ഫലഭൂയിഷ്ഠമായ മണ്ണ്. കരിമ്പ് ഉൽപാദനത്തിൽ ലോകത്ത് അഞ്ചാമത്, ഗോതമ്പ് ഉൽപാദക രാജ്യങ്ങളിൽ ഏഴാമത്. അരിയുൽപാദനത്തിൽ പത്താമത്. കൃഷിയിൽ നിന്നെല്ലാം മികച്ച വരുമാനം. ഉൽപാദക നേട്ടങ്ങളിൽ ലോകത്ത് പലതിന്റെയും നെറുകയിൽ പാക്കിസ്ഥാൻ എന്ന പേര് കാണാം. ഇതുകാണുമ്പോൾ തോന്നും ഒരു രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടതെല്ലാം ഉണ്ടല്ലോയെന്ന്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, ഇതൊന്നും ഉപയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ പാക്കിസ്ഥാന്റെതന്നെ സ്ഥിതിയാകും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തെ 52 രാജ്യങ്ങളിൽ ഒന്നാണു പാക്കിസ്ഥാൻ. ശ്രീലങ്കയ്ക്കു ശേഷം സാമൂഹിക–സാമ്പത്തിക മേഖലകളിൽ ദുരിതക്കയത്തിലേക്ക് താഴുകയാണ് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ പാക്കിസ്ഥാനും. ഇത്രയൊക്കെ വിഭവശേഷി ഉണ്ടായിട്ടും പാക്കിസ്ഥാനിലെ ഭക്ഷ്യമേഖല തകർന്നത് എങ്ങനെയാണ്? മാറിമാറി വന്ന സർക്കാരുകൾ ഇതു പരിഹരിക്കാൻ എന്തൊക്കെ ചെയ്തു? നിലവിലെ ദുരവസ്ഥയിൽനിന്നു പാക്കിസ്ഥാൻ കരകയറുമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ശ്രീലങ്കയുടെ വഴിയേ

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസി‍ഡന്റിന്റെ കൊട്ടാരത്തിനു സമീപം പ്രതിഷേധിക്കുന്നവർ. (Photo by AFP)
ADVERTISEMENT

കഴിഞ്ഞ വർഷം മാർച്ചിൽ പാക്കിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന അതേ കാഴ്ചകൾ ശ്രീലങ്കയിലാണു നമ്മൾ കണ്ടത്. ഭക്ഷണപൊതികൾക്കായി, ഇന്ധനത്തിനായിയെല്ലാം നെട്ടോട്ടമോടുന്ന മനുഷ്യർ. വികലമായ സാമ്പത്തിക നയങ്ങൾ, അധികാര വടംവലി എന്നിവയെല്ലാം പാക്കിസ്ഥാനെ തകർച്ചയിലേക്കു നയിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ വന്ന ഒരു പ്രധാനമന്ത്രിപോലും 5 വർഷം തികച്ചിട്ടില്ല. ഭരിക്കുന്നതു രാഷ്‌ട്രത്തലവന്മാർ ആണെങ്കിലും പട്ടാളം പറയുന്നതു പോലെയാണു കാര്യങ്ങൾ. അവരുടെ ഇടപെടലുകൾ സ്ഥിതി രൂക്ഷമാക്കി. വിഭവ സമ്പന്നമായ രാജ്യമാണു പാക്കിസ്ഥാൻ.

പക്ഷേ ഇതൊന്നും വേണ്ടതു പോലെ ഉപയോഗിക്കാനോ, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉപകാരപ്പെടുത്താനോ ഭരണത്തിന്റെ തലപ്പത്തുള്ള നേതാക്കന്മാർക്കു കഴിഞ്ഞില്ല. ശ്രീലങ്ക അനുഭവിച്ച ദുരന്തം കൺമുന്നിൽ ഉണ്ടായിട്ടും പാഠം ഉൾക്കൊണ്ടു രക്ഷപ്പെടാനുള്ള മാർഗം പാക്കിസ്ഥാൻ തേടിയില്ല. രാജ്യ രൂപീകരണം മുതൽ അസ്ഥിരമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അവസ്ഥകളിൽ ആയിരുന്നിട്ടും, ജനക്ഷേമത്തിലുപരി പരസ്പരം ചെളി വാരിയെറിയുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ.

