പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ അനുബന്ധ കമ്പനിയായ ആകാശ് എജ്യുക്കേഷൻ സർവീസസ് ഓഹരി വിപണിയിലേക്ക്. അടുത്ത വർഷം പകുതിയോടെ ഐപിഒ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഐപിഒക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചു. ഓഹരി വിൽപനയ്ക്കുള്ള മർച്ചന്റ് ബാങ്കിന്റെ വിവരങ്ങൾ ഉൾപ്പെടെ ഉടൻ പ്രഖ്യാപിക്കും. മെഡിക്കൽ, എൻജിനീയറിങ് പരീക്ഷയ്ക്കു പരിശീലനം നൽകുന്ന ആകാശ് കഴിഞ്ഞ 35 വർഷമായി വിപണിയിൽ മുൻനിരയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ അനുബന്ധ കമ്പനിയായ ആകാശ് എജ്യുക്കേഷൻ സർവീസസ് ഓഹരി വിപണിയിലേക്ക്. അടുത്ത വർഷം പകുതിയോടെ ഐപിഒ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഐപിഒക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചു. ഓഹരി വിൽപനയ്ക്കുള്ള മർച്ചന്റ് ബാങ്കിന്റെ വിവരങ്ങൾ ഉൾപ്പെടെ ഉടൻ പ്രഖ്യാപിക്കും. മെഡിക്കൽ, എൻജിനീയറിങ് പരീക്ഷയ്ക്കു പരിശീലനം നൽകുന്ന ആകാശ് കഴിഞ്ഞ 35 വർഷമായി വിപണിയിൽ മുൻനിരയിലാണ്. രണ്ടു വർഷം മുൻപാണ് ബൈജൂസിന്റെ ഏറ്റെടുക്കൽ. രാജ്യത്താകെ 350 പരിശീലന കേന്ദ്രങ്ങളുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 4000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നതെന്നു കമ്പനി വ്യക്തമാക്കി.

 പ്രതിവർഷം ശരാശരി 4 ലക്ഷം വിദ്യാർഥികൾ ആകാശിന്റെ കേന്ദ്രങ്ങളിൽ പരിശീലനം നേടുന്നുണ്ട്.

ADVERTISEMENT

 പ്രതിസന്ധിക്കിടെ...

ADVERTISEMENT

വായ്പാ പുനഃക്രമീകരണം സംബന്ധിച്ച് വായ്പാദാതാക്കളുമായി ചർച്ച നടത്തുന്നതിനിടെയാണ് ഐപിഒ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിയിലായ ബൈജൂസ് വായ്പകളുടെ തിരിച്ചടവിനായും ആകാശിന്റെ വിപുലീകരണത്തിനായും തുക ഉപയോഗിച്ചേക്കും. കോവിഡിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിലായതോടെയാണ് മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിനു തിരിച്ചടി നേരിട്ടു തുടങ്ങിയത്. നിക്ഷേപകർ കൂടിയായ അസറ്റ് മാനേജ്മെന്റ് കമ്പനി ബ്ലാക്ക്റോക് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചിരുന്നു. രണ്ടു തവണയായി 62 ശതമാനമാണു മൂല്യം കുറച്ചത്.

ADVERTISEMENT

English Summary: Akash ready for IPO