അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വാർത്തകളുടെ തിരത്തള്ളലിൽ ആടിയുലഞ്ഞ് ബജറ്റ് വാരം കഴിച്ചുകൂട്ടിയ ഇന്ത്യൻ ഓഹരി വിപണി ഈയാഴ്ച ആർബിഐയുടെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതല്ലെങ്കിലും ഓഹരിവിപണിക്ക് ഏറെക്കുറെ അനുകൂലമെന്നു വിശേഷിപ്പിക്കാവുന്ന ബജറ്റ് മുന്നോട്ടുള്ള നാളുകളിലും വിപണിയെ നയിക്കും. അതിനിടെ, ചൈനയുടെ നിരീക്ഷണ ബലൂൺ യുഎസ് വെടിവച്ചിട്ട സംഭവം വരുംനാളുകളിൽ ഏതു രീതിയിൽ ഉരുത്തിരിയുമെന്ന ആശങ്ക വിപണിക്കുണ്ട്. അദാനി ഗ്രൂപ്പിനു കീഴിലുള്ള 7 കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലം ഈയാഴ്ച വരാനിരിക്കുന്നതും വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. എങ്ങനെയാണ് കേന്ദ്ര ബജറ്റിനെ വിപണി സ്വീകരിച്ചത്? നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് അദാനി ഗ്രൂപ്പ് കമ്പനികളെ അധിക നിരീക്ഷണ നടപടി പട്ടികയിൽ ഉൾപ്പെടുത്തിയത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന നീക്കമാണോ? പണപ്പെരുപ്പം 48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ നിലയിലാണ് പാക്കിസ്ഥാൻ. ഐഎംഫ് വായ്പയ്ക്കായുള്ള നിർദേശങ്ങൾ കടുത്തതാണെന്ന് പാക്ക് പ്രധാനമന്ത്രി തന്നെ പറഞ്ഞതോടെ ആ രാജ്യത്തെ വിപണിയുടെ ഭാവി എന്താകും? ചൈനീസ് ബലൂൺ യുഎസ് വെടിവച്ചിട്ടത് രാജ്യാന്തര വിപണിയെ ബാധിക്കുമോ? ഈയാഴ്ച നിക്ഷേപകർ വിപണിയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ബജറ്റിനെ സ്വീകരിച്ച് വിപണി

ബജറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന നിർമല സീതാരാമൻ. ചിത്രം: PTI Photo/Shahbaz Khan

അടിസ്ഥാനസൗകര്യ വികസന മേഖലയിലെ മുതൽമുടക്ക് 33.4% വർധിപ്പിച്ചും സബ്സിഡി ഭാരം ഗണ്യമായി കുറച്ചും അവതരിപ്പിച്ച ബജറ്റ് വിപണി ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ബജറ്റ് ദിനത്തിലെ ഓഹരിക്കുതിപ്പിനു തടയിടുകയായിരുന്നു. ഭക്ഷ്യ സബ്സിഡി കഴിഞ്ഞ വർഷത്തെ ബജറ്റിൽനിന്ന് 31.28% കുറച്ച് 1.97 ലക്ഷം കോടി രൂപയും വളം സബ്സിഡി 22.5% കുറച്ച് 1.75 ലക്ഷം കോടി രൂപയുമാക്കിയത് വിപണി സ്വാഗതം ചെയ്യും. 2019–20 ലെ ബജറ്റിനു ശേഷം സബ്സിഡിയിനത്തിലുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പാണിത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം ഭക്ഷ്യ സബ്സിഡി 2.06 ലക്ഷം കോടിയും വളം സബ്സിഡി 1.05 ലക്ഷം കോടിയുമായിരുന്നെങ്കിലും പിന്നീട് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഇത് 2.87 ലക്ഷം കോടിയും 2.25 ലക്ഷം കോടിയുമായി പുനർനിർണയിക്കുകയായിരുന്നു. റഷ്യ– യുക്രെയ്ൻ യുദ്ധം മൂലം വളത്തിനു ക്ഷാമം നേരിടുകയും വില കുതിച്ചുയരുകയും ചെയ്തതാണ് വളം സബ്സിഡി വർധിപ്പിക്കാനിടയാക്കിയത്. എന്നാൽ ഈ വർധന സാധ്യമാക്കിയത് പ്രത്യക്ഷ, പരോക്ഷ നികുതിയിനത്തിൽ പ്രതീക്ഷിച്ചതിലേറെ ലഭിച്ച വലിയ വരുമാനമാണ്.

