തിരുവനന്തപുരം∙ വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങൾ എൻഎസ്ഇ, ബിഎസ്ഇ വഴി പബ്ലിക് ഇഷ്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങൾ എൻഎസ്ഇ, ബിഎസ്ഇ വഴി പബ്ലിക് ഇഷ്യു നടത്തിയാൽ അതിനു ചെലവാകുന്ന 50% തുക തിരികെ നൽകും. പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കുന്ന ഫണ്ട് സംസ്ഥാനത്തു തന്നെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ട്.

വ്യവസായ നയത്തിലെ മറ്റു പ്രധാന കാര്യങ്ങൾ:

ADVERTISEMENT

∙ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിലെ എല്ലാ വിഭാഗം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനു 3 കോടി രൂപ വരെ സഹായം.
∙ ആഭ്യന്തര,വിദേശ മേളകളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപവരെ നൽകും.
∙ പേറ്റന്റ്, പകർപ്പവകാശം, വ്യാപാര മുദ്രകൾ, ജിഐ റജിസ്ട്രേഷൻ എന്നിവയ്ക്കു പരമാവധി 30 ലക്ഷം രൂപവരെ തിരികെ നൽകും.
∙വിവിധ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നേടുന്നതിനു പരമാവധി 25 ലക്ഷം രൂപവരെ നൽകും.
∙ മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണം–പുനരുപയോഗം, എനർജി ഓഡിറ്റ്‌, ജല ഓഡിറ്റ്‌ എന്നിവയ്‌ക്ക്‌ ചെലവാകുന്ന തുകയുടെ പരമാവധി 25 ലക്ഷം തിരികെ നൽകും.
∙ മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു ചെലവാകുന്ന തുകയുടെ 50% തിരികെ നൽകും.
∙ സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസിയിലൂടെ ഒരു കോടി രൂപവരെ സ്കെയിൽ അപ് വായ്പ ഉറപ്പാക്കും.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഉൽപന്നങ്ങളിൽ ഭൂരിഭാഗവും പുറത്താണ് ഉൽപാദിപ്പിക്കുന്നത്. ഈ പ്രവണതയ്ക്കു മാറ്റം വരുത്താനാണു പുതിയ വ്യവസായനയം ലക്ഷ്യമിടുന്നത് . സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട വ്യവസായ മേഖലകളെയെല്ലാം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.

വ്യവസായങ്ങളുടെ ശ്രേണി ഇങ്ങനെ:

ADVERTISEMENT

സൂക്ഷ്മ സംരംഭം: ഒരു കോടി രൂപ വരെ നിക്ഷേപം. 5 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ചെറുകിട സംരംഭം: 5 കോടി രൂപ വരെ നിക്ഷേപം. 50 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ഇടത്തരം സംരംഭം: 50 കോടി രൂപ വരെ നിക്ഷേപം. 250 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.