∙ ഒക്കെ ഭക്ഷണത്തിനു വേണ്ടിയല്ലേ

ഭക്ഷ്യക്ഷാമം രൂക്ഷമായ പാക്കിസ്ഥാനിലെ കാഴ്ച (Reuters)

ഭക്ഷണ സാധനങ്ങൾ വേണ്ടതെല്ലാം ഇഷ്ടം പോലെയുണ്ടായിരുന്ന ജനമിപ്പോൾ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്കു പിന്നാലെ പായുകയാണ്. ഭക്ഷ്യസാധനങ്ങൾക്ക് വില കുത്തനെകൂടി. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. ഒരു കിലോ ബസ്മതി അരിക്ക് 450 രൂപയാണ‌ു വില. സവാള വില 600% വരെ വർധിച്ച് 400 രൂപയിലെത്തി. തീപിടിച്ചപ്പോലെ ഇന്ധനവില ഉയരുന്നു. ഒരു ലീറ്റർ ഡീസലിന് 280 രൂപ. പെട്രോൾ 272 രൂപ. മണ്ണെണ്ണ 202.73 രൂപ. ഒരു ഡോളർ കിട്ടാൻ 278.59 പാക്കിസ്ഥാനി രൂപ നൽകണം. പണപ്പെരുപ്പം 27% ഉയർന്നു. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. രാജ്യത്തെ ബജറ്റിന്റെ 18 ശതമാനവും സൈന്യത്തിനുള്ള നീക്കിയിരിപ്പാണ്. ഇതും സ്ഥിതി അവതാളത്തിലാക്കി.

ADVERTISEMENT

∙ പാലിന് 210 രൂപ, കോഴിക്ക് 480!

പാൽ ഒരു ലീറ്ററിന് 210 പികെആറാണ് (പാക്കിസ്ഥാൻ രൂപ) വില. ഇന്ത്യയിൽ ഇത് 65.42 രൂപയാകും. ബ്രോയിലർ കോഴിക്ക് 480 പികെആറാണ് വില. ഇന്ത്യയിൽ ഇത് 149.52 രൂപയാണ്. പാക്കിസ്ഥാൻ ആസ്ഥാനമായ ഡോൺ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്യാസ് വില 112.33% വരെ ഉയർന്നേക്കുമെന്നാണു വിവരം. ഔദ്യോഗികമായി പാൽ വില 190 പികെആറായി ചുരുക്കിയിട്ടുണ്ട്. എന്നാൽ മൊത്തക്കച്ചവടക്കാർ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്.

കോഴിത്തീറ്റയിലെ പ്രധാന ഘടകമായ സോയാബീന്റെ ദൗർലഭ്യമാണു കോഴി ഉൽപന്നങ്ങളുടെ ഉയർന്ന വിലയ്ക്കു കാരണം. 50 കിലോഗ്രാം കോഴിത്തീറ്റയുടെ വില 600 പികെആറിൽ നിന്ന് 7,200 പികെആറായി ഉയർന്നു. സാഹചര്യം അതിജീവിക്കുന്നതിനായി പാക്കിസ്ഥാൻ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) ബന്ധപ്പെടുന്നുണ്ട്.

