കൊച്ചി∙ മൂക്കിലൂടെ തുള്ളിമരുന്നായി നൽകുന്ന കോവിഡ് വാക്സീൻ ‘ഇൻകോവാക്’ ആവശ്യമുള്ള ആശുപത്രികൾ ഇ–മെയിൽ അയച്ചാൽ ആവശ്യമുള്ള അളവിൽ നൽകാൻ ഭാരത് ബയോടെക് സജ്ജമാണെന്ന് ചെയർമാൻ ഡോ.കൃഷ്ണ എല്ല. കോവിഡ് അനന്തര രോഗങ്ങളെപ്പറ്റിയും അവയുടെ സ്വഭാവമാറ്റത്തെപ്പറ്റിയും പഠനം ആരംഭിക്കണം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വരും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മൂക്കിലൂടെ തുള്ളിമരുന്നായി നൽകുന്ന കോവിഡ് വാക്സീൻ ‘ഇൻകോവാക്’ ആവശ്യമുള്ള ആശുപത്രികൾ  ഇ–മെയിൽ അയച്ചാൽ ആവശ്യമുള്ള അളവിൽ നൽകാൻ ഭാരത് ബയോടെക്  സജ്ജമാണെന്ന് ചെയർമാൻ  ഡോ.കൃഷ്ണ എല്ല. കോവിഡ് അനന്തര രോഗങ്ങളെപ്പറ്റിയും അവയുടെ സ്വഭാവമാറ്റത്തെപ്പറ്റിയും പഠനം ആരംഭിക്കണം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വരും, വർഷങ്ങളിൽ ഈ പഠനം കോവിഡ് ചികിത്സയുടെ അടിത്തറയാകുമെന്നും മനോരമയോടു പറഞ്ഞു 

ഡോ. കൃഷ്ണ എല്ല

വാക്സീൻ എടുത്തവരും എടുക്കാത്തവരുമൊക്കെ നേസൽ വാക്സീൻ എടുക്കുന്നതു നല്ലതാണ്. കുത്തിവയ്ക്കുന്ന വാക്സീനെ അപേക്ഷിച്ചു ഇത് കൂടുതൽ ഫലപ്രദമാണ്. കുത്തിവയ്പെടുക്കുമ്പോൾ ഉണ്ടാകുന്ന ടി സെൽ, ഐജിജി ആന്റിബോഡി എന്നിവയ്ക്കു പുറമെ ഐജിഎ എന്ന ആന്റിബോഡി കൂടി നേസൽ വാക്സീന്റെ പ്രതികരണമായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. ഇതു മൂക്ക്, വായ, ശ്വാസകോശം, കുടൽ എന്നിവയുൾപ്പെടുന്ന മ്യൂക്കസ് സ്തരത്തിൽ പ്രതിരോധം തീർക്കും. 

ADVERTISEMENT

ശ്വാസകോശ സംബന്ധിയായ പകർച്ചവ്യാധിയായ കോവിഡിന്റെ പ്രതിരോധത്തിലും  ഇതു ഗുണം  ചെയ്യും.  മൂക്കിലൂടെ നൽകുന്ന വാക്സീനു പാർശ്വഫലങ്ങളില്ലെന്നും ഡോ. കൃഷ്ണ പറഞ്ഞു. കോവിഡ് പൂർണമായും വിട്ടകന്നു എന്നു പറയാനാവില്ല. അതു  വ്യത്യസ്ത രൂപത്തിൽ മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കും തിരിച്ചും എത്താം. ഇത്തരത്തിലുള്ള ഓരോ ചക്രം പൂർത്തിയാകുമ്പോഴും പുതിയ വകഭേദങ്ങൾ ഉണ്ടായേക്കാം. 

കോവിഡ് അനന്തര രോഗങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം അനിവാര്യമാണ്. ഇതിനായി നിലവിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ സമ്പൂർണ ഡേറ്റ രാജ്യത്തുണ്ട്. ഏതു തരത്തിലുള്ള പഠനത്തിനും ഇത് ഉപയോഗപ്പെടുത്താം. കോവിഡിനെപ്പറ്റി മാത്രമല്ല, വൈറസുകളെ കുറിച്ചു പൊതുവേയുള്ള പഠനത്തിനും ഈ വിവരങ്ങൾ സഹായകമാകും –ഡോ. കൃഷ്ണ പറഞ്ഞു.