ഒരു ബിസിനസ് ആശയമുണ്ടെങ്കിൽ അതു യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ സർക്കാരുകൾ നൽകി വരുന്നു. കൂടുതൽ പദ്ധതികൾ ഇതാ. ശരണ്യ സംസ്ഥാന സർക്കാർ പദ്ധതി. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നിവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബിസിനസ് ആശയമുണ്ടെങ്കിൽ അതു യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ സർക്കാരുകൾ നൽകി വരുന്നു. കൂടുതൽ പദ്ധതികൾ ഇതാ.

ശരണ്യ

ADVERTISEMENT

സംസ്ഥാന സർക്കാർ പദ്ധതി. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നിവർക്കാണ് പ്രയോജനം. 50,000 രൂപ വരെ പരമാവധി വായ്പ. ഇതിൽ 50% പരമാവധി 25000 രൂപ വരെ സബ്സിഡിയായി ലഭിക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് തുക അനുവദിക്കുന്നത്. സ്വന്തമായി തൊഴിൽ കണ്ടെത്തുന്ന സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസുകളെ  ബന്ധപ്പെടാം.

ടി.എസ്.ചന്ദ്രൻ

നാനോ പലിശ സബ്സിഡി

ADVERTISEMENT

സംസ്ഥാന സർക്കാർ പദ്ധതി. 10 ലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത് സ്വന്തം ഭവനത്തിലോ മറ്റു സ്ഥലങ്ങളിലോ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പലിശ സബ്സിഡിക്ക് അർഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗം ആയി കണക്കാക്കി 8% പലിശയാണ് സബ്സിഡിയായി അനുവദിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്ര ഓഫിസുകളുമായി ബന്ധപ്പെടാം.  വിവരങ്ങൾ ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫിസറിൽ നിന്നും ലഭിക്കും.

ഒൻട്രപ്രനർ സപ്പോർട്ട് സ്കീം

ADVERTISEMENT

സംസ്ഥാന സർക്കാർ പദ്ധതി. നിർമാണ യൂണിറ്റുകൾക്ക് സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കി 40 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി സ്ഥിരനിക്ഷേപത്തിന്റെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ സബ് സിഡിയായി അനുവദിക്കുന്നു. മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്ക്  35% വരെ സബ്സിഡി ലഭിക്കുവാൻ സാഹചര്യമുണ്ട്. വായ്പ എടുക്കാത്തവർക്കും സബ്സിഡി ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫിസ് എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാം.

നാരീ ശക്തി വായ്പ

കേന്ദ്രസർക്കാർ പദ്ധതിയാണ് നാരീ ശക്തി വായ്പ. സംരംഭകയുടെ വിഹിതം 5% ആയി നിജപ്പെടുത്തുന്നു എന്നുള്ളതാണ് പദ്ധതിയുടെ  പ്രധാന സവിശേഷത. കൂടാതെ 2 ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയിൽ 0.5 % പലിശ സബ്സിഡിയായി അനുവദിക്കുന്നു. 5 ലക്ഷം രൂപ വരെ  ഈടില്ലാതെ തന്നെ വനിതാ സംരംഭകർക്ക് നാരീ ശക്തി വായ്പ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നു. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളെയാണ് കാണേണ്ടത്. അക്കൗണ്ട് ഹോൾഡ് ചെയ്യുന്ന ബാങ്കിനെ സമീപിക്കാം. 

(കൂടുതൽ പദ്ധതികളെപ്പറ്റി നാളെ)