അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങൾ അമേരിക്കയിലെ തന്നെ ഒരു ബാങ്കിന്റെ പതനത്തിനു കാരണമായതെങ്ങനെ? എസ്‌വിബിയുടെ പതനത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെ? എസ്‌വിബി പതനം 2008 ആവർത്തിക്കാനിടയാക്കുമോ? രാജ്യത്തെ ബാങ്കിങ് മേഖലയെ ഇതു ബാധിക്കുമോ? പേടിഎമ്മിന്റെ ഓഹരി മൂല്യം ഇനിയുമിടിയാൻ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണമാകുമോ? ഓഹരി വിപണികൾ ഇനിയും ഇടിയുമോ? ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ? ഇന്ത്യൻ ടെക് കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ? സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള കാരണമായിത്തീരുമോ? എങ്കിൽ എങ്ങനെ? ഇലോൺ മസ്ക് ബാങ്ക് വാങ്ങുമോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങൾ അമേരിക്കയിലെ തന്നെ ഒരു ബാങ്കിന്റെ പതനത്തിനു കാരണമായതെങ്ങനെ? എസ്‌വിബിയുടെ പതനത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെ? എസ്‌വിബി പതനം 2008 ആവർത്തിക്കാനിടയാക്കുമോ? രാജ്യത്തെ ബാങ്കിങ് മേഖലയെ ഇതു ബാധിക്കുമോ? പേടിഎമ്മിന്റെ ഓഹരി മൂല്യം ഇനിയുമിടിയാൻ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണമാകുമോ? ഓഹരി വിപണികൾ ഇനിയും ഇടിയുമോ? ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ? ഇന്ത്യൻ ടെക് കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ? സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള കാരണമായിത്തീരുമോ? എങ്കിൽ എങ്ങനെ? ഇലോൺ മസ്ക് ബാങ്ക് വാങ്ങുമോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങൾ അമേരിക്കയിലെ തന്നെ ഒരു ബാങ്കിന്റെ പതനത്തിനു കാരണമായതെങ്ങനെ? എസ്‌വിബിയുടെ പതനത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെ? എസ്‌വിബി പതനം 2008 ആവർത്തിക്കാനിടയാക്കുമോ? രാജ്യത്തെ ബാങ്കിങ് മേഖലയെ ഇതു ബാധിക്കുമോ? പേടിഎമ്മിന്റെ ഓഹരി മൂല്യം ഇനിയുമിടിയാൻ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണമാകുമോ? ഓഹരി വിപണികൾ ഇനിയും ഇടിയുമോ? ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ? ഇന്ത്യൻ ടെക് കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ? സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള കാരണമായിത്തീരുമോ? എങ്കിൽ എങ്ങനെ? ഇലോൺ മസ്ക് ബാങ്ക് വാങ്ങുമോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008 നു ശേഷം അമേരിക്കയിലെ ഒരു പ്രധാന ബാങ്ക് തകർന്നിരിക്കുന്നു. ടെക് കമ്പനികൾക്കു സാമ്പത്തിക സഹായം നൽകുന്ന സിലിക്കൺ വാലി ബാങ്കിന്റെ (എസ്‌വിബി) പതനത്തെ ആശങ്കയോടെയാണു ലോകം ഉറ്റുനോക്കുന്നത്. 21 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലാണ് എസ്‌വിബിക്കു നിക്ഷേപമുള്ളതെന്നാണു വിവരം. 2008 ലേതുപോലെയുള്ള വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ സിലിക്കൻ വാലി ബാങ്കിന്റെ പതനം ലോകത്തെയെത്തിക്കുക? നിലവിൽ വലിയ മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ആഗോളസമ്പദ്‌വ്യവസ്ഥയിൽ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയുണ്ടാക്കുന്ന ആഘാതം എത്രത്തോളമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഇപ്പോൾ ചിന്തിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അതിവേഗത്തിലുള്ള പലിശ ഉയർത്തൽ നടപടിയുടെ ഇരയാണ് എസ്‌വിബി. ആഗോള കറൻസികളുടെ തകർച്ച, ഓഹരി വിപണികളിലെ കനത്ത ഇടിവുകൾ എന്നിങ്ങനെയായി ഫെഡറൽ റിസർവിന്റെ നയങ്ങൾ ലോകത്താകെമാനം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എസ്‌വിബിയുടെ പതനം കൂടി കണക്കിലെടുത്ത്, പലിശനിരക്കു കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് ഫെഡ് റിസർവ് കടക്കുമോ? പലിശ കുറച്ചാൽ ആഗോള വിപണികളിലുണ്ടാകുന്ന മാറ്റം എങ്ങനെയായിരിക്കും? എന്തായാലും തിങ്കളാഴ്ച ഫെഡ് റിസർവ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിർണായകമായ പ്രഖ്യാപനങ്ങൾ ബാങ്ക് പതനത്തിന്റെ പശ്ചാത്തലത്തിൽ ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തിയേക്കും. അതേസമയം ബാങ്കിനെ ഏറ്റെടുക്കാൻ കരുത്തുള്ള ധനകാര്യ സ്ഥാപനങ്ങളെ ധനകാര്യമേഖലയിലെ നിയന്ത്രകർ തേടുന്നുമുണ്ട്. ഇതിനിടെ ബാങ്കിനെ ഇലോൺ മസ്ക് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങൾ അമേരിക്കയിലെ തന്നെ ഒരു ബാങ്കിന്റെ പതനത്തിനു കാരണമായതെങ്ങനെ? എസ്‌വിബിയുടെ പതനത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെ? എസ്‌വിബി പതനം 2008 ആവർത്തിക്കാനിടയാക്കുമോ? രാജ്യത്തെ ബാങ്കിങ് മേഖലയെ ഇതു ബാധിക്കുമോ? പേടിഎമ്മിന്റെ ഓഹരി മൂല്യം ഇനിയുമിടിയാൻ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണമാകുമോ? ഓഹരി വിപണികൾ ഇനിയും ഇടിയുമോ? ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ? ഇന്ത്യൻ ടെക് കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ? സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള കാരണമായിത്തീരുമോ? എങ്കിൽ എങ്ങനെ? ഇലോൺ മസ്ക് ബാങ്ക് വാങ്ങുമോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.