ഭക്ഷ്യക്ഷാമം രൂക്ഷമായ പാക്കിസ്ഥാനിലെ കാഴ്ച (Reuters)

എന്നാൽ ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ല. ഉയർന്ന പണപ്പെരുപ്പവും വിദേശനാണ്യശേഖരത്തിലെ ഇടിവുമാണു പാക്കിസ്ഥാനു തിരിച്ചടിയായത്. പ്രതിസന്ധി മറികടക്കാൻ റോഡുകളിലെ ചുങ്കപ്പിരിവ് നിർബന്ധമാക്കി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) ഉത്തരവ് പുറത്തിറക്കി. 58 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണു പാക്കിസ്ഥാനിലെ പണപ്പെരുപ്പം. ഫെബ്രുവരിയിൽ 31.6 ശതമാനത്തിലെത്തിയതോടെ രാജ്യം വൻ പ്രതിസന്ധിയാണു നേരിടുന്നത്. 2023 തുടക്കത്തിലെ റിപ്പോർട്ടുകൾ അനുസരിച്ചു 274 ബില്യൻ ആണു രാജ്യത്തെ കടം. ദിനംപ്രതി ഇതുകൂടുകയാണ്.

ADVERTISEMENT

∙ തിരിച്ചടിയായി പ്രളയവും

ഇതിനിടയ്ക്ക്‌ ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ കഴിഞ്ഞ മഴക്കാലത്തു ഉണ്ടായ പ്രളയവും ദുരന്തം ഇരട്ടിയാക്കി. പാക്കിസ്ഥാൻ ജനസംഖ്യയുടെ മൂന്നിലൊന്നും പ്രളയക്കെടുതിക്ക് ഇരയായി. 1739 പേരുടെ ജീവനെടുത്ത പ്രളയം. മൂന്നരക്കോടി ജനങ്ങളെ ദുരിതത്തിലാക്കി. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറിൽ വിളനാശമുണ്ടായി. ദക്ഷിണ കാർഷികമേഖല മുഴുവൻ തകർന്നടിഞ്ഞു. മിക്ക കാർഷിക മേഖലകളും വെള്ളക്കെട്ടിൽ മുങ്ങി. കൃഷി പൂർണമായി നശിച്ച് പ്രളയമുണ്ടായ പല പ്രദേശങ്ങളും ഒരു തുരുത്തായി മാറി.

∙ സഹായവുമായി ചൈന

പ്രളയപബാധിത പാക്കിസ്ഥാനിലെ കാഴ്ച.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാക്കിസ്ഥാൻ പ്രധാനമായും ചൈനീസ് സഹായത്തിലാണു പിടിച്ചുനിൽക്കുന്നത്. ഏതാണ്ട് 700 മില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം ഇതിനോടകം ചൈനയിൽ നിന്ന് പാക്കിസ്ഥാനു ലഭിച്ചു. സാമ്പത്തിക വിടവ് നികത്താൻ ഈ സാമ്പത്തിക വർഷം 500 കോടി ഡോളറിന്റെ വിദേശ ധനസഹായം കൂടി പാക്കിസ്ഥാനാവശ്യമാണെന്നും പാക്കിസ്ഥാൻ ധനകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു. രാജ്യാന്തര നാണയനിധിയുമായി (ഐഎംഎഫ്) ഇസ്‌ലാമബാദ് കരാർ ഒപ്പിട്ടതിനു ശേഷമേ പാക്കിസ്ഥാനു കൂടുതൽ വിദേശ ധനസഹായം ലഭിക്കൂ. ഉടൻ തന്നെ കരാറിൽ ഒപ്പു വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ചൈന 130 കോടി ഡോളർ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യൻ രൂപ) വായ്പ നൽകിയതായാണു പാക്കിസ്ഥാൻ ധനകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞത്.