ADVERTISEMENT

നോമിനൽ ജിഡിപിയിൽ 10.5% വർധന പ്രതീക്ഷിക്കുന്ന ബജറ്റിൽ അടുത്ത സാമ്പത്തികവർഷത്തെ ധനക്കമ്മി നിലവിലെ 6.4 ശതമാനത്തിൽനിന്ന് 5.9 ആയി കണക്കാക്കിയതും വിപണിക്ക് അനുകൂലമായി. പ്രത്യക്ഷ നികുതി വഴി 18.23 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുമെന്ന കണക്കുകൂട്ടലും യാഥാർഥ്യത്തിനു നിരക്കുന്നതാണ്. ഇതിൽ 9.2 ലക്ഷം കോടി കോർപറേറ്റ് നികുതിയിനത്തിലും ബാക്കി വ്യക്തിഗത ആദായനികുതിയിനത്തിലുമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രത്യക്ഷനികുതി ലക്ഷ്യം 14.2 ലക്ഷം കോടി രൂപയായിരുന്നെങ്കിലും ഏറ്റവുമൊടുവിലെ കണക്കു പ്രകാരം 16.5 ലക്ഷം കോടി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 

ഗുജറാത്തിലെ മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള തുറമുഖം. ചിത്രം: SAM PANTHAKY / AFP)

പുതിയ ആദായ നികുതിയിളവു വഴി 35,000 കോടി രൂപ സർക്കാരിനു നഷ്ടപ്പെടുമെന്നു പറയുന്നു. എന്നാൽ നികുതിയിളവു സംബന്ധിച്ച തീരുമാനം വൈകിയെടുത്തതായതിനാൽ ബജറ്റ് കണക്കുകളിൽ ഇതു വന്നിട്ടില്ലെന്ന് റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. നികുതി വരുമാനം ബജറ്റിൽ കണക്കാക്കുന്നതിലും കൂടുമെന്നു ധനമന്ത്രിക്ക് ആത്മവിശ്വാസമുണ്ടെന്നു വേണം കരുതാൻ. ഇത്തവണ ഓഹരി വിറ്റഴിക്കൽ വഴി പ്രതീക്ഷിക്കുന്ന വരുമാനം 51,000 കോടി രൂപ മാത്രമാണ്. ഇത്തരത്തിൽ ബജറ്റ് കണക്കുകളിൽ അമിതപ്രതീക്ഷകൾ തിരുകാതെയും അതേസമയം, ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയുമാണ് ബജറ്റ് മുന്നോട്ടു വച്ചിരിക്കുന്നത്. ഗോൾഡ്മാൻ സാക്സ്, ജെഫ്രീസ്, നൊമ്യൂറ, മോർഗൻ സ്റ്റാൻലി തുടങ്ങിയ റേറ്റിങ് ഏജൻസികൾ ബജറ്റ് സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്നതാണെന്ന വിലയിരുത്തൽ നടത്തുകയും ചെയ്തു.