ADVERTISEMENT

∙ വീഴ്ചയുടെ കാരണങ്ങൾ

എസ്‌വിബി പ്രസിഡന്റും സിഇഒയുമായ ഗ്രെയ്ഗ് ബെക്കർ (REUTERS/Mike Blake)

ബാങ്ക് നിക്ഷേപിച്ചിരുന്ന കടപ്പത്രങ്ങൾ നഷ്ടത്തിലായതാണ് തകർച്ചയുടെ കാരണം. കടപ്പത്രങ്ങൾ നഷ്ടത്തിലാകാനുള്ള കാരണം ഫെഡറൽ റിസർവിന്റെ പലിശ വർധിപ്പിക്കലും. ഈ പലിശ വർധനയ്ക്ക് 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായി നേരിട്ടു ബന്ധമുണ്ട്. 2008ലെ പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിൽ നിക്ഷേപത്തിനു പലിശയില്ലാതായി. അടിസ്ഥാന നിരക്കുകൾ പൂജ്യത്തിലും താഴെപ്പോയ സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്. അതായത് അമേരിക്കയിലെ ബാങ്കുകളിൽ കാൽ ശതമാനം പലിശ അങ്ങോട്ടുകൊടുത്തു പണം നിക്ഷേപിക്കേണ്ട സ്ഥിതി. വർഷങ്ങളോളം പൂജ്യം ശതമാനമായിരുന്നു പലിശ നിരക്ക്. ഇതോടെ അമേരിക്കയിലെ വൻകിട നിക്ഷേപകർ മികച്ച പലിശ ലഭിക്കുന്ന മറ്റുരാജ്യങ്ങളിലേക്കു നിക്ഷേപം മാറ്റി. ഇന്ത്യയടക്കുമുള്ള രാജ്യങ്ങളിലെ ഓഹരി വിപണി പോലുള്ള സ്ഥാപനങ്ങളിലേക്ക് ഇത്തരം നിക്ഷേപമെത്തി.

