ന്യൂഡൽഹി ∙ അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഉപേക്ഷിച്ചത് അസാധാരണ സാഹചര്യവും ഓഹരി വിലയിലെ വൻ ചാഞ്ചാട്ടവും മൂലമാണെന്ന് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി വ്യക്തമാക്കി. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണെന്നും ആസ്തിനില ഭദ്രവും ബാലൻസ് ഷീറ്റ് ആരോഗ്യകരവുമാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഉപേക്ഷിച്ചത് അസാധാരണ സാഹചര്യവും ഓഹരി വിലയിലെ വൻ ചാഞ്ചാട്ടവും മൂലമാണെന്ന് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി വ്യക്തമാക്കി. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണെന്നും ആസ്തിനില ഭദ്രവും ബാലൻസ് ഷീറ്റ് ആരോഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് ലഭിക്കുന്നതിനോ കടം തിരിച്ചടവിലോ പ്രശ്നങ്ങളൊന്നുമില്ല. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അറിയിച്ചു.

ഓഹരിവില സ്ഥിരതയാർജിച്ച ശേഷം എഫ്പിഒ പുനരാലോചിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച അവസാനിച്ച എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ രക്ഷപ്പെടുത്തിയിട്ടും ഉപേക്ഷിച്ചത് സംശയങ്ങളുണർത്തിയ സാഹചര്യത്തിലാണ് വിശദീകരണം. യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. എഫ്പിഒയ്ക്ക് തൊട്ടു മുൻപ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അപേക്ഷകൾ വളരെ കുറവായിരുന്നു. അവസാന ദിവസം വൻകിട സ്ഥാപനങ്ങൾ രക്ഷയ്ക്കെത്തിയതോടെ അപേക്ഷ 1.12 മടങ്ങായി.

ADVERTISEMENT

മൂന്ന് അദാനി കമ്പനികളുടെ ഓഹരി ഇടപാടിൽ നിയന്ത്രണം

മുംബൈ∙ ഊഹക്കച്ചവടവും ഷോർട് സെല്ലിങ്ങും തടയുന്നതിനായി അദാനി ഗ്രൂപ്പിൽ പെട്ട മൂന്നു കമ്പനികളുടെ ഓഹരി ഇടപാടിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നിവയിൽ 100ശതമാനം മാർജിനോടുകൂടിയ ഓഹരി വിൽപന മാത്രം അനുവദിക്കുന്ന അഡീഷനൽ സർവൈലൻസ് മാർജിൻ(എഎസ്എം) സംവിധാനമാണ് ഏർപ്പെടുത്തിയത്. പ്രകടമായ കയറ്റിറക്കം നിയന്ത്രിക്കുന്നതിനാണ് ഈ ഓഹരികളുടെ വിൽപനയ്ക്ക് സ്പെഷൽ മാർജിൻ സംവിധാനം ഏർപ്പെടുത്തിയത്. 

ADVERTISEMENT

ഇതുപ്രകാരം ആവശ്യമായ ഓഹരികൾ വാങ്ങണമെങ്കിൽ മുഴുവൻ തുകയും മുൻകൂർ നൽകണം. അതുപോലെ വിൽക്കണമെങ്കിൽ മുഴുവൻ ഓഹരികൾ മുൻകൂർ നൽകണം. അതേസമയം 20000 കോടി രൂപ സമാഹരിക്കാനുള്ള എഫ്പിഒ പിൻവലിക്കുന്നെന്ന തീരുമാനത്തിനു പിന്നാലെ ഇന്നലെ അദാനി എന്റർപ്രൈസസിന്റെ ഓഹരിവില ഇടിഞ്ഞത് 26 ശതമാനം. വ്യാപാരത്തിനിടെ 52 ആഴ്ചയ്ക്കിടയിലെ കുറഞ്ഞനിലവാരമായ 1,513.90 രൂപയിലേക്കു താഴ്ന്ന ഓഹരി 1,564.70ൽ ക്ലോസ് ചെയ്തു. 

അദാനി ഗ്രൂപ്പിലെ മറ്റ് ഓഹരികളിലും ഇടിവു തുടരുകയാണ്. ഇന്നലെ അദാനി ട്രാൻസ്മിഷൻ 10%, അദാനി ഗ്രീൻ എനർജി 10%, അദാനി ടോട്ടൽ ഗ്യാസ് 10%, അദാനി പോർട്സ് 6.13%, അദാനി പവർ 4.98% എന്നിങ്ങനെ വിലയിടിഞ്ഞു. ഓഹരി വിപണി സൂചികകൾ  വ്യത്യസ്ത പ്രകടനമാണ് നടത്തിയത്. സെൻസെക്സ് 224.16 പോയിന്റ് ഉയർന്ന് 59,932.24ൽ ക്ലോസ് ചെയ്തു. അദാനി ഓഹരികളിലെ വിൽപന സമ്മർദം മൂലം നിഫ്റ്റി  5.90 പോയിന്റ് ഇടിഞ്ഞ് 17,610.40ലും വ്യാപാരം അവസാനിപ്പിച്ചു.

ADVERTISEMENT

ലണ്ടൻ നിക്ഷേപ സ്ഥാപന പ്രമുഖൻ രാജിവച്ചു 

ലണ്ടൻ ∙ ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹോദരൻ ജോ ജോൺസൻ നിക്ഷേപ സ്ഥാപനമായ ഇലാര കാപ്പിറ്റലിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു രാജിവച്ചു. ഇന്ത്യയിലെ വൻകിട കമ്പനികൾക്കായി നിക്ഷേപം ആകർഷിക്കുന്ന ഇലാര കാപ്പിറ്റലിന് അദാനി ഗ്രൂപ്പിന്റെ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച 20,000 കോടി രൂപയുടെ എഫ്പിഒയുമായുള്ള ബന്ധമാണ് രാജിക്കിടയാക്കിയതെന്ന് റിപ്പോർട്ടുണ്ട്. 

ആർബിഐ റിപ്പോർട്ട് തേടി

ന്യൂഡൽഹി∙ വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകൾ. ആർബിഐ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ എത്ര ശതമാനമാണ് അദാനി ഗ്രൂപ്പിന്റേതെന്നാണ് ആർബിഐ ആരാഞ്ഞിരിക്കുന്നത്.