ഗൗതം അദാനി. ചിത്രം: INDRANIL MUKHERJEE / AFP

ADVERTISEMENT

∙ ആശങ്കകൾ അകലാതെ അദാനി ഗ്രൂപ്പ്

ബജറ്റ് വാരത്തിൽപോലും ബജറ്റിനേക്കാളേറെ വിപണിയെ സ്വാധീനിച്ചത് അദാനി ഗ്രൂപ്പിനെക്കുറിച്ചു വന്നുകൊണ്ടിരുന്ന വാർത്തകളാണ്. എസ്ആൻഡ്പി ഗ്ലോബൽ അദാനി പോർട്ട്, അദാനി പവർ എന്നീ കമ്പനികളുടെ റേറ്റിങ് സ്ഥിരതയുള്ളത് എന്നതിൽനിന്ന് നെഗറ്റീവ് ആക്കി; മൂഡീസ്, അടുത്ത രണ്ടു വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വികസനപ്രവർത്തനങ്ങൾക്ക് മൂലധനം സമാഹരിക്കാൻ ബുദ്ധിമുട്ടാകുമെന്നു വിലയിരുത്തി; യുഎസിലെ ഡൗജോൺസ് സസ്റ്റെയ്നബിലിറ്റി സൂചികയിൽനിന്ന് അദാനി ഓഹരികളെ നീക്കം ചെയ്തു; അദാനി ഗ്രൂപ്പിനു നൽകിയ കടത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു തുടങ്ങി ഒട്ടേറെ വാർത്തകൾ നിക്ഷേപകരിൽ ആശങ്കയുയർത്തിയതോടെ ഓഹരി വിലയും താഴേക്ക് ഊർന്നുവീണു. ഇതിനിടെ അദാനി എന്റർപ്രൈസസ് എഫ്പിഒ റദ്ദാക്കിയെന്ന വാർത്തയും വന്നു. യുപിയിലെ വൈദ്യുതിവിതരണമേഖലയിലെ കമ്പനിക്ക് സ്മാർട് മീറ്റർ നൽകുന്നതിനായി അദാനി ട്രാൻസ്മിഷനു നൽകിയിരുന്ന 5400 കോടി രൂപയുടെ കരാർ റദ്ദാക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഒഴിവാക്കാനാകാത്ത കാരണത്താൽ എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്.

2021ൽ 9.62 ലക്ഷം കോടി രൂപയായിരുന്ന അദാനി ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം 2022 അവസാനിച്ചപ്പോൾ 19.66 ലക്ഷം കോടിയായി ഉയർന്നപ്പോഴാണ് ഗൗതം അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലേക്കുയർന്നതും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബിസിനസ് ഗ്രൂപ്പുകളിൽ മുകേഷ് അംബാനിയുടെ റിലയൻസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയതും. എന്നാൽ ഫെബ്രുവരി 3ന് വ്യാപാരം അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്റെ മൂല്യത്തിൽ 9.1 ലക്ഷം കോടി രൂപയുടെ ഇടിവു സംഭവിച്ചുകഴിഞ്ഞു. ഇന്ത്യയിലെ മൊത്തം കോർപറേറ്റ് മേഖല അടുത്ത വർഷം കേന്ദ്രസർക്കാരിനു നൽകുമെന്ന് പുതിയ ബജറ്റിൽ പ്രതീക്ഷിക്കുന്ന നികുതി തുകയോളം വരും ഇത്. 

ചൈനീസ് ചാരബലൂണെന്നു കരുതുന്ന വസ്തുവിനെ യുഎസ് വെടിവച്ചിട്ടപ്പോൾ. ചിത്രം: REUTERS/Randall Hill

അദാനി കമ്പനികളുടെ മൂല്യം കഴിഞ്ഞയാഴ്ച ഇതിലേറെ ഇടിഞ്ഞിരുന്നെങ്കിലും ചിലയിടങ്ങളിൽനിന്നു വന്ന അനുകൂല പ്രസ്താവനകളാണ് അൽപം ആശ്വാസമേകിയത്. ഇപ്പോഴത്തെ വിവാദങ്ങൾ അദാനി ഗ്രൂപ്പ് കമ്പനികളുടെ വരുമാനത്തെ പെട്ടെന്ന് ബാധിക്കില്ലെന്ന ഫിച്ച് റേറ്റിങ് വിലയിരുത്തലാണ് ഇതിൽ പ്രധാനം. അദാനി ടോട്ടൽ ഗ്യാസ് കമ്പനിയിലെ പങ്കാളിയും ഫ്രഞ്ച് ഊർജമേഖലയിലെ പ്രമുഖരുമായ ടോട്ടൽ നൽകിയ പ്രസ്താവനകളും തുണച്ചു. ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ ചേസ് എന്നിവ അദാനി ബോണ്ടുകൾക്കു മൂല്യമുണ്ടെന്നു പ്രഖ്യാപിച്ചതും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനായി. ചില കടങ്ങൾ കാലാവധിക്കു മുൻപേ തിരിച്ചടയ്ക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചുവെന്ന വാർത്തയും പിന്നാലെ വന്നു. 3 കമ്പനികളുടെ പണയപ്പെടുത്തിയ ഓഹരികൾ കാലാവധിയെത്തും മുൻപ് ഫെബ്രുവരി ആറിന് 111.4 കോടി ഡോളർ കടം വീട്ടി അദാനി തിരിച്ചെടുക്കുകയും ചെയ്തു. അദാനി പോർട്ട്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയിലെ പ്രമോട്ടർമാരുടെ ഓഹരികൾ പണയപ്പെടുത്തിയതാണ് തിരിച്ചെടുത്തത്. 