തുടർന്നുള്ള വർഷങ്ങളിൽ അമേരിക്ക പലിശനിരക്കുയർത്തുമെന്നു ഇടയ്ക്കിടെ പ്രഖ്യപിച്ചെങ്കിലും നിരക്കുയർത്തലുണ്ടായില്ല. വിലപ്പെരുപ്പം ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയതോടെയാണ് ഫെഡറൽ റിസർവ് അടിസ്ഥനനിരക്ക് അടിക്കടി ഉയർത്താൻ നിർബന്ധിതരായത്. പക്ഷേ, അതിവേഗത്തിലായിരുന്നു പലിശ വർധന. ഏതാനും മാസങ്ങൾക്കൊണ്ട് പലിശനിരക്ക് 4.5 ശതമാനം മുതൽ 4.75 ശതമാനം വരെയാക്കി ഉയർത്തി. പലിശ നിരക്കുയർന്നതോടെ നിക്ഷേപങ്ങൾ ആകർഷകമായതു കടപ്പത്രങ്ങളെ നഷ്ടത്തിലാക്കി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിങ് കുറഞ്ഞതും ബാങ്കിനെ ബാധിക്കുന്നുണ്ടായിരുന്നു. സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ നൽകൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം അനാകർഷകമായി. വായ്പകളിലെ പ്രതിസന്ധി ഈ കമ്പനികൾ ബാങ്കിൽ നിക്ഷേപിച്ച തുക കൂട്ടത്തോടെ പിൻവലിക്കുന്നതിനിടയാക്കി. ഈ രണ്ടുകാരണങ്ങൾ കൂടിയായപ്പോൾത്തന്നെ ബാങ്കിന്റെ അടിത്തറയിളകി.

∙ കൊടുങ്കാറ്റു പോലെ പലിശ വർധന

ഇലോൺ മസ്‌ക്. ചിത്രം: REUTERS/Kyle Grillot
ADVERTISEMENT

പലിശയില്ലായ്മയിൽ നിന്ന് ഉയർന്ന പലിശയിലേക്കുള്ള ഫെഡറൽ റിസർവിന്റെ കൊടുങ്കാറ്റ് വേഗമാണ് ബാങ്കിന്റെ അടിത്തറയിളക്കിയത്. സ്റ്റാർട്ടപ് സൗഹൃദ ബാങ്കായിരുന്നു എസ്‌വിബി. 2019 ൽ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ബാങ്കിന്റെ നിക്ഷേപം 62 ബില്യൻ ഡോളറായിരുന്നെങ്കിൽ 2021 ൽ അത് 189 ബില്യനായി ഉയർന്നു. വളരെക്കുറഞ്ഞ സമയത്തിനുള്ളിലാണ് മൂന്നിരട്ടിയായി നിക്ഷേപമുയർന്നത്. ഇതിനനുസരിച്ചുള്ള വായ്പകളും ഇക്കാലത്തുണ്ടായില്ല. റിസ്ക് കുറഞ്ഞ യുഎസ് ട്രഷറി ബോണ്ടുകളിലാണ് ബാങ്ക് നിക്ഷേപം നടത്തിയത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വർധന ആരംഭിക്കുന്നതു വരെ ഇതു തുടർന്നു.

