ന്യൂഡൽഹി ∙ വ്യാപാരകേന്ദ്രങ്ങളിൽ ബില്ലിങ് സമയത്തു ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നിർബന്ധമായി ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച മാർഗരേഖ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും. ഉപയോക്താക്കൾക്കു താൽപര്യമില്ലെങ്കിൽ മൊബൈൽ നമ്പർ നൽകേണ്ടി വരില്ല. അനാവശ്യമായി മൊബൈൽ നമ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വ്യാപാരകേന്ദ്രങ്ങളിൽ ബില്ലിങ് സമയത്തു ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നിർബന്ധമായി ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച മാർഗരേഖ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും. ഉപയോക്താക്കൾക്കു താൽപര്യമില്ലെങ്കിൽ മൊബൈൽ നമ്പർ നൽകേണ്ടി വരില്ല. 

അനാവശ്യമായി മൊബൈൽ നമ്പർ ആവശ്യപ്പെടുന്നുവെന്നും നൽകാത്തവർക്കു സേവനങ്ങൾ നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികൾ ലഭിക്കുന്നതായി കേന്ദ്ര മന്ത്രാലയം ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.‘ഉപയോക്താക്കളുടെ മൊബൈൽ നമ്പർ ഏതു വ്യാപാരി ആവശ്യപ്പെട്ടാലും അത് വിപണി മര്യാദയുടെ ലംഘനമാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയും ഇവിടെ ഉയരുന്നുണ്ട്. മൊബൈൽ നമ്പർ നൽകാനും നൽകാതിരിക്കാനുമുള്ള അവകാശം ഉപയോക്താക്കൾക്കു മാത്രമാണ്’ –മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ നമ്പർ നൽകണമെന്നു നിലവിൽ വ്യവസ്ഥയില്ല. എന്നാൽ നമ്പർ നൽകാതെ ബിൽ നൽകാനാവില്ലെന്നു വ്യാപാരികൾ പറയുന്നുവെന്ന പരാതിയുമുണ്ട്.