ആർബിഐ ചട്ടപ്രകാരം ഒരു ബിസിനസ് ഗ്രൂപ്പിനു നൽകാവുന്ന വായ്പയുടെ പരിധി പാലിച്ചുകൊണ്ടാണ് വായ്പകൾ നൽകിയതെന്നും ഓഹരിമൂല്യത്തിന്റെ ഈടിൽ വായ്പ നൽകിയിട്ടില്ലെന്നുമുള്ള എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ വിശദീകരിച്ചതു ബാങ്കിങ് ഓഹരികളിലെ വിൽപനയ്ക്കും തടയിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപ് 1500 രൂപയ്ക്കു മുകളിൽനിന്ന് 1017 രൂപയിലേക്ക് കൂപ്പുകുത്തിയ അദാനി എന്റർപ്രൈസസ് ഓഹരിവില പിന്നീട് 50 ശതമാനത്തോളം തിരിച്ചുകയറി 1586 രൂപയിലെത്തി. അദാനി പോർട്ട് ഓഹരിയും ശക്തമായി തിരിച്ചുകയറിയപ്പോൾ ഗ്രൂപ്പിനു കീഴിലെ എസിസി, അംബുജ സിമന്റ് കമ്പനികളും മികച്ച നേട്ടമുണ്ടാക്കി. എന്നാൽ ഗ്രൂപ്പിലെ മറ്റു കമ്പനികൾ പലതും അഞ്ചും പത്തും ശതമാനം ഇടിഞ്ഞ് വാങ്ങാനാളില്ലാതെ ലോവർ സർക്യൂട്ടിൽപെട്ടു കിടപ്പായിരുന്നു. ആ സ്ഥിതിയിൽ തിങ്കളാഴ്ചയും മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിനു കീഴിലെ 7 കമ്പനികളുടെ പ്രവർത്തനഫലം ഈയാഴ്ച പുറത്തുവരുന്നത്. 

ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

തിങ്കളാഴ്ച അദാനി ട്രാൻസ്മിഷന്റെ ഫലം പുറത്തുവന്നത് 77.8% ലാഭവർ‌ധനയോടെയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 267.03 കോടി രൂപയായിരുന്ന ലാഭം ഈ വർഷം 474.72 കോടി രൂപയായി. അദാനി ഗ്രീൻ, അദാനി പോർട്സ്, അംബുജ സിമന്റ്, എന്നിവയുടെ ഫലം ചൊവ്വാഴ്ചയും അദാനി പവറിന്റെ ഫലം ബുധനാഴ്ചയും അദാനി ടോട്ടൽ ഗ്യാസിന്റെ ഫലം വ്യാഴാഴ്ചയുമാണ് പ്രഖ്യാപിക്കുക. കമ്പനികളുടെ ഓഹരിവില ഇടിയുന്നത് പ്രവർത്തനലാഭത്തെ ബാധിക്കുന്ന കാര്യമല്ല. ഇപ്പോഴത്തെ തകർച്ചയിലൂടെ അദാനി കമ്പനികളുടെ ഓഹരിവില കൂടുതലാണെന്ന പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും. എങ്കിലും ദീർഘകാല നിക്ഷേപത്തിനായി വാങ്ങാൻ തീരുമാനമെടുക്കും മുൻപ് ഇനിയും ഒരുപാടു കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് അദാനി ഗ്രൂപ്പ് കമ്പനികളെ അധിക നിരീക്ഷണ നടപടി (Additional Surveilance Measure) പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. ഈ കമ്പനികളുടെ ഓഹരികളിൽ ഊഹക്കച്ചവട ഇടപാടുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