എന്നാൽ .25 ശതമാനത്തിൽ നിന്ന് 4.5 ശതമാനത്തിലേക്കാണ് മാസങ്ങൾക്കൊണ്ട് പലിശ ഉയർന്നത്. ഇതോടെ ദീർഘകാല കടപ്പത്രങ്ങൾ തത്വത്തിൽ നഷ്ടത്തിലായി. 1.6 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിൽ ബോണ്ടിലെ വരുമാനം. പുതിയ ബോണ്ടുകളുടെ ആദായം ഇക്കാലയളവിൽ കുതിച്ചുയരുകയും ചെയ്തു. അങ്ങനെ എസ്‌വിബിയുടെ പക്കലുള്ള ദീർഘകാല പഴയ കടപ്പത്രങ്ങൾ ബാങ്കിനു വലിയ നഷ്ടമുണ്ടാക്കി. ഇതിനിടെ ടെക് കമ്പനികളുടെ ഓഹരിമൂല്യത്തിലുണ്ടായ വലിയ ഇടിവ് ടെക് കമ്പനികളിൽ നിന്നു ബാങ്കിലേക്കുള്ള നിക്ഷേപവും കുറച്ചു. ഇതാണ് നഷ്ടത്തിലായ ബോണ്ട് വിറ്റും പിടിച്ചുനിൽപിനുള്ള ശ്രമങ്ങൾ നടത്താൻ ബാങ്കിനെ പ്രേരിപ്പിച്ചത്.

∙ പാളിപ്പോയ പിടിച്ചുനിൽക്കൽ ശ്രമങ്ങൾ

സിലിക്കൺ വാലി ബാങ്കിനു മുന്നിൽ പ്രതിഷേധിക്കുന്ന നിക്ഷേപകർ.

പ്രതിസന്ധി മറികടക്കാനായി നഷ്ടം സഹിച്ചും ബാങ്കിന്റെ കടപ്പത്രങ്ങൾ വിൽക്കാമെന്ന തീരുമാനമാണ് അധികൃതർ സ്വീകരിച്ചത്. കടപ്പത്രങ്ങൾ നഷ്ടം സഹിച്ചും സൂക്ഷിച്ചുവച്ചാൽ ഒരു പക്ഷേ, ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന് വിശ്വസിക്കുന്നരുമുണ്ട്. യുഎസ് ട്രഷറിയിലെ 2100 കോടി ഡോളറിന്റെ കടപ്പത്ര നിക്ഷേപം ബാങ്ക് വിറ്റപ്പോൾ തന്നെ 180 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ബാങ്ക് തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബാങ്കിന്റെ വീഴ്ച മുന്നിൽക്കണ്ട് സിഇഒ ഉൾപ്പെടെ ബാങ്കിന്റെ ഓഹരികൾ വിൽക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. 3.6 മില്യൻ ഡോളർ മൂല്യമുള്ള ഓഹരികൾ സിഇഒ ഗ്രെഗ് ബെക്കർ വിറ്റൊഴിവാക്കിയത് രണ്ടാഴ്ച മാത്രം മുൻപാണ്. 175 കോടി ഡോളറിന്റെ ഓഹരി വിറ്റ് നഷ്ടം നികത്താനുള്ള ശ്രമങ്ങളും ബാങ്ക് നടത്തി.

ADVERTISEMENT

ഇതിനിടെ ഇടപാടുകരും വെഞ്ച്വർ കാപിറ്റൽ ഫണ്ടുകളുമെല്ലാം നിക്ഷേപം പിൻവലിക്കൽ തുടർന്നുകൊണ്ടേയിരുന്നു. വസ്തുതകൾ പുറത്തുവരാൻ തുടങ്ങിയതോടെ പ്രതിസന്ധി ഓഹരി വിപണിയിലേക്കും വ്യാപിച്ചു. എസ്‌വിബി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഓഹരി വിലയിൽ രണ്ടു വ്യാപാര ദിവസങ്ങൾക്കൊണ്ട് 60 ശതമാനം നഷ്ടമുണ്ടായി. രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനത്തിന്റെ ഓഹരി വില പകുതിയിൽ താഴെയായതോടെ അമേരിക്കൻ ബാങ്ക് സെക്ടറിൽ വലിയ വീഴ്ചയുണ്ടായി. ഇത് ആഗോള വിപണികളിലേക്കെല്ലാം ബാധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 4200 കോടി ഡോളറിന്റെ നിക്ഷേപം പിൻവലിക്കാനുള്ള അപേക്ഷകളാണ് ബാങ്കിനു ലഭിച്ചത്. 267.83 ഡോളറായിരുന്ന സ്ഥാപനത്തിന്റെ ഓഹരിവില 106 ഡോളറിലേക്കാണ് ഇടിഞ്ഞത്. പ്രതിസന്ധി മറ്റു ബാങ്കുകളിലേക്കു പടർന്നുപിടിച്ചേക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ബാങ്കിങ് നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്‌ഷൻ ഇന്നവേഷൻ സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടിയതായി വെള്ളിയാഴ്ച ഒദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

