ലോക കോടീശ്വരരിൽ ഒരാളായ ഇലോൺ മാസ്കിന്റെ ടെസ്‌ല, വൈദ്യുത കാറുകൾക്ക് അടിക്കടി വില കുറയ്ക്കുന്നത് അമേരിക്കൻ കാർ മാർക്കറ്റിൽ വലിയ ചലനം ഉണ്ടാക്കിയിരിക്കുകയാണ്. എതിരാളികളായ ഫോഡും ചെറിയ വൈദ്യുത വാഹന സ്റ്റാർട്ടപ്പുകളുമൊക്കെ ഇതനുസരിച്ച് വില കുറയ്ക്കാൻ നിർബന്ധിതരാകുന്നു. ചൈന ഉൾപ്പെടെയുള്ള വിപണികളിലും ടെസ്‌ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക കോടീശ്വരരിൽ ഒരാളായ ഇലോൺ മാസ്കിന്റെ ടെസ്‌ല, വൈദ്യുത കാറുകൾക്ക് അടിക്കടി വില കുറയ്ക്കുന്നത് അമേരിക്കൻ കാർ മാർക്കറ്റിൽ വലിയ ചലനം ഉണ്ടാക്കിയിരിക്കുകയാണ്. എതിരാളികളായ ഫോഡും ചെറിയ വൈദ്യുത വാഹന സ്റ്റാർട്ടപ്പുകളുമൊക്കെ ഇതനുസരിച്ച് വില കുറയ്ക്കാൻ നിർബന്ധിതരാകുന്നു. ചൈന ഉൾപ്പെടെയുള്ള വിപണികളിലും ടെസ്‌ല ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ വിലകുറയ്ക്കുന്ന രീതി അപകടകരമാണെന്ന് ലോകത്ത് കാർ നിർമാണത്തിനു തുടക്കമിട്ട ഫോഡ് മോട്ടർ കമ്പനിയുടെ ഇപ്പോഴത്തെ മേധാവി ജിം ഫാർലി കഴിഞ്ഞ ദിവസം ശക്തമായി പറഞ്ഞു. തങ്ങളുടെ സ്ഥാപകനായിരുന്ന ഹെൻറി ഫോഡ് 1913 ൽ മോഡൽ ടി കാറിന്റെ വില അടിക്കടി കുറച്ച് ഒടുവിൽ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായ കാര്യം ജിം ഫാർലി ഓർമിപ്പിക്കുന്നു. ഇക്കൊല്ലം 2 തവണ ഫോഡിന് മസ്റ്റാങ് മാക് ഇ കാറിന്റെ വില കുറയ്ക്കേണ്ടിവന്നു.

വിലകുറച്ചു വിൽപന കൂട്ടി വിപണി പിടിക്കുന്നതാണ് ടെസ്‌ലയുടെ രീതി. കച്ചവടം കുറയുന്നുവെന്നു തോന്നുന്ന സാഹചര്യത്തിലെല്ലാം വില കുറയ്ക്കുന്നു. ഇക്കൊല്ലം 5 തവണ വിലകുറച്ച ശേഷം കഴിഞ്ഞ ആഴ്ച അൽപം വില കൂട്ടി. എന്നാലും ജനുവരിയിലെ വിലയെക്കാൾ താഴെയാണ് ടെസ്‌ല കാറുകളുടെ ഇപ്പോഴത്തെ വില.

ADVERTISEMENT

ഫോഡ് പോലെ പരമ്പരാഗത കാർ നിർമാണ കമ്പനികൾക്ക് ഈ തന്ത്രം ദഹിക്കുന്നില്ല. റീസെയിൽ വാല്യു ഇടിക്കുന്ന ഈ രീതി നിലവിലെ കാറുടമകളോടുള്ള ദ്രോഹമാണെന്നും ഫോഡ് മേധാവി പറയുന്നു.ടെസ്‌ലയുടെ ചുവടു പിടിച്ചു വില കുറയ്ക്കുന്നതുകൊണ്ട് വിപണിയിലെ മത്സരത്തിൽ പിടിച്ചുനിൽക്കാൻ ആകുന്നുണ്ടെങ്കിലും ഫോഡിന്റെ വൈദ്യുത വാഹന ഡിവിഷൻ ഭീമമായ നഷ്ടത്തിലാണ്. ഇക്കൊല്ലം പ്രതീക്ഷിക്കുന്ന നഷ്ടം 300 കോടി ഡോളർ.