വാഹനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ഇൻഷുറൻസ്. ക്ലെയിം സെറ്റിൽമെന്റ് നിബന്ധനകൾക്ക് വിധേയമായതിനാൽ പോളിസി ഉടമ ഏറ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. സാധാരണയായി ക്ലെയിം നിരസിക്കാൻ ഇടയാകുന്ന സാഹചര്യങ്ങൾ നോക്കാം. മിക്ക വാഹന ഇൻഷുറൻസ് പോളിസിയും ഒരു വർഷം കാലാവധിയുള്ളതാണ്. എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ഇൻഷുറൻസ്. ക്ലെയിം സെറ്റിൽമെന്റ് നിബന്ധനകൾക്ക് വിധേയമായതിനാൽ പോളിസി ഉടമ ഏറ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. സാധാരണയായി ക്ലെയിം നിരസിക്കാൻ ഇടയാകുന്ന സാഹചര്യങ്ങൾ നോക്കാം.

∙ മിക്ക വാഹന ഇൻഷുറൻസ് പോളിസിയും ഒരു വർഷം കാലാവധിയുള്ളതാണ്.  എല്ലാ വർഷവും പുതുക്കണം. പലരും പോളിസി പുതുക്കാൻ മറക്കാറുണ്ട്. അപകടം ഉണ്ടാകുന്ന തീയതിയിൽ പോളിസി പ്രാബല്യത്തിൽ ഉണ്ടെങ്കിൽ മാത്രമേ ക്ലെയിം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുള്ള. ഇക്കാലത്ത്, എല്ലാ പ്രമുഖ ഇൻഷുറേഴ്‌സിനും അവരുടെ ആപ്പ് ഉണ്ട്. ഇത് നിങ്ങളുടെ പോളിസി പുതുക്കേണ്ട തീയതി ഓർമിപ്പിക്കും. ആപ്പിലൂടെ ക്ലെയിം ഉന്നയിക്കാം. ക്ലെയിമിന്റെ അവസ്ഥ ട്രാക്ക് ചെയ്യാം. അന്വേഷണങ്ങളും നടത്താം.

ADVERTISEMENT

∙ കോംപ്രിഹെൻസീവ് വാഹന ഇൻഷുറൻസ് പോളിസിക്ക് രണ്ടു ഭാഗങ്ങളുണ്ട്. തേഡ് പാർട്ടിയും ഓൺ ഡാമേജും(ഒഡി). വാഹനം നിരത്തിലിറക്കാൻ തേഡ്-പാർട്ടി കവർ നിർബന്ധമാണ്. പക്ഷെ നിങ്ങളുടെ വാഹനം മൂലം ഒരു മൂന്നാം കക്ഷിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളു. വാഹനത്തിന്റെ കേടുപാടിന് ഇതിൽ പരിരക്ഷ കിട്ടില്ല. വാഹനത്തിന്റെ കേടുപാടുകൾക്ക് പരിരക്ഷ ലഭിക്കണമെങ്കിൽ ഒഡി കവർ ആണ് എടുക്കേണ്ടത്. വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച, ചുഴലിക്കാറ്റ്, ഭൂകമ്പം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് ഒഡി കവറേജ് പരിരക്ഷ നൽകും. കലാപങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയ മനുഷ്യ നിർമിത ദുരന്തങ്ങൾക്കും പരിരക്ഷ ലഭിക്കും.

∙ ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിൽ വാഹന ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടും. 

ADVERTISEMENT

∙ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിനിടെ അപകടം സംഭവിച്ചാലും പോളിസി നിരസിക്കപ്പെടും.

∙ പ്രൈവറ്റ് ഉപയോഗത്തിനായി പോളിസി വാങ്ങിയിട്ടുള്ള നിങ്ങളുടെ വാഹനം കമേഴ്സ്യൽ ആവശ്യം, റേസിങ്, വാടകയ്ക്ക് കൊടുക്കൽ എന്നിവയ്ക്കായി ഉപയോഗിച്ചാൽ ക്ലെയിം തിരസ്‌കരിക്കപ്പെടും.

ADVERTISEMENT

∙നാശനഷ്ടത്തെക്കുറിച്ച് ഇൻഷുററെ അറിയിക്കാതെ വാഹനം അറ്റകുറ്റപ്പണിക്കു നൽകുകയും, പിന്നീട് ക്ലെയിം ഫയൽ ചെയ്യുകയും ചെയ്യുന്നതു പതിവാണ്. ഇങ്ങനെ ചെയ്യരുത്. ഇത് നഷ്ടത്തിന്റെ അളവ് കണക്കാക്കുന്നതിലും നാശനഷ്ടം വിലയിരുത്തുന്നതിലും ഇൻഷുറർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അപകടം ഉണ്ടായാൽ ഉടൻ ഇൻഷുററെ വിവരം ധരിപ്പിക്കണം. അവർ അപകട സ്ഥലത്തേക്ക് സർവേയറെ അയയ്ക്കും. അദ്ദേഹം കേടുപാടുകൾ പരിശോധിച്ച് റിപ്പയർ ചെയ്യുവാനുള്ള ചെലവ് കണക്കാക്കും.

∙ നിങ്ങളുടെ നഷ്ടം ഇൻഷുറർ നികത്തുന്നതിന് മുൻപ് നിങ്ങൾ വഹിക്കേണ്ടി വരുന്ന ഒരു തുകയാണ് ഡിഡക്ടബിൾ. ഇത് പോളിസിയിൽ സൂചിപ്പിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ ക്ലെയിം തുക 5,000 രൂപ ആണെന്ന് കരുതുക. നിർബന്ധിത ഡിഡക്ടബിൾ 1,500രൂപയും. അപ്പോൾ 1,500 രൂപ നിങ്ങൾ വഹിക്കണം. ബാക്കി 3,500 രൂപ ഇൻഷുറർ നൽകും.

∙ടി.എ.രാമലിംഗം (ചീഫ് ടെക്‌നിക്കൽ ഓഫിസർ, ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ്)