ജോർജ് ഷ്വാർട്സ് എന്ന പേരിലൊരു ജൂത ബാലനുണ്ടായിരുന്നു ഹംഗറിയിലെ ബുഡാപെസ്റ്റിൽ. രണ്ടാം ലോകമഹായുദ്ധകാലം. ജൂതരെ കൂട്ടക്കൊല ചെയ്യുകയാണ് ജർമൻ നാത്‌സികൾ. നിസ്സഹായരായ ജൂതരെ കുത്തിനിറച്ച ട്രെയിനുകൾ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് പുകതുപ്പി കിതച്ചു കൊണ്ടോടിക്കൊണ്ടിരുന്നു. അക്കാലത്ത്, ബാലനായ ജോർജ് ഷ്വാർട്സിനെ നാത്‌സികളുടെ രഹസ്യ പൊലീസായ എസ്എസ് റിക്രൂട്ട് ചെയ്തെന്നു പറയുന്നു. എന്തിന്? ജൂതർ ഒളിച്ചു താമസിക്കുന്ന ഭവനങ്ങളിലും ജൂതരല്ലെന്നു ഭാവിച്ച് താമസിക്കുന്ന വീടുകളിലും അനാഥനായ ജൂതബാലനായി അഭിനയിച്ച് കയറിപ്പറ്റുക. എന്നിട്ട് അവർ ജൂതരാണോ എന്ന് രഹസ്യമായി മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുക! നിരവധി ജൂതവീടുകളിൽ കയറിപ്പറ്റിയ ബാലൻ ആ കൃത്യം സമർഥമായി നിർവഹിച്ചത്രെ. (പക്ഷേ അക്കാലത്തെ ജോർജ് സോറോസിന്റെ പടം എന്ന പേരിൽ പ്രചരിക്കുന്നത് മറ്റൊരു ബാലന്റെയാണെന്ന് റോയിട്ടേഴ്സ് വസ്തുതാ പരിശോധന നടത്തി അറിയിച്ചിരുന്നു.) ഇതേ സോറോസ് തന്നെയാണ് ഇന്ന് ഇന്ത്യയെ ആക്ഷേപിച്ചു രംഗത്തു വന്നിരിക്കുന്നത്. സോറോസിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗത്തിനുള്ള കാരണമെന്താണ്? ആ വാദങ്ങളിൽ കഴമ്പുണ്ടോ? കേന്ദ്രമന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തിനു നൽകിയ കുറിക്കുകൊള്ളും മറുപടിയുടെ ആധികാരികത എന്താണ്? വർഷങ്ങൾക്കു മുൻപ് ഇതേ സോറോസ് ഇംഗ്ലണ്ടിനെ ചതിച്ചത് എങ്ങനെയാണ്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഷ്വാർട്സിനു പകരം സോറോസ്

ADVERTISEMENT

ജോർജ് സോറോസിന്റെ കുടുംബം പിന്നീട് ഷ്വാർട്സ് എന്ന ജൂത പേര് മാറ്റി സോറോസ് എന്ന പേര് സ്വീകരിച്ച് ജൂത പാരമ്പര്യം മറച്ച് വച്ച് ക്രിസ്ത്യൻ കുടുംബമായി അഭിനയിച്ച് ബുഡാപെസ്റ്റിൽ കഴിഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. ജൂതരുടെ വീടുകളിൽ കയറി അവരുടെ വസ്തുവകകൾ പിടിച്ചെടുക്കുന്ന ഗോഡ് ഫാദറിനൊപ്പം ജോർജ് പോയിട്ടുണ്ട്. 13കാരനായ ബാലൻ ജൂതരുടെ വസ്തുക്കളൊന്നും പിടിച്ചെടുത്തില്ലെങ്കിലും അത്തരം കിരാത നടപടികൾക്ക് അകമ്പടി പോയിരുന്നെന്ന് സോറോസ് തന്ന പിൽക്കാലത്ത് സമ്മതിച്ചിട്ടുമുണ്ട്.

നാത്‌സി കോൺസൻട്രേഷൻ ക്യാംപുകളിൽ ഒന്ന്.