∙ ഇന്ത്യയെ കൂട്ടാതെ ജനുവരി ആഘോഷിച്ച് ഏഷ്യ

ജനുവരിയിൽ ഇന്ത്യയൊഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം നേട്ടമുണ്ടാക്കി. നിഫ്റ്റി ജനുവരിയിൽ 2.4% ഇടിഞ്ഞപ്പോൾ ഹാങ്സെങ് 9.9 ശതമാനവും ഷാങ്‌ഹായ് കോംപസിറ്റ്. 5.4 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 8.4 ശതമാനവും നേട്ടമുണ്ടാക്കി. 1994നു ശേഷമുള്ള ഏറ്റവും മികച്ച ജനുവരിയാണ് ഇന്ത്യയൊഴികെയുള്ള ഏഷ‍്യൻ വിപണികളിൽ കണ്ടതെന്ന് ബ്ലൂംബർഗ് ഡേറ്റ പറയുന്നു. വിദേശ നിക്ഷേപകർ(FII) ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ വിറ്റൊഴിഞ്ഞത് 41,464.73 കോടി രൂപയുടെ ഓഹരികളാണ്. 2022 ജൂണിനു ശേഷം ആദ്യമായാണ് ഒരു മാസത്തെ വിൽപന 20,000 കോടി രൂപയ്ക്കു മുകളിൽ പോകുന്നത്. കഴിഞ്ഞയാഴ്ച മാത്രം 14,445.02 കോടി രൂപയുടെ വിൽപന നടന്നു.

∙ ആശങ്കയേറ്റി യുഎസ്– ചൈന 

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് ഒരു പരിഹാരവുമില്ലാതെ നീളുന്നതിനിടെ ചൈനയും യുഎസും തമ്മിലുള്ള ഉരസൽ കൂടിവരുന്നത് അടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമോ എന്ന ആശങ്കയിലാണ് വിപണികൾ. തയ്‌വാൻ പ്രശ്നത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തേയുണ്ടായ അസ്വസ്ഥതകൾക്കു പുറമേ ഏറ്റവുമൊടുവിൽ, ചൈനയുടെ നിരീക്ഷണ ബലൂൺ യുഎസ് വ്യോമപരിധിയിൽ കിടന്നു കറങ്ങിയതിനെത്തുടർന്ന് വെടിവച്ചിട്ടതോടെ പുതിയ പ്രശ്നമായി വളരുകയാണ്. കാലാവസ്ഥാ ബലൂൺ വഴിതെറ്റിപ്പറന്നതാണെന്നും യുഎസ് നടത്തിയത് അമിതപ്രതികരണമായിപ്പോയെന്നും ചൈന വിമർശിച്ചു. എന്നാൽ യുഎസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുന്നതിനെത്തിയ ചാരബലൂൺ ആണ് ഇതെന്ന നിലപാടിലാണ് യുഎസ്. വിഷയം വരുംദിനങ്ങളിൽ ഏതുരീതിയിൽ ഉരുത്തിരിയുമെന്നു പറയാനാകില്ല. ഇത്തരം പ്രശ്നങ്ങൾ എക്കാലത്തും വിപണിയിൽ ആശങ്ക പരത്താറുണ്ട്.

