയ്ക്ക് എത്രമാത്രം ഉറപ്പുണ്ട്? കേന്ദ്ര സർക്കാരിന്റെ ‘നിശ്ശബ്ദ’ പിന്തുണ ഒപ്പമുള്ളപ്പോൾ അതിജീവിക്കുമോ അദാനി? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആസ്തികളും പണം വരവും

ADVERTISEMENT

അദാനി വെറുമൊരു ബലൂൺ മാത്രമല്ല. ഹിൻഡൻബർഗ് മുമ്പ് ഇത്തരം തട്ടിപ്പ് കമ്പനികളുടെ ഉള്ളുകള്ളികൾ പുറത്തുവിട്ട് പൊളിച്ചടുക്കിയിട്ടുണ്ട്. പക്ഷേ ഇവിടെ അദാനിക്ക് അനുകൂലമായി ചില വസ്തുതകളുണ്ട്. അതിൽ ഏറ്റവും പ്രധാനം അദാനി കമ്പനികൾക്ക് ശക്തമായ ഭൗതിക ആസ്തികളും അവയിലെല്ലാം കാഷ് ഫ്ളോയും ലാഭവും ഉണ്ടെന്നതാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് അദാനിയുടെ ആസ്തികളിൽ ഭൂരിപക്ഷവും. ഒരു സാംപിൾ നോക്കുക–

1. ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കും അറബിക്കടൽ, ബംഗാൾ ഉൾക്കടൽ തീരങ്ങളിലായി 8 തുറമുഖങ്ങൾ, 2. താപ വൈദ്യുതി 13500 മെഗാവാട്ട്. 3. സൗരോർജം 650 മെഗാവാട്ട്. 4. ഫോർച്യൂൺ ഭക്ഷ്യഎണ്ണ ബ്രാൻഡ്. ഇന്ത്യൻ വിപണിയുടെ 18%. 5.ലോകത്തിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമാണ യൂണിറ്റ്. 6. ആയിരക്കണക്കിന് ഏക്കർ ഭൂമി. 7. സ്റ്റീൽ, അലുമിനിയം, ഹൈഡ്രജൻ നിർമാണ പദ്ധതികൾ. ഇനിയുമേറെ...

പ്രതീകാത്‌മക ചിത്രം.

ഇവയിൽ നിന്നെല്ലാം കാഷ് ഫ്ളോയുണ്ട്. ലാഭമുണ്ട്. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല അദാനിയുടേതെന്നർഥം. വസ്തുതകൾ മറച്ചുവയ്ക്കാനാവില്ലല്ലോ.

∙ ആരോപണങ്ങളും പുറമേ കാണാവുന്ന സത്യങ്ങളും

ADVERTISEMENT

അദാനിയെക്കുറിച്ചുള്ള ആരോപണം ഓരോ കമ്പനിയുടേയും മൂല്യം കൃത്രിമമായി കൂട്ടിവച്ചിരിക്കുന്നു എന്നാണ്. ഓരോ വർഷവും ധനകാര്യഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പായി ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി വിദേശ രാജ്യങ്ങളിൽ നടത്തുന്ന ഷെൽ കമ്പനികളിൽ നിന്ന് പണം ഓരോ കമ്പനിയിലേക്കും അയച്ച് അതു വരുമാനമായി കാണിച്ച് കമ്പനിയുടെ മൂല്യം യഥാർഥത്തിൽ ഉള്ളതിൽ നിന്നും വലുതാക്കി കാണിക്കുന്നു.

അതു കണ്ട് ഓഹരി നിക്ഷേപകർ ശർക്കരയിൽ ഈച്ചപോലെ പൊതിയുന്നു. ഓഹരി വാങ്ങിക്കൂട്ടുന്നതോടെ വിലകൾ ഉയരുന്നു. ഇങ്ങനെയാണ് വിലകൾ പെരുപ്പിച്ചു നിർത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഓരോ വർഷവും ബാലൻസ് ഷീറ്റ് പൂർണമായി കഴിഞ്ഞാൽ വിദേശത്തെ ഷെൽ കമ്പനി അക്കൗണ്ടുകളിൽ നിന്നു വന്ന പണം തിരികെ പോവുകയും ചെയ്യും. പണത്തിന്റെ ഇത്തരം റൗണ്ട് ട്രിപ്പിങ് സ്ഥിരമായി നടക്കാറുണ്ടത്രെ.