ആ പയ്യൻ പിന്നീട് യുദ്ധം കഴിഞ്ഞ് 1947ൽ 17–ാം വയസ്സിൽ ലണ്ടനിലെത്തി. 1930ൽ ജനിച്ച ഇന്നത്തെ 93കാരൻ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പൂർവകാല ചരിത്രമാണിത്. ഇതേ സോറോസ് തന്നെയാണ് ഇന്ന് ഇന്ത്യയെ ആക്ഷേപിച്ചു രംഗത്തു വന്നിരിക്കുന്നത്. സാമ്പത്തികമായി ഇന്ത്യ ഉയരുകയും ബ്രിട്ടനെ ഓവർടേക്ക് ചെയ്ത് ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) 3.8 ട്രില്യൻ ഡോളർ അഥവാ മൂന്നരലക്ഷം കോടി ഡോളർ നേടി അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തത് പാശ്ചാത്യ ലോകത്തിന് അത്ര പിടിച്ചിട്ടില്ല. പിന്നാണോ സോറോസിനെപ്പോലെ പാലു കൊടുത്ത കൈക്ക് കൊത്തിയ പാരമ്പര്യമുള്ള മൂർഖൻ സായിപ്പിന്! 

സോറോസിന്റെ ചരിത്രം ഇനിയുമുണ്ട്. ഇന്ത്യ ലോകത്ത് ഇന്നെവിടെ എത്തി എന്നതിനെക്കുറിച്ചും പറയാം. ഇതു നമ്മുടെ രാജ്യ പുരോഗതിയുടെ കഥയാണ്. അതിൽ രാഷ്ട്രീയമില്ല. ആരു ഭരിച്ചാലും ഇന്ത്യ ലോകരാഷ്ട്രങ്ങൾക്കിട‍യിൽ ഇന്നത്തെ അർഹതപ്പെട്ട സ്ഥാനത്ത് എത്തുമായിരുന്നുവെന്നതിൽ സംശയമില്ല. സോറോസിന്റെ കുശുമ്പും കുടിലതയും കൊണ്ടൊന്നും അതു നിഷേധിക്കാനുമാവില്ല. 

∙ പന പോലെ വളരുന്നു

ADVERTISEMENT

മാളിക മുകളേറിയാലും നാടും മൂടും മറക്കരുതെന്നൊരു ചൊല്ലുണ്ട്. ജോർജ് സോറോസ് അക്ഷരാർഥത്തിൽ അതേ ചെയ്തിട്ടുള്ളു. ബുഡാപെസ്റ്റിൽ നിന്നു രക്ഷപ്പെട്ട് ചെന്നെത്തിയത് ബ്രിട്ടനിലായിരുന്നു. അവിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ അവസരം ലഭിച്ചു. പഠനം കഴിഞ്ഞ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിലേക്കാണു കാലെടുത്തു വച്ചത്. ഓഹരി വിപണി നിക്ഷേപങ്ങളുടെ നൂലാമാലകൾ അപ്പോഴേക്കും സോറോസിനു ഹൃദിസ്ഥമായിരുന്നു. 

ജോർജ് സോറോസ്.

മറ്റുള്ളവരുടെ പണം ഓഹരിയിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലുമെല്ലാം നിക്ഷേപിച്ച് ലാഭമുണ്ടാക്കി അതു നിക്ഷേപകർക്കു നൽകുകയും അതിന്റെ കമ്മിഷൻ കിട്ടുകയും സ്വന്തം പണവും ഇങ്ങനെ മുടക്കി ലാഭം കൊയ്യുകയും ചെയ്യുന്ന ഏർപ്പാടാണിത്. ഇന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ലോകമാകെ സുപരിചിതമാണ്. അന്ന് അത്രയ്ക്കില്ല. ലോകയുദ്ധം കഴിഞ്ഞു ക്ഷീണിച്ച സാഹചര്യത്തിൽ നിന്ന് ഓഹരി വിപണികൾ ഉയർന്നു വന്ന് ബൂം ചെയ്യാൻ പോകുന്നതേയുള്ളു. സോറോസ് പണം കുന്നുകൂട്ടി. 1973ൽ സ്വന്തം ഹെഡ്ജ് ഫണ്ടുണ്ടാക്കി. ബില്യണറായി. ശതകോടീശ്വരൻ. അമേരിക്കയിലേക്കു പിന്നീട് കുടിയേറി!

∙ബ്രിട്ടനോടു ചെയ്ത ചതി 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച് ലണ്ടനിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിലാണ് സോറോസ് ആദ്യം ജോലി ചെയ്തത്. അങ്ങനെ പണി പഠിച്ചിട്ടാണ് 1969ൽ ഡബിൾ ഈഗിൾ എന്ന പേരിൽ സ്വന്തം ഹെഡ്ജ് ഫണ്ട് തുടങ്ങിയത്. അതിൽ നിന്നുള്ള ലാഭം വച്ച് 1970ൽ സോറോസ് ഫണ്ട് മാനേജ്മെന്റ് എന്ന പേരിൽ രണ്ടാം ഹെഡ്ജ് ഫണ്ട് തുടങ്ങി. ശതകോടീശ്വരനിലേക്ക് വളരുകയായിരുന്നു സോറോസ്. അങ്ങനെ പാലൂട്ടി വളർത്തിയ ബ്രിട്ടനോടും നമ്മുടെ റിസർവ് ബാങ്ക് പോലെ അവരുടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോടും സോറോസ് ചെയ്ത ചതിയാണ് ഇനി പറയാൻ പോകുന്നത്.

