കൊച്ചി ∙ ഓഹരി നിക്ഷേപകർക്കു ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേരു നിർദേശിക്കാൻ സെപ്‌റ്റംബർ 30 വരെ അവസരം. മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കും നോമിനിയെ നിർദേശിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 30 വരെ നീട്ടിയതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഓഹരി നിക്ഷേപകർക്കു ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേരു നിർദേശിക്കാൻ സെപ്‌റ്റംബർ 30 വരെ അവസരം. മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കും നോമിനിയെ നിർദേശിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 30 വരെ നീട്ടിയതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഇരു കൂട്ടർക്കും അവകാശിയെ നിർദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കുമെന്നാണു സെബി പ്രഖ്യാപിച്ചിരുന്നത്.

അവകാശിയെ നിർദേശിക്കാൻ മാത്രമല്ല നിലവിലെ നോമിനിക്കു പകരം മറ്റൊരാളെ നിർദേശിക്കാനും ഈ കാലയളവിൽ അവസരമുണ്ടാകും. നാമനിർദേശ വ്യവസ്‌ഥ പാലിക്കാത്തവർക്ക് അവസാന തീയതിക്കു ശേഷം ഓഹരികളുടെയോ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയോ ക്രയവിക്രയത്തിന് അനുമതിയുണ്ടാവില്ല. മരണമടഞ്ഞ അനേകം പേരുടെ അക്കൗണ്ടുകളിലായി കോടിക്കണക്കിനു രൂപയുടെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് അവകാശികളാരെന്ന് അറിയിച്ചിട്ടില്ലാത്തതുമൂലം കെട്ടിക്കിടക്കുന്നത്.