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗൗതം അദാനിയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും. ചിത്രം: AFP PHOTO/Prakash SINGH

കമ്പനികളുടെ ധനകാര്യ ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്രിമമുണ്ടോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാൻ കഴിയൂ. പക്ഷേ അദാനി ഗ്രൂപ്പിന്റെ തലപ്പത്തുള്ള 8 പേരിൽ 5 പേർ കുടുംബത്തിൽ നിന്നു തന്നെയുള്ളവരാണ്. പക്ഷേ ഏത് ഇന്ത്യൻ ബിസിനസ് ഗ്രൂപ്പിലും അതല്ലേ സ്ഥിതി? ടാറ്റയുടേയും ബിർലയുടേയും അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിലും മക്കളും സഹോദരൻമാരും മറ്റുമില്ലേ?

∙ ഹിൻഡൻബർഗിന്റെ നിഗമനങ്ങളും ഊതിപ്പെരുപ്പിച്ചത്.

ADVERTISEMENT

അദാനിയോട് 88 ചോദ്യങ്ങളാണ് ഹിൻഡൻബർഗ് ഉന്നയിച്ചത്. അതിൽ പലതും പെരുപ്പിച്ച ആരോപണങ്ങളാണ്. ഉദാഹരണത്തിന് ഇപ്പോൾ വിപണിയിലുള്ള ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്പിഒ) മൊണാർക്ക് എന്ന ചെറിയ മെർച്ചെന്റ് ബാങ്കിനെ എന്തുകൊണ്ട് മാനേജ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നു എന്നതാണു ചോദ്യം. മൊണാർക്ക് മാത്രമല്ല അതിന്റെ കൂടെ നിരവധി ബാങ്കുകളും വേറേയുണ്ട്. എല്ലാ ബാങ്കുകളും അദാനിയുടെ താളത്തിനൊത്ത് തുള്ളുന്നവയാണെന്നൊക്കെ പറയുന്നത് കുറച്ചു കടന്ന കയ്യല്ലേ?

അദാനിക്കെതിരെ ഡിആർഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം മുമ്പു നടന്നിരുന്നു എന്നാണ് വേറൊരു ആരോപണം. പക്ഷേ ആ കേസുകൾ അവസാനിച്ചിട്ട് ഏറെക്കാലമായി. കുറ്റമൊന്നും കണ്ടെത്താതെ അവസാനിച്ചു. അതിൽ രാഷ്ട്രീയ സ്വാധീനം ആരോപിക്കാം, പക്ഷേ നിലവിൽ ആ കേസുകൾ ഇല്ലെന്നതാണ് വസ്തുത.

∙ ബാങ്കുകൾ തകരുമെന്ന്!

Photo Credit : Askarim / Shutterstock.com

ബാങ്കുകളുടെ ഓഹരികളിൽ ഇടിവുണ്ടാവാം. പക്ഷേ ബാങ്കുകൾ തകരുമെന്നൊക്കെ പറയുന്നത് ഓവറാക്കലാണ്. അദാനി ബാങ്ക് വായ്പകളെടുത്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും വിദേശ ബാങ്കുകളിൽ നിന്നാണ്. ഇന്ത്യൻ ബാങ്കുകളിൽ നിന്നു കുറച്ചു വായ്പകളേയുള്ളു. ഇന്ത്യൻ ബാങ്കുകളോട് അദാനിയുടെ ‘എക്സ്പോഷർ’ വളരെ കുറവ്. അവയിൽ ഒരു വായ്പയിൽ പോലും ഇന്നുവരെ തിരിച്ചടവ് മുടങ്ങിയിട്ടുമില്ല. അദാനി വൻ തോതിൽ വായ്പയെടുത്ത പ്രമുഖ ബാങ്ക് ജപ്പാനിലെ മിസുഹോ പോലെ വേറെയുമുണ്ട് വിദേശത്തുണ്ട്.

അതുപോലെ മ്യൂച്വൽ ഫണ്ടുകൾക്ക് അദാനിയുടെ കമ്പനികളിൽ നിക്ഷേപമില്ല. ഓരോ മ്യൂച്വൽഫണ്ടും നിക്ഷേപം നടത്തുന്നത് വളരെ സൂക്ഷിച്ച് വിദഗ്ധർ സ്വാധീനങ്ങൾക്കു വഴിപ്പെടാതെയാണ്. അദാനി കമ്പനികളുടെ ഓഹരി പണയം വച്ച് വളരെ കുറച്ചു വായ്പമാത്രമേ എടുത്തിട്ടുള്ളു. ഓഹരി വാങ്ങാൻ ബാങ്ക് വായ്പയെടുത്തിട്ടുണ്ടെന്നു വരെ ആർക്കും എന്തും പറയാമെന്ന മട്ടിൽ പറഞ്ഞു കേൾക്കുന്നുണ്ട്. ഓഹരി വാങ്ങാൻ വായ്പ നൽകാൻ ബാങ്കുകൾക്കു നിയമപരമായി കഴിയില്ലെന്നതാണു വസ്തുത.

∙ അദാനിക്ക് സർക്കാർ രഹസ്യ പിന്തുണ?