എന്നാൽ ഇത് ഇന്ത്യയ്ക്കു വെല്ലുവിളിയാണെന്നു യുഎസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും അതിനെ പ്രതിരോധിക്കാൻ ചൈന സഹായം നൽക്കുന്നതും ഇന്ത്യയേയെ ലക്ഷ്യമിട്ടാണെന്നുമാണ് റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന നൽകുന്ന വായ്പ മൂന്നു ഗഡുക്കളായി പാക്കിസ്ഥാനു കൈമാറും. ആദ്യത്തെ 500 മില്യൻ പാക്കിസ്ഥാൻ സെൻട്രൽ ബാങ്കിനു ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇത് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

∙ വെല്ലുവിളിയായി ഭീകരത

പ്രതീകാത്മക ചിത്രം (Photo - istockphoto/Oleh_Slobodeniuk)

കടുത്ത സാമ്പത്തിക തകർച്ചയിലേക്കു കൂപ്പുകുത്തുന്ന പാക്കിസ്ഥാൻ നേരിടുന്ന മറ്റൊരു വെല്ലുവിളി, വർധിച്ചു വരുന്ന ഭീകരതയാണ്. മാറി മാറി വരുന്ന രാഷ്ട്രത്തലവൻമാർ ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദികൾക്കു പിന്തുണ നൽകിയത് ഒടുക്കം അവർക്കുതന്നെ വിനയായി. അതേസമയം പാക്കിസ്ഥാനിൽ നിന്നു പുറത്തുവരുന്ന മറ്റൊരു വാർത്ത ഭീകര സംഘടനകളെ അമർച്ച ചെയ്യാൻ അവർ അഫ്ഗാനിസ്ഥാന്റെ സഹായം തേടിയിരിക്കുന്നു എന്നതാണ്. പാക്കിസ്ഥാൻ താലിബാൻ, ഐഎസ് എന്നീ ഭീകര സംഘങ്ങളെ അമർച്ച ചെയ്യാൻ സഹായിക്കണം എന്ന ആവശ്യവുമായാണു പാക്കിസ്ഥാൻ പ്രതിനിധി സംഘം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എത്തിയത്. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി കാജാ ആസിഫാണു സംഘത്തെ നയിക്കുന്നത്.

അഫ്ഗാൻ ഉപപ്രധാനമന്ത്രി അബ്ദുൽ ഗനി ബരാദരുമായാണു ചർച്ചകൾ നടത്തിയത്. പാക്കിസ്ഥാനിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിലെ ഭീകര സംഘങ്ങൾക്കു പങ്കുണ്ടെന്നാണു പാക്കിസ്ഥാൻ കരുതുന്നത്. ഈ സാഹചര്യത്തിലാണു ചർച്ച. അഫ്ഗാനിലെ താലിബാൻ ഭരണകൂടം പാക്കിസ്ഥാൻ താലിബാനു പിന്തുണ നൽകുന്നുവെന്ന പരാതിയും പാക്കിസ്ഥാനുണ്ട്.

∙ പട്ടാളത്തിലും പട്ടിണി

ഇസ്‌ലാമാബാദിൽ ആൾത്തിരക്ക് കുറഞ്ഞ പച്ചക്കറി മാർക്കറ്റിലെ കാഴ്ച. Photo by Aamir QURESHI / AFP

1965നു ശേഷം ആദ്യമായാണു രാജ്യത്തെ പണപ്പെരുപ്പം ഇത്രയേറെ ഉയരുന്നത്. വരും മാസങ്ങളിലും രാജ്യത്തു പണപ്പെരുപ്പം വർധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 12.2 ശതമാനമായിരുന്നു പണപ്പെരുപ്പം. പണപ്പെരുപ്പത്തെ തുടർന്ന് യാത്രാച്ചെലവ്, ഭക്ഷ്യ വസ്തുക്കൾ, ആൽക്കഹോളിക് അല്ലാത്ത ബീവറേജുകൾ, പുകയില വസ്തുക്കൾ എന്നിവയുടെ വിലയും ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ 18% നീക്കിയിരിപ്പും പട്ടാളത്തിനും മറ്റുമായി മാറിവച്ചതാണ്. എന്നാൽ ഇപ്പോൾ സൈനിക ച്ചെലവുകൾക്കു പണം കണ്ടെത്താനാകാതെ വിയർക്കുകയാണു ഭരണകൂടം. പല പട്ടാള ക്യാംപുകളിലും ഭക്ഷണംപോലും ലഭ്യമാക്കാനാകുന്നില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. സൈനികർക്ക് രണ്ടുനേരം ഭക്ഷണംപോലും നൽകാനാകാത്ത സ്ഥിതിയാണുള്ളത്. സൈനിക ക്യാംപുകളിലെ ദയനീയസ്ഥിതി ചൂണ്ടിക്കാണിച്ച് ഫീൽഡ് കമാൻഡർമാർ ഉന്നതാധികാരികൾക്ക് കത്തുനൽകിയിട്ടുണ്ട്.

ചെലവുചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കൽ, വിദേശ ദൗത്യങ്ങളുടെ എണ്ണംകുറയ്ക്കൽ, ചാരസംഘടനയായ ഐഎസ്ഐക്കും ഇന്റലിജൻസ് ബ്യൂറോയ്ക്കും നൽകുന്ന പ്രത്യേക ഫണ്ടുകൾ ചുരുക്കൽ തുടങ്ങിയ നടപടികളിലേക്കു കടന്നിരിക്കുകയാണു സർക്കാർ. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാ മന്ത്രിമാരും അവ തിരികെ നൽകാനും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം നിർത്തലാക്കാനും ഭരണകൂടം നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം കാർ നിർമാണ കമ്പനികൾ അവരുടെ പാകിസ്ഥാനിലുള്ള പ്ലാന്റുകൾ അടച്ചു തുടങ്ങി. ആദ്യം സുസുക്കിയും ഇൻഡസ് മോട്ടോഴ്സുമായിരുന്നു പൂട്ടിയത്. പിന്നാലെ ഹോണ്ടയും അവരുടെ പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.

∙ ചായകുടി കുറയ്ക്കണം: മന്ത്രി

പാക്ക് കറന്‍സി. ചിത്രം: RIZWAN TABASSUM/ AFP

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ചായകുടിക്കുന്നതു കുറയ്ക്കണമെന്നു പാക്കിസ്ഥാൻ മന്ത്രി നിർദേശിച്ചത് അടുത്തകാലത്താണ്. ജനങ്ങൾ ചായ കുടിക്കുന്നതു കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാക്കിസ്ഥാനു നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണു മന്ത്രി അഹ്സൻ ഇക്ബാലിന്റെ കണ്ടെത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണു രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണു വാങ്ങിയതും. ഇതുതന്നെയാണ് ചായകുടി കുറയ്ക്കണമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിലും.

സാധനങ്ങൾക്ക‌ു ക്ഷാമമായതോടെ രാജ്യത്തു പൂഴ്ത്തിവയ്പ്പും കൂടുതലായി. കിട്ടാവുന്ന അത്രയും വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്ന പ്രവണതയും കൂടി. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനു ക്ഷാമം വന്നതോടെ ആളുകൾ പാചകവാതക സിലിണ്ടറുകൾ കിട്ടാവുന്ന അത്രയും കൂട്ടി വച്ചു. പാചകവാതക സിലിൻഡറുകൾക്കു ക്ഷാമമായതോടെ ആളുകൾ തമ്മിലടിക്കാനും തുടങ്ങി. വൈദ്യൂതിയുടെ അവസ്ഥയും മോശമല്ല. പല ദിവസങ്ങളിലും രാജ്യം ഇരുട്ടിലായിരുന്നു. റേഷൻ കിട്ടുന്ന പോലെയാണു അവശ്യ സാധങ്ങളും വെള്ളവും വെളിച്ചവും ഇപ്പോൾ ജനങ്ങൾക്ക് കിട്ടുന്നത്!

English Summary: Food Crisis and Economic Crisis; What happened in Pakistan, Analysis