അമേരിക്കൻ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് റെക്കോർഡ് കുതിപ്പു നടത്തി സ്വർണവില. ഇന്നലെ 200 രൂപ കൂടി ഉയർന്നതോടെ സംസ്ഥാനത്ത് വില പുതിയ റെക്കോർഡിലെത്തി. പവന് 43,040 രൂപയും ഗ്രാമിന് 5,360 രൂപയുമാണ് വില. ബാങ്ക് തകർച്ചകൾ 2008ലെ പ്രതിസന്ധി ആവർത്തിക്കാനിടയാക്കുമോ എന്ന ഭയം മൂലം നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ അമേരിക്കൻ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് റെക്കോർഡ് കുതിപ്പു നടത്തി സ്വർണവില. ഇന്നലെ 200 രൂപ കൂടി ഉയർന്നതോടെ സംസ്ഥാനത്ത് വില പുതിയ റെക്കോർഡിലെത്തി. പവന് 43,040 രൂപയും ഗ്രാമിന് 5,360 രൂപയുമാണ് വില. ബാങ്ക് തകർച്ചകൾ 2008ലെ പ്രതിസന്ധി ആവർത്തിക്കാനിടയാക്കുമോ എന്ന ഭയം മൂലം നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനിടെ അസംസ്കൃത എണ്ണവില കൂടി ഇടിഞ്ഞതു മാന്ദ്യ ഭീതി കൂട്ടി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം തങ്കം) വില 1960 ഡോളർ വരെ ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ആഭ്യന്തര വിപണിയിൽ സ്വർണവില കൂടാനിടയാക്കി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നു.

∙മാന്ദ്യ സൂചനയോ?

ADVERTISEMENT

സിലിക്കൺ വാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, ക്രെഡിറ്റ് സ്വീസ് ബാങ്ക് തകർച്ചയിലേക്കെന്ന സൂചനകളുമാണ് സ്വർണ വില ഉയരാൻ കാരണമായത്. സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്വീസ് ബാങ്കായിരുന്നു 24 കാരറ്റ് സ്വർണക്കട്ടികളിൽ സ്വിസ് ലോഗോ പതിച്ചിരുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്കിൽ 50 ബേസിസ് പോയിന്റ് വർധന വരുത്തിയത് സാമ്പത്തിക പ്രതിസന്ധിയുടെ സൂചന നൽകുന്നതാണ്. 

പ്രതിസന്ധികൾക്കിടെ പലിശ വർധിപ്പിക്കരുതെന്ന ആവശ്യമുയർന്നെങ്കിലും പണപ്പെരുപ്പം പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് അടിസ്ഥാന നിരക്കിൽ അരശതമാനം വർധന വരുത്തിയത്. 8.5 ശതമാനമാണ് യൂറോസോണിലെ പണപ്പെരുപ്പം.

ADVERTISEMENT

∙വില ഇന്നും കൂടിയേക്കും

അമേരിക്കൻ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില കുതിച്ചുയർന്നതിനാൽ സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് തിരുത്തി മുന്നേറിയേക്കും. ഇന്നലെ വ്യാപാരാരംഭത്തിൽ തന്നെ സ്വർണവില 1960 ഡോളർ മറികടന്നു. 40 ഡോളറാണ് ഉയർന്നത്. 21നു ചേരുന്ന പണനയ അവലോകനയോഗത്തിൽ ഫെഡറൽ റിസർവ്, ബാങ്കിങ് മേഖലയെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വില കൂടും. വില അടുത്ത ദിവസങ്ങളിൽ 2000 ഡോളർ  കടന്നേക്കുമെന്നും 2500 വരെ എത്താമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ആനുപാതിക വിലക്കയറ്റം സംസ്ഥാനത്തുമുണ്ടാകും. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ട്രോയ് ഔൺസിന് 700 ഡോളറായിരുന്ന വില 2011ൽ 1900 ഡോളറിലേക്ക് ഉയർന്നു. ഇതേസമയം സംസ്ഥാനത്ത് പവന് 9200 രൂപയായിരുന്ന വില 24240 രൂപയിലേക്കാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ 1900 ഡോളർ നിലവാരത്തിൽ വീണ്ടും വിലയെത്തുമ്പോൾ സംസ്ഥാനത്ത് ഇരട്ടിയോളം വില അനുഭവപ്പെടുന്നതിന്റെ കാരണം രൂപയുടെ മൂല്യത്തകർച്ചയാണ്. ഇറക്കുമതി നികുതി 2ൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയതും ആഭ്യന്തര വിപണിയിലെ വില വർധനയ്ക്കു കാരണമായി. 

ADVERTISEMENT

∙പവന് 47000 രൂപ

സംസ്ഥാനത്ത് സ്വർണ വില 43000 കടന്നതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണം വാങ്ങാൻ 47000 രൂപയോളം വേണ്ടിവരും

English Summary: Gold price hike