ശതകോടികൾ മൂല്യമുള്ള കമ്പനികളെ ചെറിയ വിലയ്ക്ക് അദാനി എങ്ങനെ സ്വന്തമാക്കുന്നു? ഔദ്യോഗികമായി എന്തൊക്കെ ആനുകൂല്യങ്ങൾ രഹസ്യമായി ലഭിക്കുന്നു? പുറമേക്ക് ഇതിനൊന്നും തെളിവില്ലെങ്കിലും ചില വ്യക്തമായ സൂചനകളുണ്ട്. ഡൽഹിയിലെ ഒരു കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിച്ച രീതി കണ്ണുതുറപ്പിക്കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി.

കമ്പനിയെ ഏറ്റെടുക്കാൻ അദാനി ഓഫർ വച്ചു. പക്ഷേ തുക ആ കമ്പനിയുടെ യഥാർഥ മൂല്യത്തേക്കാൾ കുറവ്. അവർ കമ്പനി വാങ്ങാൻ മറ്റു നിക്ഷേപകരെ തേടി. 2 നിക്ഷേപകർ അദാനി വാഗ്ദാനം ചെയ്ത തുകയേക്കാൾ അധികം ഓഫർ ചെയ്തു. ആ 2 നിക്ഷേപകരുടെ ഓഫിസുകളിലും വീടുകളിലും അധികം താമസിയാതെ ഡിആർഐ റെയ്ഡ് വന്നു. അവർ പേടിച്ച് പിൻമാറി. അദാനി മാത്രമായി രംഗത്ത് അവശേഷിച്ചെങ്കിലും വിൽക്കാൻ സമ്മർദ്ദം ഉണ്ടായെങ്കിലും അവർ കമ്പനി അദാനിക്കു വിറ്റില്ല. ഇതു സ്ഥിരം തന്ത്രമാണെന്ന് അദാനി ഗ്രൂപ്പിനെ അടുത്തറിയാവുന്നവർ പറയുന്നു.

∙ ഹിൻഡൻബർഗിനും പിഴച്ചിട്ടുണ്ട്.

ഹിൻഡൻബർഗിന് അദാനി ഓഹരികളുടെ ഷോർട്ട് സെല്ലിങ്ങിലൂടെ വൻ തോതിൽ പണമുണ്ടാക്കാൻ കഴിയില്ല. അദാനി ഓഹരികളുടെ പബ്ലിക് എക്സ്പോഷർ വളരെ കുറവാണെന്നതാണു കാരണം. ഫ്ളോട്ടിങ് സ്റ്റോക്ക് കുറവ്. പൊതുജനത്തിന് വളരെ കുറച്ച് റീട്ടെയിൽ ഓഹരികളേയുള്ളു. നിക്ഷേപകർ കൂടുതലും വിദേശ സ്ഥാപനങ്ങളും സോവറിൻ ഫണ്ടുകളുമാണ്. ഡെറിവേറ്റീവ് വഴി ഷോർട്ട് സെല്ലിങ് നടത്തി എന്നൊക്കെ ഹിൻഡൻബർഗ് അവകാശപ്പെടുന്നത് അതുകൊണ്ടാണ്.

ഇപ്പോൾ നടക്കുന്ന ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്പിഒ) നിക്ഷേപകർ കൂടുതലും വിദേശത്തു നിന്നാണ്. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പോലുള്ള സോവറിൻ വെൽത്ത് ഫണ്ടുകൾ 4000 കോടി നിക്ഷേപിച്ചു കഴിഞ്ഞു. 20000 കോടി ലക്ഷ്യമിട്ടതിൽ റീട്ടെയിൽ നിക്ഷേപകരാണ് മടിച്ചു നിൽക്കുന്നത്. ലക്ഷ്യം തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി നീട്ടിയേക്കാം.

∙ അദാനിക്ക് ഇന്ത്യയിൽ ശത്രു ബിസിനസ് ഗ്രൂപ്പുകളുണ്ട്

മുകേഷ് അംബാനി (ചിത്രം: REUTERS/Amit Dave)

പണം പരിധി വിട്ട് ഉയർന്നാൽ പിന്നെ പണമല്ല പ്രശ്നം. പ്രസ്റ്റീജാണ്, പവറാണ്. ഗുജറാത്തിൽ നിന്നു വന്ന പുതുപ്പണക്കാരൻ തങ്ങളുടെ കൺമുന്നിൽ വച്ച് തലമുറകളായി രംഗത്തുള്ള തങ്ങളേക്കാൾ പണവും പവറുമായി വളരുന്നത് പലർക്കും പ്രസ്റ്റീജ് പ്രശ്നമായി. അദാനിയെ വലിച്ചു താഴെക്കൊണ്ടു വരാൻ അവർ ഹിൻഡൻബർഗിനെ അവർ സഹായിച്ചിട്ടുണ്ടെങ്കിൽ കുറെയൊക്കെ വിജയിച്ചിട്ടുണ്ട്. ലോകത്തെ മൂന്നാം നമ്പർ കോടീശ്വരൻ എന്ന സ്ഥാനം പോയില്ലേ? നാലു ലക്ഷം കോടി രൂപയിലേറെ ആസ്തിമൂല്യത്തിൽ ഇടിവുണ്ടായില്ലേ? ലോക കോടീശ്വര റാങ്കിംഗിൽ താഴെക്കു പോയില്ലേ? ആകെ തട്ടിപ്പാണോ അദാനി എന്ന തോന്നൽ വ്യാപകമായില്ലേ?