ബ്രിട്ടിഷ് പൗണ്ട്.
ADVERTISEMENT

വർഷം 1992. ബ്രിട്ടന്റെ പൗണ്ട് പോലുള്ള കറൻസികൾ ലോക വിപണിയിൽ യഥേഷ്ടം വാങ്ങാം വിൽക്കാം. ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടിബിലിറ്റി എന്നാണതിനുള്ള സാങ്കേതിക നാമം. ഇന്ത്യൻ രൂപയ്ക്ക് ഇതുവരെ അത് അനുവദിച്ചിട്ടില്ല. ലോകവിപണികളിൽ യഥേഷ്ടം രൂപ വാങ്ങി മറിച്ചു വിറ്റ് ലാഭമുണ്ടാക്കാനൊക്കില്ല. ലോക ചരിത്രത്തിൽ തന്നെ കറൻസികൾ വാങ്ങി മറിച്ചു വിറ്റ് ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ വ്യക്തിയായിട്ടാണ് സോറോസ് കരുതപ്പെടുന്നത്!

∙ ബ്ളാക് വെൻസ്ഡേ

സെപ്റ്റംബർ 16, 1992. കറൻസികളിലെ ഊഹച്ചക്കച്ചവടക്കാരനായ ജോർജ് സോറോസിന് ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം പെരുപ്പിച്ചുവച്ചതാണെന്ന് അറിയാമായിരുന്നു. ജർമൻ മാർക്കുമായി താരതമ്യം ചെയ്യുമ്പോൾ മൂല്യം കൂടുതലാണെന്നും സോറോസ് മനസിലാക്കി. സോറോസ് മനപൂർവം ബ്രിട്ടിഷ് പൗണ്ട് വൻ തോതിൽ കടം വാങ്ങി. കൂടെ ഇതുപോലെ ഊഹക്കച്ചവടം നടത്തുന്നവരും ബ്രിട്ടിഷ് പൗണ്ട് കടംവാങ്ങിക്കൂട്ടി. പൗണ്ടിന്റെ മൂല്യം ഉയർന്നു. എന്നിട്ട് ഒറ്റയടിക്ക് അതെല്ലാം കൂടി വിറ്റു. ബില്യൺ കണക്കിന് പൗണ്ട് വിപണിയിൽ വിൽപ്പനയ്ക്കെത്തിയപ്പോൾ പൗണ്ടിന്റെ വിലയിടിഞ്ഞു. കടം തന്നവർക്ക് പൗണ്ട് തിരികെ കൊടുക്കണമല്ലോ. വിലയിടിഞ്ഞ പൗണ്ട് വിപണിയിൽ നിന്നു വാങ്ങി കടം വീട്ടി. 

പൗണ്ട് വിറ്റപ്പോൾ കിട്ടിയ കാശിന്റെ ചെറിയൊരു അംശം മതി തിരികെ വാങ്ങാൻ! അതിനിടെ പൗണ്ടിന്റെ വിലയിടിഞ്ഞു പോയല്ലോ. ഇതിനെയാണ് ഷോർട്ടിംഗ് എന്ന് ഓഹരി വിപണിയിൽ പറയുന്നത്. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന് വൻ നഷ്ടമാണുണ്ടായത്. സോറോസും പൗണ്ടിനെതിരെ ബെറ്റ് വച്ച മറ്റ് കുടില കോടീശ്വരൻമാരും കോടികളുണ്ടാക്കി. സോറോസ് ഒറ്റ ദിവസം കൊണ്ട് 100 കോടി ഡോളർ ലാഭമുണ്ടാക്കിയത്രെ. ഇന്നത്തെ നിലയ്ക്ക് 8000 കോടി രൂപ!

ജോർജ് സോറോസ്.