പ്രതീകാത്മക ചിത്രം (AFP)

ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ തുടർന്ന് ബാങ്കിലെ നിക്ഷേപങ്ങൾ ഏറ്റെടുത്തു. എസ്‌വിബിയിലെ ഇൻഷുർ‌ ചെയ്ത നിക്ഷേപങ്ങളെല്ലാം നാഷനൽ ബാങ്ക് ഓഫ് സാന്റ ക്ലാരയിലേക്കു മാറ്റിയതായി ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇൻഷുർ ചെയ്യാത്ത നിക്ഷേപങ്ങളെ സംബന്ധിച്ചു വരുന്ന റിപ്പോർട്ടുകൾ പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നുണ്ട്. 88 ശതമാനം നിക്ഷേപങ്ങളും ഇൻഷുർ ചെയ്യാത്തതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇവർക്കും നിക്ഷേപത്തിന്റെ അഡ്വാൻസ് തുക അടുത്ത ആഴ്ച മുതൽ നൽകുമെന്നും ബാങ്കിന്റെ ആസ്തികൾ വിറ്റഴിച്ച് ബാക്കിത്തുക കൂടി നൽകുമെന്നും എഫ്ഡിഐസി വ്യക്തമാക്കിയിട്ടുണ്ട്.

∙ പലിശ നിരക്കു കുറയ്ക്കുമോ?

തിങ്കളാഴ്ച അടിയന്തര യോഗം ചേരാൻ അമേരിക്കൻ ഫെഡറൽ റിസർവ് തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എസ്‌ബിവിയുടെ തകർച്ചയും ഇതുമൂലമുള്ള സാമ്പത്തിക സാഹചര്യങ്ങളുമാകും ചർച്ചയാകുക. 2008 നുശേഷമുള്ള ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റവും വലിയ തകർച്ചയെന്ന നിലയിൽ പലിശനിരക്കു വർധന ബാങ്കിന്റെ പതനത്തിനു കാരണമായോ എന്നും പരിശോധിക്കും. പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള മാർഗങ്ങളും അജൻഡായാകും. ഈ യോഗത്തിൽ പലിശനിരക്കു പെട്ടെന്നു കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായേക്കിലലെന്നാണു സൂചനയെങ്കിലും പലിശനയങ്ങളിൽ ഫെഡ് റിസർവിന്റെ തുടർതീരുമാനങ്ങളെ സംബന്ധിച്ച വ്യക്തമായ സൂചനയുണ്ടായേക്കും. പലിശ നിരക്കു കുറച്ചേക്കുമെന്ന പ്രഖ്യാപനം പോലും ഒരു പക്ഷേ, വിപണിക്കും കറൻസികൾക്കും ഗുണം ചെയ്യും. എന്നാൽ ബാങ്ക് തകർച്ചയുടെ ആഘാതത്തിൽ നിന്നു വിപണികളെ കരകയറ്റാൻ ഫെഡ് പ്രഖ്യാപനങ്ങൾക്കു കഴിയുമോ എന്നതു കാത്തിരുന്നു കാണണം.

∙ പേടിഎമ്മിനു പേടിക്കാനുണ്ടോ?