∙ പാക്കിസ്ഥാനിലെ പ്രതിസന്ധി

പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ഡിസംബറിലെ പണപ്പെരുപ്പം 48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി (27.55%). കഴിഞ്ഞയാഴ്ച പാക്ക് റിസർവ് ബാങ്ക് പലിശനിരക്കുയർത്തിയിരുന്നു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ് പലിശ നിരക്കുകൾ. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വെറും 368 കോടി ഡോളറായി ചുരുങ്ങുകയും ചെയ്തു. ഇത് കഷ്ടിച്ച് ഒരു മാസത്തെ ഇറക്കുമതിച്ചെലവിനു മാത്രമേ തികയൂ. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) വായ്പ പാക്കേജിനായി വയ്ക്കുന്ന നിർദേശങ്ങൾ കടുപ്പമാണെന്നും എന്നാൽ നിയന്ത്രിക്കാനാവുന്നതിനപ്പുറത്തെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അംഗീകരിക്കുകയല്ലാതെ വഴിയില്ലെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഭീകരവാദ വിഷയവും ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി ഏഴിന് സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. ഐഎംഎഫ് വ്യവസ്ഥകളും ചർച്ച ചെയ്തേക്കാം.

∙ പലിശ കൂട്ടലിന് അറുതിയാകുമോ?

പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നടക്കുന്ന ആർബിഐ പണനയ സമിതി യോഗത്തിലേക്ക് പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. തിങ്കൾ മുതൽ നടക്കുന്ന യോഗം ബുധനാഴ്ച പുതിയ പലിശനിരക്കുകൾ പ്രഖ്യാപിക്കും. 2022 മേയിൽ 4 ശതമാനത്തിൽനിന്നു തുടങ്ങിയ പലിശനിരക്കു വർധന നിലവിൽ 6.25 ശതമാനത്തിലെത്തി നിൽക്കുന്നു. റീപ്പോ നിരക്കിൽ ഇത്തവണ 0.25% വർധനകൂടി വരുത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. തുടർന്നങ്ങോട്ട് തൽക്കാലം വർധനയുണ്ടാകില്ലെന്നു കരുതുന്ന സാമ്പത്തികവിദഗ്ധർ ഏറെയുണ്ട്. അതുകൊണ്ടുതന്നെ പലിശനിരക്കു വർധന പ്രഖ്യാപിച്ച ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്തു പറയുന്നു എന്നതിലാകും വിപണിയുടെ ശ്രദ്ധ മുഴുവൻ. 

യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞയാഴ്ചത്തെ പലിശ വർധന പ്രതീക്ഷിച്ചതുപോലെ കാൽ ശതമാനത്തിലൊതുങ്ങി. പക്ഷേ യുഎസ് സമ്പദ്‍വ്യവസ്ഥയും തൊഴിൽമേഖലയും ശക്തമാകുന്നതിന്റെ സൂചനകൾ ലഭിച്ചതിനാൽ പലിശനിരക്കു വർധന തുടരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 53 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി (3.4%). നോൺ ഫാം പേ റോൾ പ്രകാരം പുതുതായി തൊഴിൽ ലഭിച്ചവരുടെ എണ്ണം 5.17 ലക്ഷം ആയി ഉയരുകയും ചെയ്തു. രണ്ടു കണക്കുകളും വിപണി പ്രതീക്ഷിച്ചിരുന്നതിലും ഏറെ മെച്ചപ്പെട്ടതാണ്. യുകെയിലും യൂറോ മേഖലയിലും കഴിഞ്ഞയാഴ്ച 0.5% പലിശ ഉയർത്തിയിരുന്നു. ഇതോടെ യുകെയിൽ പലിശ 4% ആയി. ഇത് 2008നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. പണപ്പെരുപ്പം ഇനി താഴേക്കു വന്നേക്കാമെങ്കിലും പണനയത്തിലെ നിലപാടു മാറ്റാൻ സമയമായിട്ടില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്ര്യൂ ബെയ്‌ലി പറഞ്ഞത്.

