കൊച്ചി ∙ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. പദ്ധതിക്കു 2608 കോടി രൂപയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. പദ്ധതിക്കു 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 5 വർഷം വേണ്ടിവരുമെന്നാണു വിലയിരുത്തൽ.

പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു കിഫ്ബി നൽകിയ വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനാണ്. 

ADVERTISEMENT

ഇടനാഴിക്ക് ആവശ്യമുള്ളതിന്റെ 82 % സ്ഥലവും സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി വഴി ചുരുങ്ങിയതു പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടമോട്ടീവ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യവസായ ക്ലസ്റ്ററുകൾ വികസിപ്പിക്കും.