എസ്‌വിബിക്ക് നിക്ഷേപങ്ങളുള്ള ഇന്ത്യൻ കമ്പനികളുടെ കൃത്യമായ പട്ടിക പുറത്തുവന്നില്ലെങ്കിലും 21 ഇന്ത്യൻ കമ്പനികളിൽ ബാങ്കിനു നിക്ഷേപമുണ്ടെന്നാണു വിവരം. അതേസമയം 2011 നു ശേഷം ബാങ്ക് കാര്യമായ നിക്ഷേപം ഇന്ത്യൻ കമ്പനികളിൽ നടത്തിയിട്ടുമില്ല. പേടിഎം, പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ9 കമ്യൂണിക്കേഷൻ എന്നിവയിൽ എസ്‌വിബി നിക്ഷേപം നടത്തിയിരുന്നു. അതേസമയം എസ്‌വിബി കമ്പനിയിൽ നിന്നു പൂർണമായി പിൻമാറിയെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ വ്യക്തമാക്കിയിട്ടുണ്ട്. എസ്‌വിബി കമ്പനിയുടെ ഓഹരിയുടമയല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന ഒട്ടേറെ സ്റ്റാർട്ടപ്പുകൾക്ക് എസ്‌വിബിയുമായി ഇടപാടുകളുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇതിൽ മലയാളികളുടെ കമ്പനികളുമുണ്ട്. എഫ്ഡിഐസിയുടെ ഇൻഷുറൻസ് പരിധി അത്ര വലിയ തുകയല്ലെന്നും ഒട്ടേറെ കമ്പനികൾക്കു പണം നഷ്ടമാകാൻ ഇടയുണ്ടെന്നും സൂചനകളുണ്ട്. എസ്‌വിബിയിൽ അക്കൗണ്ടുള്ള പല ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഇപ്പോൾ ശമ്പളം അടക്കമുള്ള ചെലവുകൾക്കായി കഷ്ടപ്പെടുകയാണ്.

2.5 ലക്ഷം ഡോളറാണ് എഫ്ഡിഐസിയുടെ ഇൻഷുറൻസ് പരിധി. എസ്‌വിബിയുടെ തകർച്ച രാജ്യത്താകമാനമുള്ള സ്റ്റാർട്ടപ്പുകളെ ബാധിച്ചതായും ബാങ്കിൽ നിക്ഷേപമുണ്ടായിരുന്ന ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയുടെ ആഴം എത്രയെന്നു മനസ്സിലാക്കാനാണു ചർച്ചയെന്നും മന്ത്രി പറഞ്ഞു. അതേസമയം നസാറ ടെക്നോളജീസ് പോലുള്ള സ്ഥാപനങ്ങൾ എസ്‌വിബിയിൽ ഇടപാടുകളുണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

∙ 2008 ആവർത്തിക്കുമോ, വിപണികളിൽ ഇടിവു തുടരമോ?

സിലിക്കൺ വാലി ബാങ്കിന്റെ ലോഗോ പൊട്ടിയ ഗ്ലാസ് പ്രതലത്തിൽ (photo credit: REUTERS/DADO RUVIC/ILLUSTRATION)

എസ്‌വിബി മഞ്ഞുമലയുടെ അറ്റമാണെന്നും വലിയ പ്രതിസന്ധികൾ പിന്നാലെ വരുന്നുണ്ടെന്നും എന്നാൽ ഇത് 2008 പോലെ ആകില്ലെന്നുമുള്ള അഭിപ്രായങ്ങൾ ഒരേസമയം ഉയരുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കും വെഞ്ചവർ ക്യാപിറ്റൽ പിന്തുണയുള്ള കമ്പനികൾക്കും അതിസമ്പന്നർക്കും ബാങ്കിങ് സേവനം നൽകുന്ന ബാങ്ക് ആയതിനാൽ പ്രതിസന്ധി 2008 ലേതിനു സമാനമായിരിക്കില്ലെന്നതാണു പ്രബലമായ വാദം. നിലവിൽ യുഎസിലെ വെഞ്ചവർ ക്യാപിറ്റൽ ഫണ്ടുകളുടെയും ടെക് സ്റ്റാർട്ടപ്പുകളുടെയും പകുതിയോളം ബിസിനസ് കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനമെന്ന നിലയിൽ പ്രതിസന്ധിയെ ചെറുതാക്കി കാണാനും കഴിയില്ല. മറ്റു ബാങ്കുകളുടേതു പോലെ അടിത്തറയില്ലാത്തതും എസ്‌വിബിക്കു തിരിച്ചടിയായി.

