മുംബെ. വിപണിയിൽ നേട്ടമെടുപ്പു തുടർന്ന് ബിഎസ്ഇ സ്മോൾകാപ് സൂചിക. ജൂൺ 7ന് രാവിലത്തെ സെഷനിൽ വിപണിയിൽ 31,396.64 എന്ന പുതിയ റെക്കോർഡ് നേട്ടത്തിൽ സൂചിക വ്യപാരം നടത്തി. റെയിൽവേ, ഓട്ടോ സൂചികകള്‍ സെക്ടറിൽ നേട്ടമുണ്ടാക്കിയത് ഗുണം ചെയ്തു. 2022 ജനുവരിയിലെ റെക്കോർഡാണ് ഇതോടെ മറികടന്നത്. നിഫ്റ്റി സ്മോൾകാപ് സൂചിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബെ. വിപണിയിൽ നേട്ടമെടുപ്പു തുടർന്ന് ബിഎസ്ഇ സ്മോൾകാപ് സൂചിക. ജൂൺ 7ന് രാവിലത്തെ സെഷനിൽ വിപണിയിൽ 31,396.64 എന്ന പുതിയ റെക്കോർഡ് നേട്ടത്തിൽ സൂചിക വ്യപാരം നടത്തി. റെയിൽവേ, ഓട്ടോ സൂചികകള്‍ സെക്ടറിൽ നേട്ടമുണ്ടാക്കിയത് ഗുണം ചെയ്തു. 2022 ജനുവരിയിലെ റെക്കോർഡാണ് ഇതോടെ മറികടന്നത്. നിഫ്റ്റി സ്മോൾകാപ് സൂചിക 10,550.55 എന്ന 52 ആഴ്ചയിലെ ഉയർന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. 

ADVERTISEMENT

കഴിഞ്ഞ ഒരു മാസത്തിനിടെ സെൻസെക‍്സ് 1.9 ശതമാനം ഉയർന്നപ്പോൾ ബിഎസ്ഇ സ്മോൾകാപ് സൂചിക 6.6% നേട്ടമുണ്ടാക്കി.  ഇതേ സമയം മിഡ‍്കാപ് ഇൻഡെക‍്സിൽ 5.9% വർധനവാണ് ഉണ്ടായത്. ബിഎസ്ഇ സ്മോൾകാപിലെ 53 സ്റ്റോക്കുകളിൽ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ്. ഒറിയോൺപ്രോ സൊല്യൂഷൻസ്, ഭാരത് ഡൈനാമിക‍്സ്, സഫാരി ഇൻഡസ്ട്രീസ്, ഫ്യൂഷൻ മൈക്രോ ഫിനാൻസ് ഓഹരികളെല്ലാം നേട്ടത്തിൽ വ്യാപാരം തുടരുന്നു. റെയിൽവേ സ്റ്റോക്കുകളിൽ റെയിൽ വികാസ് നിഗം. ഇർകോൺ ഇന്റർനാഷനൽ, റെയിൽടെൽ ഓഹരികൾ മുന്നേറ്റം നടത്തുന്നുണ്ട്. 

ADVERTISEMENT

നിഫ്റ്റി സ്മോൾകാപ് 100ലെ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ്. സ്ട്രൈഡ‍്സ് ഫാർമ 10 ശതമാനത്തിലധികം ഉയർന്ന് 398.9 രൂപയിലാണ് വ്യാപാരം നടത്തുന്നത്. രണ്ടാമതായി റെയിൽ വികാസ് 7.8% ഉയർന്ന് 129.2 രൂപയിലെത്തി. എൻജീനിയറിങ് മേഖലയിലെ സ്മോൾകാപ് കമ്പനികളാണ് കൂടുതൽ നേട്ടമെടുപ്പു തുടരുന്നത്. രാവിലത്തെ വ്യാപാരത്തിൽ മുപ്പതിലധികം നിഫ്റ്റി സ്മോൾകാപ് ഓഹരികൾ 2 ശതമാനത്തിനു മുകളിൽ വിപണിയിൽ നേട്ടമുണ്ടാക്കി. 

English summary- BSE smallcap indices making profit from market