∙ പ്രവർത്തന ഫലങ്ങളിൽ തിളക്കവും കോട്ടവും

മൂന്നാംപാദ പ്രവർത്തനഫലങ്ങളുടെ പ്രഖ്യാപനം അവസാനഘട്ടത്തിലെത്തുകയാണ്. ഒട്ടേറെ കമ്പനികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഫലങ്ങളിൽ എസ്ബിഐ അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പാദഫലമാണ് നേടിയത്. ബാങ്കിന്റെ അറ്റാദായം 68% വർധിച്ച് 14,205 കോടി രൂപയായപ്പോൾ പലിശവരുമാനം (നൽകിയ വായ്പകൾക്കു ലഭിച്ച പലിശയിൽനിന്ന് നിക്ഷേപങ്ങൾക്കു നൽകിയ പലിശ കിഴിച്ച ശേഷമുള്ള തുക) 24% വർധിച്ച് 38,068 കോടി രൂപയായി. ബാങ്ക് ഓഫ് ബറോഡയുടെ ലാഭം 75.4% വർധിച്ച് 3853 കോടി രൂപയായി. പലിശവരുമാനത്തിൽ 26.5% വർധനയുണ്ട്. എൽആൻഡ്ടിയുടെ ലാഭം 24.2% വർധിച്ച് 2553 കോടി രൂപയായപ്പോൾ ഐടിസിയുടെ അറ്റാദായം 21% കൂടി. 2021 ഡിസംബർ പാദത്തിൽ 1422.6 കോടി രൂപ നഷ്ടമായിരുന്ന ഇൻഡിഗോ (ഇന്റർഗ്ലോബ് ഏവിയേഷൻ) ഈ വർഷം മൂന്നാം പാദത്തിൽ 1583 കോടി രൂപ ലാഭം നേടി. 

ഗെയ്‌ലിന് 92 ശതമാനവും കോൾ ഇന്ത്യയ്ക്ക് 70 ശതമാനവും ലാഭ വർധനയുണ്ടായപ്പോൾ ബിപിസിഎലിന്റെ അറ്റാദായത്തിൽ 36% ഇടിവു നേരിട്ടു. ബജാജ് ഫിൻസെർവിന് 42% ലാഭവർധനയുണ്ട്. ടൈറ്റന്റെ ലാഭം 9.8 ശതമാനവും ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിന്റേത് 68ശതമാനവും ഇടിഞ്ഞു. ടാറ്റ കൺസ്യൂമർ 32.7% ലാഭവർധന നേടിയപ്പോൾ ഡാബറിന്റെ ലാഭത്തിൽ 5.4% ഇടിവു നേരിട്ടു. ടാറ്റാ പവറിന് 121.8% ലാഭവർധന ലഭിച്ചു. ഇന്ത്യാ സിമന്റിന്റെ ലാഭം ഏഴിരട്ടിയിലേറെ വർധിച്ച് 133 കോടി രൂപയായി. സൺ ഫാർമയ്ക്ക് 5.2% ലാഭവർധനയുണ്ട്. ടാറ്റാ സ്റ്റീൽ അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 2224 കോടിരൂപ നഷ്ടം രേഖപ്പെടുത്തി. 2021 ഡിസംബർ പാദത്തിൽ 9572 കോടി രൂപ ലാഭമുണ്ടായിരുന്ന സ്ഥാനത്താണിത്. ലാഭം 88% ഇടിയുമെന്നായിരുന്നു അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. നഷ്ടം പ്രതീക്ഷിച്ചിരുന്നില്ല. ഈയാഴ്ച വരാനിരിക്കുന്ന ഫലങ്ങളിൽ ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, അദാനി പോർട്സ്, എൽഐസി, ലൂപിൻ, എം&എം, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയവ ഉൾപ്പെടും.

∙ മറ്റു സൂചനകൾ

∙ ജനുവരി 27ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 300 കോടി ഡോളർ വർധിച്ച് 57,676 കോടി ഡോളറായി. 7 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ശേഖരമാണിത്.

∙ ജിഎസ്ടി കൗൺസിൽ ഈ മാസം 18ന് യോഗം ചേരും.

∙ ഇന്ത്യയിലെ സേവനമേഖലയുടെ പിഎംഐ (പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ്) ജനുവരിയിൽ 57.2 ആയി താഴ്ന്നു. ഡിസംബറിൽ ഇത് ആറു മാസത്തിനിടയിലെ ഏറ്റവും ഉയരത്തിലായിരുന്നു (58.5)

∙ ജനുവരിയിലെ ജിഎസ്ടി വരവ് 1.56 ലക്ഷം കോടി രൂപയായി ഉയർന്നു. ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ പ്രതിമാസ നികുതിവരവാണിത്.

