ന്യൂഡൽഹി∙ ഓൺലൈൻ ഗെയിം കളിക്കാനുള്ള പണം ഗെയിമിങ് കമ്പനി തന്നെ വ്യക്തിക്ക് വായ്പയായി നൽകുന്നത് കേന്ദ്രം തടഞ്ഞു. ഗെയിമിങ് കമ്പനി നേരിട്ടോ, ബന്ധമുള്ള വായ്പ ആപ്പുകൾ വഴിയോ ഇത്തരം വായ്പ നൽകുന്നത് അനുവദിക്കില്ല. ഐടി ഇന്റർമീഡിയറി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി. ഗെയിമിങ് കമ്പനികൾ തന്നെ വ്യക്തികൾക്ക് പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓൺലൈൻ ഗെയിം കളിക്കാനുള്ള പണം ഗെയിമിങ് കമ്പനി തന്നെ വ്യക്തിക്ക് വായ്പയായി നൽകുന്നത് കേന്ദ്രം തടഞ്ഞു. ഗെയിമിങ് കമ്പനി നേരിട്ടോ, ബന്ധമുള്ള വായ്പ ആപ്പുകൾ വഴിയോ ഇത്തരം വായ്പ നൽകുന്നത് അനുവദിക്കില്ല. ഐടി ഇന്റർമീഡിയറി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി.ഗെയിമിങ് കമ്പനികൾ തന്നെ വ്യക്തികൾക്ക് പണം കടം കൊടുക്കുന്ന രീതി നിലവിലുണ്ട്. പണലഭ്യത ഉറപ്പാക്കി ഗെയിമിൽ കൂടുതൽ പണം നിക്ഷേപിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ചില ഗെയിമിങ് കമ്പനികൾ മറ്റ് പേരുകളിൽ ഡിജിറ്റൽ വായ്പ ആപ്പുകൾ നടത്തി അതുവഴി വായ്പ നൽകുന്ന രീതിയുമുണ്ട്. ഗെയിമിങ് ആസക്തിയുള്ള വ്യക്തിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്തരം വായ്പ ആപ്പുകളുടെ കെണിയിൽപ്പെടുത്തുന്നത്. കേരളത്തിലടക്കം ഒട്ടേറെപ്പേർ വൻ കടക്കെണിയിലായത് കടം വാങ്ങിയുള്ള ഗെയിം കളിയിലൂടെയാണ്.

ADVERTISEMENT

മറ്റ് വ്യവസ്ഥകൾ

 പണം നിക്ഷേപിച്ചു കളിക്കുന്ന ഗെയിമുകൾക്കാണ് നിയന്ത്രണങ്ങളെങ്കിലും രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, രാജ്യസുരക്ഷ തുടങ്ങിയവയ്ക്ക് ഭീഷണിയുണ്ടായാൽ പണം ഉൾപ്പെടാത്ത ഗെയിമുകളിലും നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്.

ADVERTISEMENT

 പണം ഉൾപ്പെട്ട ഗെയിമുകളുടെ നിയമങ്ങളിൽ കമ്പനി മാറ്റം വരുത്തിയാൽ അക്കാര്യം 24 മണിക്കൂറിനുള്ളിൽ ഉപയോക്താവിനെ അറിയിക്കണം.

 കേസന്വേഷണത്തിനും മറ്റുമായി അന്വേഷണ ഏജൻസികളോ സർക്കാരോ വിവരം തേടിയാൽ 24 മണിക്കൂറിനുള്ളിൽ ഗെയിമിങ് കമ്പനികൾ നൽകണം. സമൂഹമാധ്യമങ്ങൾക്ക് 72 മണിക്കൂറാണ് സമയം.

ADVERTISEMENT

 ഓൺലൈൻ ഗെയിമുകൾക്ക് അനുമതി നൽകുന്ന സ്വയം നിയന്ത്രണ സ്ഥാപനം (എസ്ആർഒ) രാജ്യത്ത് അനുവദനീയമായ ഗെയിമുകളുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

വായ്പ  ആപ്പുകളെ  നിയന്ത്രിക്കാൻ  ഗൂഗിൾ

ന്യൂഡൽഹി∙ ഡിജിറ്റൽ വായ്പ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി ഗൂഗിളിന്റെ നിർണായക നീക്കം. 

മേയ് 31 മുതൽ പ്ലേ സ്റ്റോറിലെ പഴ്സനൽ ലോൺ ആപ്പുകൾക്ക് ഫോണിലെ ചിത്രങ്ങൾ, വിഡിയോകൾ, കോൺടാക്റ്റ്സ്, ലൊക്കേഷൻ, കോൾ ലോഗ് എന്നിവ ലഭ്യമാകില്ല. 

പല വായ്പ ആപ്പുകളും വ്യക്തികളും സ്വകാര്യ വിവരങ്ങൾ ശേഖരിച്ച്, തിരിച്ചടവ് മുടങ്ങുമ്പോൾ ഇതുവച്ച് ബ്ലാക‍്‍മെയിൽ ചെയ്യുന്ന രീതിയുണ്ട്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന നമ്പറുകളിലേക്ക് ഭീഷണി സന്ദേശം അയച്ച സംഭവങ്ങളും ഒട്ടേറെ.