ബ്ലാക്ക് വെനസ്ഡേ എന്നാണ് ബ്രിട്ടിഷ് ചരിത്രത്തിൽ ഈ ദിനം അറിയപ്പെടുന്നത്. കറുത്ത ബുധൻ! ബ്രിട്ടന് യൂറോ കരാറിൽ നിന്ന് പൗണ്ടിനെ പിൻവലിക്കേണ്ടി വന്നു. യൂറോപ്യൻ എക്സ്ചേഞ്ച് റേറ്റ് മെക്കാനിസം (ഇആർഎം) എന്ന കരാറിൽ നിന്ന് ബ്രിട്ടൻ ഒഴിവായി. പിൽക്കാലത്തുണ്ടായ ബ്രെക്സിറ്റിന്റെയൊക്കെ ബീജാവാപം അവിടെയാണ്. ഇന്ന് ബ്രിട്ടൻ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വേരുകളും അതിലാണ്.ഒന്നാലോചിച്ചു നോക്കുക. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നു വന്ന ദരിദ്ര ബാലന് അഭയം കൊടുത്തതും പാലൂട്ടിയതും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ അവസരം നൽകിയതും ജോലി കൊടുത്തതുമെല്ലാം ബ്രിട്ടൻ! കാശുണ്ടായപ്പോൾ അമേരിക്കയിലേക്ക് കുടിയേറി. എന്നിട്ട് ബ്രിട്ടന്റെ കൈക്ക് കൊത്തി. നാടും മൂടും മറന്നവൻ, നന്ദികെട്ടവൻ! അല്ലാതെന്തു എന്തു പറയാൻ!

∙ ഓ! വെല്യ ജനാധിപത്യക്കാരൻ

ഇനിയാണ് ഇന്ത്യയെ പഠിപ്പിക്കാൻ ശ്രമിക്കുന്ന സോറോസ്! കാശുണ്ടായപ്പോൾ ഇയാൾ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്നൊരു പ്രസ്ഥാനം തുടങ്ങി. ലോകമാകെ ജനാധിപത്യവും മനുഷ്യാവകാശവും വ്യാപിപ്പിക്കാനാണത്രെ. അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, സുതാര്യത എന്നതിനൊക്കെ വേണ്ടിയാണു പോൽ പ്രവർത്തനം. വിവിധ രാജ്യങ്ങളിലെ എൻജിഒകൾക്ക് ഇവർ ഇതിനായി ഫണ്ട് നൽകും. അടുത്തിടെ ടർക്കിയിൽ എർദോഗനെതിരെ പ്രതിഷേധിക്കാനും പണം നൽകിയിട്ടുണ്ട്.

ഗൗതം അദാനി.

അദാനിക്കെതിരെ ഹി‍ൻഡൻബർഗ് റിപ്പോർട്ട് കൊണ്ടുവന്ന് അദാനി കമ്പനി ഓഹരികളുടെ വിലയിടിച്ച് ഷോർട്ട് സെല്ലിങ്ങിലൂടെ അവർ പണം ഉണ്ടാക്കുകയും ചെയ്തത് അടുത്ത കാലത്താണല്ലോ. അദാനിയുടെ സ്ഥിതിയിൽ നമുക്കാർക്കും ദണ്ഡം തോന്നേണ്ട കാര്യമില്ല. വൻ ബിസിനസുകാരാവുമ്പോൾ അങ്ങനെയൊക്കെയാണ്. പ്രതിസന്ധികൾ അതിജീവിക്കാനുള്ള കഴിവുവേണം. ഇല്ലെങ്കിൽ ഇതിനൊക്കെ ഇറങ്ങിത്തിരിക്കരുത്.

പക്ഷേ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നപ്പോൾ സോറോസ് ചില സൂക്തങ്ങൾ പുറപ്പെടുവിച്ചു– ഹിൻഡൻ ബർഗ് റിപ്പോർട്ട് കൊള്ളാം. ബലേഭേഷ്! ഇന്ത്യൻ ഓഹരി വിപണിയും ഊതിപ്പെരുപ്പിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ കണക്കുകളും പെരുപ്പിച്ചത്. ഇന്ത്യയിലാണെങ്കിൽ ജനാധിപത്യവും മനുഷ്യാവകാശവുമില്ല. ഇനി ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനം ഞാൻ പ്രതീക്ഷിക്കുന്നു...!

വിദേശകാര്യമന്ത്രി ജയശങ്കർ അതിനു മറുപടി പറഞ്ഞു–‘‘ പാശ്ചാത്യ ലോകത്തെ ചിലരുടെ തോന്നൽ അവരുടെ തീട്ടൂരങ്ങൾക്കനുസരിച്ചാണ് ലോകം ചലിക്കുന്നതെന്നാണ്. അവരാണു പോൽ ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷകർ. അത്തരം അവകാശവാദങ്ങളൊന്നും ഇന്നത്തെ ഇന്ത്യയ്ക്ക് അംഗീകരിക്കേണ്ട കാര്യമില്ല. ഇന്ത്യയുടെ കാര്യം നോക്കാൻ ഇന്ത്യയ്ക്ക് അറിയാം’.’