പണം മുടക്കിയവർ അണിയറയിലിരുന്നു ചിരിക്കുന്നുണ്ടാവണം. അദാനിയുമായി കോർപ്പറേറ്റ് രംഗത്ത് മൽസരം വന്നപ്പോഴൊക്കെ ഭരണ സ്വാധീനം ഉപയോഗിച്ച് അദാനി വിജയിച്ചിട്ടുണ്ടാകാം. അതിന്റെ പ്രതികാരമാണിപ്പോൾ കാണുന്നത്. പക്ഷേ അദാനിക്ക് കൂസലില്ല. ഇതുകൊണ്ട് അദാനി അവസാനിക്കുമെന്നും കാര്യമറിയാവുന്ന ആരും കരുതുന്നില്ല. അങ്ങനെ തകരുന്ന ചീട്ട് കൊട്ടാരമല്ല വിമാനത്താവളങ്ങളും തുറമുഖങ്ങളും വൻകിട കമ്പനികളും ആയിരക്കണക്കിനു കോടി വരവുമുള്ള ബിസിനസ് സാമ്രാജ്യം.

ഓഹരി വിലകൾ ഇടിഞ്ഞ് നിലവിലുള്ളതിന്റെ പാതിയിലെത്തിയാലും അദാനിക്കു പ്രശ്നമുണ്ടാവേണ്ട കാര്യമില്ല. താഴേക്കു പോയ ഓഹരി വിലകൾ വീണ്ടും കയറിത്തുടങ്ങും.

∙ അദാനി അതിജീവിക്കും?

ഗൗതം അദാനി.

അദാനി വിൽ മാനേജ് റ്റു സർവൈവ് എന്നു തന്നെയാണ് വിലയിരുത്തൽ. പ്രധാന കാരണം ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയാണ്. അദാനിക്കെതിരെ ഇത്ര വലിയ ബഹളം നടന്നിട്ടും ഇന്ത്യയിൽ സെബിയോ, ഡിആർഐയോ, സിബിഐയോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ ചെറുവിരൽ അനക്കിയോ? വേറേ ഏതെങ്കിലും വ്യവസായ സ്ഥാപനമായിരുന്നെങ്കിൽ ഈ ഏജൻസികളെല്ലാം കേറി മേയുമായിരുന്നു. അദാനിയാവുമ്പോൾ മിണ്ടില്ല. വാപൊത്തി നിൽക്കും.

അദാനി ഇന്നു കാണുന്ന രീതിയിൽ പന പോലെ വളർന്നത് മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. ക്രോണി കാപിറ്റലിസം ഉണ്ടെന്നത് പകൽപോലെ വ്യക്തം. അതാർക്കും നിഷേധിക്കാനാവില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഓരോന്നായി ഇത്ര വേഗം അദാനി സ്വന്തമാക്കിയതിനു പിന്നിൽ അ‍ജ്ഞാത കരങ്ങളും ഫോൺ കോളുകളും മൗനാനുവാദങ്ങളും ഉണ്ടെന്നതു വ്യക്തമാണ്.

ആരോപണങ്ങൾക്കുള്ള മറുപടിയായി അദാനി ദേശീയതയാണ് ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായി ചിത്രീകരിക്കുന്നു. വേറേ ഏതെങ്കിലും കമ്പനിക്കെതിരെ ആരോപണം ഉയർത്തിയാൽ അത് ദേശീയതയാവുമോ? ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമായി കരുതുമോ? അംബാനിക്കെതിരെയോ ടാറ്റയ്ക്കെതിരെയോ ആയാൽ പോലും?

അപ്പോൾ അദാനി സ്പെഷ്യലാണ്. അദാനിയുടേത് വേറെ ലവൽ കളിയാണ്. ബഹളം ഏതാനും ദിവസം കൂടി തുടർന്നേക്കും. പിന്നെ കെട്ടടങ്ങും. സാധ്യത കാര്യങ്ങൾ ഇങ്ങനെയൊക്കെ അവസാനിക്കാൻതന്നെ.

English Summary: What future lies ahead for Goutham Adani and Adani Group- Explained