ആഗോള ബാങ്കിങ് ഓഹരികളിൽ ശക്തമായ വിൽപനാസമ്മർദം (പാനിക് സെല്ലിങ്) ഉണ്ടായെങ്കിലും ഇവ കുറച്ചു ദിവസത്തേക്കു തുടർന്നേക്കാമെങ്കിലും ഒരു പക്ഷേ, വലിയ പ്രതിസന്ധി ഉണ്ടായേക്കില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എസ്‌വിബിയുമായി ഇടപാടുള്ള സ്റ്റാർട്ടപ് കമ്പനികളെ പ്രതിസന്ധി ബാധിക്കുമെങ്കിലും ശക്തമായ അടിത്തറയുള്ള ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധി ബാധിക്കില്ല. ഒരു പക്ഷേ, ഫെഡറൽ റിസർവിന്റെ നയത്തിൽ മാറ്റമുണ്ടാക്കാനുള്ള കാരണമായി ഈ ബാങ്ക് പ്രതിസന്ധി മാറുകയും ചെയ്യും.

∙ തകർച്ച നല്ലതിനോ?

അതേസമയം, എസ്‌വിബിയുടെ പതനം ആഗോളസാമ്പത്തിക വ്യവസ്ഥയ്‌ക്ക് ഗുണമാകുമെന്നു കരുതുന്ന വിദഗ്ധരുമുണ്ട്. ഫെഡറൽ റിസർവിന്റെ അതിവേഗമുള്ള പലിശ വർധനയ്ക്കു കടിഞ്ഞാണിടാൻ ബാങ്കിന്റെ തകർച്ച കാരണമായേക്കുമെന്നാണു വിലയിരുത്തൽ. പലിശനിരക്കിൽ 1700 ശതമാനം വർധനയാണ് ഒരു വർഷത്തിനുള്ളിൽ ഫെഡറൽ റിസർവ് നടത്തിയത്. ഒരു ഘട്ടത്തിൽ റിസ്കുകളേതുമില്ലാത്ത യുഎസ് ട്രഷറി നിക്ഷേപം പലിശ വർധനയുടെ വേഗം മൂലം നഷ്ടത്തിലായി. 1980 നു ശേഷമുള്ള ഏറ്റവും വേഗമേറിയ പലിശ ഉയർത്തലാണു കുറച്ചു മാസങ്ങളായി ഫെഡ് റിസർവ് നടത്തുന്നത്. ഫെഡ് റിസർവിന്റെ ചുവടുപിടിച്ച് മറ്റു കേന്ദ്രബാങ്കുകളും പലിശ ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് അതിവേഗമുള്ള ഈ പലിശ വർധന.