എസ്.ജയ്ശങ്കർ (Photo: Twitter, @DrSJaishankar)

സോറോസിനോട് ‘ഒന്നു പോടേയ്’ എന്നു മലയാളത്തിൽ പറഞ്ഞില്ലെന്നു മാത്രം. അർഥം അതാണ്. പക്ഷേ അങ്ങനെ പറയാൻ ധൈര്യം വരണമെങ്കിൽ ഇന്ത്യയുടെ സ്ഥിതി നന്നാവണമല്ലോ. സായിപ്പിനെ ആശ്രയിക്കേണ്ട അവസ്ഥകളിൽ നിൽക്കുമ്പോൾ ഇതു പറയാനൊക്കില്ലല്ലോ...

∙ ഇന്ത്യ എവിടെ നിൽക്കുന്നു.

വെരി സോറി സോറോസ്. നിങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലായിപ്പോയി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചിരുന്നെങ്കിലും ആരു പ്രധാനമന്ത്രി ആയിരുന്നെങ്കിലും അർഹതപ്പെട്ട ഈ നിലയിൽ ഇന്ത്യ ഒരു കാലത്ത് എത്തിച്ചേരുമായിരുന്നു. 1880ൽ ഇന്ത്യയ്ക്ക് ലോക ജിഡിപിയുടെ 25% ഉണ്ടായിരുന്നെന്നാണു കണക്ക്. പാശ്ചാത്യ അധിനിവേശകാലത്ത് ഇന്ത്യ താഴോട്ടു പോയി. ഇപ്പോഴിതാ തിരിച്ചുപിടിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തരവരുമാനം 3.8 ലക്ഷം കോടി (ട്രില്യൻ) ഡോളറാണ്. ലോക സമ്പദ് വ്യവസ്ഥകളിൽ അഞ്ചാം സ്ഥാനം. 2022ൽ ബ്രിട്ടനെ ഇന്ത്യ ആറാം സ്ഥാനത്താക്കി. നിലവിൽ ജിഡിപിയിൽ മുന്നിലുള്ള ലോകരാഷ്ട്രങ്ങൾ ഇവയാണ്– 1.യുഎസ്. 2.ചൈന. 3.ജപ്പാൻ. 4.ജർമ്മനി. 5. ഇന്ത്യ. 6. യുകെ. 7.ഫ്രാൻസ്.8. കാനഡ. 9. ഇറ്റലി. 10. ബ്രസീൽ.

ലോകത്തെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 3.5% ഇന്ത്യയുടെ സംഭാവന. പവർ പർച്ചേസ് പാരിറ്റി (പിപിപി) അടിസ്ഥാനത്തിൽ നോക്കിയാൽ ലോക ജിഡിപിയുടെ 7.2% ഇന്ത്യയുടേതാണ്. 2029ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് കണക്കുകൂട്ടിയുള്ള പ്രവചനമുണ്ട്. ലോക ജിഡിപിയുടെ 24% അമേരിക്കയുടേതും 19.8% ചൈനയുടേതുമാണ്. ജപ്പാൻ–4.8%. ജർമ്മനി 4.1%.

പക്ഷേ ആളോഹരി വരുമാനത്തിൽ നമ്മൾ വളരെ പിറകിലാണെന്നു കൂടി അറിഞ്ഞിരിക്കണം. ബ്രിട്ടനിലെ ആളോഹരി വരുമാനം 47,203 ഡോളറാണെങ്കിൽ ഇന്ത്യയുടേത് വെറും 2283 ഡോളറാണ്. നമുക്ക് ബ്രിട്ടനെപ്പോലെ വെറും 6 കോടിയല്ല ജനസംഖ്യ. 140 കോടി ജനം ഉള്ളതിനാൽ ആളോഹരി വരുമാനം കുറയും. 

അതെന്തായാലും ജോർജ് സോറോസിനെ പോലെ കാശിന്റെ കുത്തൽ കൂടുതലുള്ള ‘കുലംകുത്തി’കൾക്ക് തൊട്ടുകളിക്കാനുള്ളതല്ല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എന്നു മാത്രം മിതമായി പറയാം.

English Summary: Flashback: How George Soros Broke The British Pound; The illogical nature of his Indian Criticism, explained