∙ മാന്ദ്യഭീതിക്ക് നേരിയ ആശ്വാസം പകർന്ന് 2022ലെ അവസാന പാദത്തിൽ യൂറോ മേഖലയിലെ ജിഡിപി നേരിയ വളർച്ച രേഖപ്പെടുത്തി. 0.1% തളർച്ചയായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കുതിച്ചുയർന്ന ഊർജവിലയിൽ വർഷാവസാനം കുറവു വന്നതാണ് ഈ മാറ്റത്തിനു കാരണമായി പറയുന്നത്. ശൈത്യകാലം ആശങ്കപ്പെട്ടതുപോലെ രൂക്ഷമായിരുന്നില്ല. സ്പെയിനും ഫ്രാൻസും വളർച്ച നേടിയപ്പോൾ ജർമനിയുടെ ഇറ്റലിയും തളർച്ചയാണ് രേഖപ്പെടുത്തിയത്. വരുമാനം കുറയുകയും പലിശനിരക്കുകൾ കൂടുകയും ചെയ്തതു മൂലം വളർച്ച പതുക്കെയാകാമെങ്കിലും മാന്ദ്യത്തിൽനിന്നു കരകയറുമെന്ന സൂചനയാണ് യൂറോ മേഖല തരുന്നത്.

∙എംഎസ്‌സിഐ എമേർജിങ് മാർക്കറ്റ്സ് ഇൻഡെക്സിൽ ചൈനയ്ക്കു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലെ കനത്ത വിൽപനയെത്തുടർന്ന് മൂന്നാം സ്ഥാനത്തായി. തയ്‌വാനാണ് രണ്ടാം സ്ഥാനം. സൂചികയിൽ ചൈനയ്ക്ക് 31.2% വെയ്റ്റേജാണുള്ളത്. തയ്‌വാൻ 14.2 ശതമാനവും ഇന്ത്യ 13 ശതമാനവുമായി നിൽക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യ തയ്‌വാനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്.

∙ ടെക്നിക്കൽ നിലവാരങ്ങൾ

ബജറ്റ് ദിനത്തിൽ 17,353നും 17,972നും ഇടയിലായിരുന്നു നിഫ്റ്റിയുടെ ചാഞ്ചാട്ടം. കഴിഞ്ഞയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരവും ഉയർന്ന നിലയും ഇതുതന്നെ. വൻ ചാഞ്ചാട്ടത്തിനിടെ ഇൻട്രാഡേയിൽ 17,400നു ചുവടെ പോയെങ്കിലും ക്ലോസിങ്ങിൽ എല്ലാ ദിവസവും 17,400 നിലവാരത്തിനു മുകളിൽ നിൽക്കാൻ നിഫ്റ്റിക്കു കഴിഞ്ഞു. ഈയാഴ്ചയും 17,400 നിഫ്റ്റിയുടെ ശക്തമായ പിന്തുണമേഖലയായി തുടരും. എന്നാൽ 17,350നു ചുവടെയുള്ള ക്ലോസിങ് 16,800 വരെയുള്ള വീഴ്ചയ്ക്ക് വാതിൽ തുറന്നിട്ടേക്കാം. മുകളിലേക്ക് ആദ്യ കടമ്പ 17,800 തന്നെ. അതിനു മുകളിൽ 17870, 17,980, 18,000 തുടങ്ങിയ പ്രതിരോധമേഖലകള്‍ മറികടക്കണം. 18200–250 നിലവാരം ഭേദിക്കാനായാൽ ശക്തമായ റാലിക്കു സാധ്യത തുറക്കാമെന്ന് ടെക്നിക്കൽ അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബാങ്ക് നിഫ്റ്റിക്ക് 41,800 നിലവാരം ഭേദിക്കാനായാൽ മുന്നേറ്റം പ്രതീക്ഷിക്കാം.

(ലേഖകന്റെ ഇമെയിൽ: sunilkumark@mm.co.in)

English Summary: Adani, RBI, Chinese Spy Balloon, Pak Economic Crisis... What to Expect in Indian and World Stock Markets this Week