കൊച്ചി ∙ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഒലിയോറെസിന്‍സ് തുടങ്ങിയവയുടെ മുന്‍നിര കയറ്റുമതിക്കാരായ സിന്തൈറ്റ് സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്‍പാദന, വിപണനരംഗത്തേക്ക് കടക്കുന്നു. പിഫുഡ്‌സ് എന്ന ഫുഡ്‌ടെക് കമ്പനിയിലൂടെയാണ് പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അമേരിക്കന്‍ കമ്പനിയായ പിമെഡ്‌സ് എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് പിഫുഡ്‌സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഒലിയോറെസിന്‍സ് തുടങ്ങിയവയുടെ മുന്‍നിര കയറ്റുമതിക്കാരായ സിന്തൈറ്റ് സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്‍പാദന, വിപണനരംഗത്തേക്ക് കടക്കുന്നു. പിഫുഡ്‌സ് എന്ന ഫുഡ്‌ടെക് കമ്പനിയിലൂടെയാണ് പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അമേരിക്കന്‍ കമ്പനിയായ പിമെഡ്‌സ് എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് പിഫുഡ്‌സ്. കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത പാലിനു പകരമുള്ള സസ്യാധിഷ്ഠിത ഉല്‍പ്പന്നം ജസ്റ്റ് പ്ലാന്റസ് ബ്രാന്‍ഡിലും പ്രോട്ടീന്‍ ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ പ്ലോട്ടീന്‍ എന്ന ബ്രാന്‍ഡിലും വിപണിയിലെത്തി. കടയിരുപ്പിലെ സിന്തൈറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, പിഫുഡ്‌സ് ഡയറക്ടര്‍ ജോ ഫെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാലിനും മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്കും പകരം വെയ്ക്കാവുന്ന കൂടുതല്‍ ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും രുചികരവും ഉല്‍പ്പാദനച്ചെലവു കുറഞ്ഞതുമായ സസ്യാധിഷ്ഠിത ബദലുകള്‍ വികസിപ്പിക്കുകയാണ് പി ഫുഡ്സിന്റെ പ്രധാന ലക്ഷ്യമെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ വിജു ജേക്കബ് പറഞ്ഞു. ഇത്തരത്തില്‍ വികസിപ്പിച്ച 'ജസ്റ്റ് പ്ലാന്റ്‌സ്', 'പ്ലോട്ടീന്‍' എന്നീ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആമസോണിലും ബിഗ് ബാസക്റ്റിലുമാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ കോര്‍പ്പറേറ്റ് രംഗത്തും വന്‍കിട മാളുകളിലും ഉല്‍പ്പന്നങ്ങളെത്തിയിട്ടുണ്ട്.

ADVERTISEMENT

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് കൊച്ചിയിലെ വിപണനോദ്ഘാടനച്ചടങ്ങ് നടന്നത്. ഇതിന്റെ ഭാഗമായി കോലഞ്ചേരി, കടയിരിപ്പിലുള്ള ഫാക്ടറി ഓഫീസില്‍ ബോധവല്‍ക്കരണ പരിപാടികളും സാംപ്ലിംഗും നടത്തി. സംരംഭത്തിനാവശ്യമായ മുഴുവന്‍ ചേരുവകളും ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്തുമെന്ന് സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് പറഞ്ഞു.

ചായ, കാപ്പി, ഹോട്ട് ചോക്‌ളേറ്റ് എന്നിവയില്‍ പാലിനു പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ഠിത ബദലാണ് ജസ്റ്റ് പ്ലാന്റ്‌സ്. ആന്റിബയോടിക്‌സ്, കൊളസ്‌ടോള്‍, ലാക്‌റ്റോസ്, മൃഗക്കൊഴുപ്പ് എന്നിവയടങ്ങിയിട്ടില്ലാത്ത ഈ ഉല്‍പ്പന്നം ആരോഗ്യദായകമാണ്. കാല്‍ഷ്യം, വൈറ്റമിന്‍ ഡി, ബി12 എന്നിവ ചേര്‍ത്ത് ജസ്റ്റ് പ്ലാന്റസ് സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നും പിഫുഡ്‌സ് ഡയറക്ടര്‍ ജോ ഫെന്‍ പറഞ്ഞു.

ADVERTISEMENT

മൃഗങ്ങളില്‍ നിന്ന് ഒരു ലിറ്റര്‍ പാലുല്‍പ്പാദിപ്പിക്കുമ്പോള്‍ 3.4 കിലോ ഗ്രാം കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാകുമ്പോള്‍ ജസ്റ്റ് പ്ലാന്റ്‌സിന്റെ കാര്യത്തില്‍ ഇത് 0.15 കിലോ ഗ്രാം മാത്രമാണ്. ഒരു ലിറ്ററിന്റെയും 200 മില്ലി ലിറ്ററിന്റെയും ടെട്രാ പാക്കുകളില്‍ ഈ ഉല്‍പ്പന്നം ലഭ്യമാണ്. വീഗന്‍ ബേക്കിംഗിനും വീഗന്‍ ഡെസേര്‍ട്ടുകള്‍ക്കും ഇതുപയോഗിക്കാം.

പയറിലും പരിപ്പിലും അടങ്ങിയിട്ടുള്ള ഒമ്പത് തരം അമിനോ ആസിഡുകള്‍ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ് 'പ്ലോട്ടീന്‍'. റെഡി റ്റു ഡ്രിങ്ക് വീഗന്‍ പ്രോട്ടീന്‍ ഷേക്കിലടക്കം ഇതുപയോഗിക്കാം. പതിനഞ്ച് ഗ്രാമിന്റെ സാഷേകളിലാണ് പ്ലോട്ടീന്‍ പുറത്തിറക്കുന്നത്. ഓരോ സാഷേയും ഒരു മുട്ടക്ക് തുല്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു. അരി, കാരറ്റ്, ആപ്പിൾ, വാഴപ്പഴം, മഞ്ഞപ്പയര്‍, പാം സീഡ്‌സ് എന്നിവയില്‍ നിന്നാണ് ജസ്റ്റ് പ്ലാന്റ്‌സ് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ പയര്‍, പരിപ്പുവര്‍ഗങ്ങള്‍ (ലെന്റില്‍സ്), കൊക്കോ എന്നിവ ഉപയോഗിച്ചാണ് പ്ലോട്ടീന്‍ നിര്‍മിക്കുന്നത്.

ADVERTISEMENT

ഓഫീസുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനിലൂടെ ചായയും കാപ്പിയും വിതരണം ചെയ്യുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളെയാണ് സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്. ജസ്റ്റ് പ്ലാന്റസ് 1 ലിറ്ററിന്റേയും 200 മില്ലിയുടേയും പാക്കുകളിലും പ്ലോട്ടീന്‍ 15 ഗ്രാമിന്റെ സാഷേകളിലുമാണ് വിപണിയലെത്തിയിരിക്കുന്നത്.

English Summary: Synthite's 'P Foods' with plant-based milk and nutritional products