ഒരു കാർ വാങ്ങണം, 10 ലക്ഷം രൂപ വേണം. പക്ഷേ ബാങ്കിൽ 10 ലക്ഷത്തിലേറെ തുകയുടെ സ്ഥിരനിക്ഷേപം(എഫ്ഡി) ഉണ്ട്. എന്ത് ചെയ്യണം? എഫ്ഡി പൊട്ടിച്ച് 10 ലക്ഷം രൂപയെടുത്ത് കൂളായി കാർ വാങ്ങി കറങ്ങണോ, അതോ വാഹന വായ്പ എടുക്കണോ? ചോദ്യത്തിന് ഉത്തരം 2 രീതിയിലാണ്. നിങ്ങൾ ബിസിനസ് ഉടമയാണെങ്കിൽ വാഹന വായ്പയെടുക്കുന്നതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാർ വാങ്ങണം, 10 ലക്ഷം രൂപ വേണം. പക്ഷേ ബാങ്കിൽ 10 ലക്ഷത്തിലേറെ തുകയുടെ സ്ഥിരനിക്ഷേപം(എഫ്ഡി) ഉണ്ട്. എന്ത് ചെയ്യണം? എഫ്ഡി പൊട്ടിച്ച് 10 ലക്ഷം രൂപയെടുത്ത് കൂളായി കാർ വാങ്ങി കറങ്ങണോ, അതോ വാഹന വായ്പ എടുക്കണോ?

ചോദ്യത്തിന് ഉത്തരം 2 രീതിയിലാണ്. നിങ്ങൾ ബിസിനസ് ഉടമയാണെങ്കിൽ വാഹന വായ്പയെടുക്കുന്നതാണു നല്ലത്. വായ്പയുടെ പലിശ നിങ്ങളുടെ ബാലൻസ് ഷീറ്റിൽ ചെലവിന്റെ സ്ഥാനത്തു വരും. വരുമാനത്തിൽ നിന്ന് അതു കുറയും. നികുതി അത്രയും കുറച്ചു കൊടുത്താൽ മതി. സാധാരണ വ്യക്തിയാണെങ്കിൽ രൊക്കം പണം കൊടുത്ത് കാർ വാങ്ങുന്നതിനേക്കാൾ എഫ്ഡിയുടെ സുരക്ഷിതത്വം തുടരുന്നതല്ലേ നല്ലത്? അതിന് 2 മാർഗങ്ങളുണ്ട്. എളുപ്പമാർഗം ഇതാണ്– സ്ഥിര നിക്ഷേപത്തിൽ നിന്ന് വായ്പ എടുക്കുക. 

ADVERTISEMENT

സ്ഥിര നിക്ഷേപത്തിന്റെ 90% വരെയുള്ള തുക വായ്പയായി ലഭിക്കും. സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശയുടെ 1% മുതൽ 2% വരെ വായ്പയ്ക്ക് അധികം നൽകണമെന്നു മാത്രം. ഇങ്ങനെ ചെയ്യുമ്പോൾ വായ്പയ്ക്കുള്ള കൈകാര്യച്ചെലവ് (പ്രോസസിങ് ചാർജ്) ഇല്ല. വണ്ടി ബാങ്കിന് ഈട് നൽകേണ്ടതില്ല. വണ്ടിയുടെ ആർസി ബുക്കിൽ ബാധ്യതയുള്ള കാര്യം രേഖപ്പെടുത്തില്ല. സിബിൽ സ്കോർ നോക്കേണ്ട. വേണമെങ്കിൽ വായ്പാകാലാവധി പൂർത്തിയാവും മുൻപേ പണം അടച്ച് ക്ലോസ് ചെയ്യാം, അതിനു പെനൽറ്റി വരുന്നില്ല. എപ്പോൾ വേണമെങ്കിലും വണ്ടി വിൽക്കാം. 

സ്ഥിര നിക്ഷേപം ബാങ്കിൽ കിട‌ക്കുന്നതിനാൽ നിങ്ങൾക്കും ബാങ്കിനും ചേതമില്ല. പക്ഷേ വായ്പ അടഞ്ഞു തീരും വരെ സ്ഥിരനിക്ഷേപം പിൻവലിക്കാനാകില്ല. അല്ലെങ്കിൽ ബാങ്ക് ബാധ്യത തീർത്ത് ബാക്കിയുള്ള തുക മാത്രം കിട്ടും. രണ്ടാമത്തെ മാർഗം– വാഹന വായ്പ അതേ ബാങ്കിൽ നിന്നു തന്നെ എടുക്കുക. സ്ഥിര നിക്ഷേപത്തിന് 7.25% പലിശ കിട്ടുന്നുണ്ട്. മുതിർന്ന പൗരനാണെങ്കിൽ അര ശതമാനം കൂടുതലും കിട്ടും.  വാഹന വായ്പയ്ക്ക് 8.5% മുതൽ മുകളിലേക്ക് പലിശ വരും. അതായത് നിങ്ങളുടെ എഫ്ഡി പലിശയേക്കാൾ 1.5%–2% കൂടുതൽ. മാസം തോറുമുള്ള വായ്പാ തിരിച്ചടവ് സ്ഥിരനിക്ഷേപ പലിശയിൽ നിന്നു താനെ നടക്കും. 

ADVERTISEMENT

അധികം വേണ്ട ചെറിയ തുക മാത്രം കൊടുക്കണമെന്നു മാത്രം. വാഹന വായ്പാ തുകയേക്കാൾ കൂടുതൽ തുകയ്ക്ക് സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതിന്റെ പലിശയിൽ നിന്നു തന്നെ മാസത്തവണ അടയുകയും ചെയ്യും. പക്ഷേ എപ്പോൾ വേണമെങ്കിലും സ്ഥിര നിക്ഷേപം പിൻവലിക്കാം. വായ്പാ പലിശ മാസം തോറും കൊടുക്കാൻ വേറെ വഴി കണ്ടെത്തണമെന്നു മാത്രം. മറ്റ് നടപടി ക്രമങ്ങളെല്ലാം (സിബിൽ റേറ്റിങ്, വണ്ടി ഈട് വയ്പ്, കൈകാര്യച്ചെലവ് തുടങ്ങിയവ) ഈ വായ്പയ്ക്കും വേണ്ടി വരും. 2 രീതിയിലായാലും നമ്മുടെ എഫ്ഡി ബാങ്കിൽ സുരക്ഷിതമായിരിക്കും. മാത്രമല്ല വായ്പയ്ക്ക് പലിശ അടയ്ക്കണം എന്ന വിചാരമുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കവും വരുമെന്ന് അനുഭവസ്ഥർ പറയുന്നു.