പലിശ നിരക്ക് ഉയർത്തുന്നതു വഴി വായ്പകൾ കുറയുകയും അതുവഴി വിപണിയിലെ പണത്തിന്റെ ലഭ്യത കുറയുകയും അങ്ങനെ ഡിമാൻഡ് കുറച്ച് ഉൽപന്നങ്ങളുടെ വിലയും അതുവഴി പണപ്പെരുപ്പവും കുറയ്ക്കാമെന്നതാണ് കേന്ദ്ര ബാങ്കുകളുടെ കണക്കുകൂട്ടൽ. അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമ്പോൾ സ്വാഭാവികമായി വായ്പാനിരക്കുകളും നിക്ഷേപ നിരക്കുകളും ഉയരും . വർഷങ്ങളായി വളരെക്കുറഞ്ഞ നിക്ഷേപ പലിശ നിരക്കുള്ള അമേരിക്ക, പലിശ നിരക്ക് പെട്ടെന്നുയർത്തിയതു പക്ഷേ, വലിയ സാമ്പത്തികാഘാതം ലോകരാജ്യങ്ങളിലെല്ലാമുണ്ടാക്കി. പലിശ ഉയർന്നതോടെ ഡോളറിന്റെ ഡിമാൻഡ് ഉയർന്നു. ഡോളർ കരുത്താർജിക്കുന്നത് മറ്റു രാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കി. പ്രതിസന്ധികളിൽ ഏറ്റവും ശക്തമായ പിടിച്ചുനിന്ന ഇന്ത്യൻ രൂപ പോലും കഴിഞ്ഞ വർഷം 10 ശതമാനത്തിനു മുകളിൽ ഇടിവു നേരിട്ടു. വൻകിട നിക്ഷേപകർ മറ്റു രാജ്യങ്ങളിൽ നടത്തിയ നിക്ഷേപങ്ങളെല്ലാം പിൻവലിച്ച് അമേരിക്കയിലേക്കു തിരികെക്കൊണ്ടായതാണ് ആഗോളതലത്തിൽ ഡോളർ ഡിമാൻഡ് ഉയർത്തിയത്. നിക്ഷേപ പലിശ ഉയർന്നത് അമേരിക്കയിലെ ബോണ്ട് വരുമാനത്തെ സാരമായി ബാധിച്ചു. ബോണ്ട് വരുമാനം കുറഞ്ഞതാണ് എസ്‌വിബിയുടെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

∙ ആദ്യം ക്രിപ്റ്റോ വിപണി

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തലിന്റെ ഫലമായി ആദ്യം തകർച്ച നേരിട്ടത്. ക്രിപ്റ്റോ വിപണിയാണ്. നിയന്ത്രണങ്ങളൊന്നുമില്ലാതെ കുതിച്ചുയർന്ന ക്രിപ്റ്റോ വിപണിയുടെ തലയ്ക്കേറ്റ പ്രഹരമായിരുന്നു പലിശവർധന. 2021 മാർച്ചോടെ പലിശ വർധന തുടങ്ങിയപ്പോൾ ക്രിപ്റ്റോ വിപണിയിലും തകർച്ച തുടങ്ങി. ഏതാണ്ട് 65 ശതമാനം വരെയാണ് നേരിട്ട ഇടിവ്. തുടർന്ന് ഓഹരി വിപണികളിലേക്കും ഈ ഇടിവ് ബാധിച്ചു വൻകിട ടെക്നോളജി കമ്പനികളുടെ ഓഹരിമൂല്യം വരെ വൻതോതിൽ ഇടിഞ്ഞു. ഇതിന്റെയെല്ലാം തുടർച്ചയായി വേണം എസ്‌വിബി തകർച്ചയെ കാണാൻ.

∙ അതിജീവനം സാധ്യമാണോ?

നിലവിലെ സാഹചര്യത്തിൽ അതിജീവനം അത്ര എളുപ്പമല്ല. ഇൻഷുറൻസ് പരിധിയായ 2.5 ലക്ഷം ഡോളർ വീതം തിങ്കളാഴ്ച ലഭ്യമാക്കാമെന്നാണ് എഫ്ഡിഐസി അറിയിച്ചിട്ടുള്ളത്. പക്ഷേ, അത് ഒന്നുമാകില്ല. പലരുടെയും നിക്ഷേപം ഇതിന്റെ എത്രയോ ഇരട്ടിയാണ്! ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി ടെക് കമ്പനികൾ കാത്തിരിക്കേണ്ടിവരുന്നത് മേഖലയിൽ വലിയ പ്രതിസന്ധി തന്നെയാണുണ്ടാക്കുക. ശക്തരായ ധനകാര്യസ്ഥാപനങ്ങളെ റെഗുലേറ്റർമാർക്ക് എത്രയും വേഗം കണ്ടെത്താനായാൽ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാം. ഫെഡറൽ റിസർവിന്റെ അടിയന്തര യോഗത്തിലും ചിലപ്പോൾ പ്രതിസന്ധി കുറയ്ക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കാം

 

 

English Summary: Silicon Valley Bank collapse: Implications on US and Indian Economy