കൊച്ചി∙ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും കോടതികളിലും നിയമ സ്ഥാപനങ്ങളിലും സാങ്കേതിക സേവനം ഒരുക്കി നൽകി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് എലിന്റ് എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നിയമ, നീതിന്യായ രംഗത്ത് ഒട്ടേറെ സോഫ്റ്റ്‌വെയറുകൾ ഇതിനോടകം നിർമിച്ചു നൽകിയിട്ടുള്ള എലിന്റ് എഐയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും കോടതികളിലും നിയമ സ്ഥാപനങ്ങളിലും സാങ്കേതിക സേവനം ഒരുക്കി നൽകി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് എലിന്റ് എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നിയമ, നീതിന്യായ രംഗത്ത് നിരവധി സോഫ്റ്റ്‌വെയറുകൾ ഇതിനോടകം നിർമിച്ചു നൽകിയിട്ടുള്ള എലിന്റ് എഐയുടെ ‘ജസ്റ്റിസ് ആക്സിലറേറ്റർ’ എന്ന സോഫ്റ്റ്‌വെയറാണ് യുഎഇ, ഒമാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഓൺലൈൻ നിയമനടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നത്.

നിയമ സംവിധാനങ്ങളും അവയുടെ പ്രവർത്തനങ്ങളും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുതാര്യവും വേഗത്തിലും ഡേറ്റ സുരക്ഷയോടും കൂടെ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം കോടതികളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ആർബിട്രേഷൻ ആൻഡ് കോൺസിലൈഷൻ സെന്ററുകൾ, ഡിജിറ്റൽ വിൽസ് റജിസ്ട്രി പ്ലാറ്റ്ഫോം, പ്രൊ ബോണോ തുടങ്ങിയ നിയമസംവിധാനങ്ങൾ, നിയമ രംഗത്തെ പ്രഫഷനലുകൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാ നിയമ മേഖലകളെയും ഉൾപ്പെടുത്തിയാണ് നിർമിച്ചിട്ടുള്ളത്. സ്ഥാപനങ്ങളുടെ ആവശ്യാനുസരണം കസ്റ്റമൈസ്‌ ചെയ്യാനും സാധിക്കും.

ADVERTISEMENT

2019ൽ കോട്ടയം പുതുപ്പള്ളി സ്വദേശിനി ടി.എസ്. അനു ആരംഭിച്ച കസ്റ്റമൈസ്ഡ് സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ ബിഗ് ഫോർമുലയുടെ ഉപകമ്പനിയാണ് എലിന്റ്. ഒരുലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച കമ്പനിയിൽ ഇപ്പോഴുള്ളത് 50 ജീവനക്കാർ. കാക്കനാട് തൃക്കാക്കര ഭാരത്‌മാതാ കോളജിന് അടുത്താണ് ഓഫിസ്.

ഇന്ത്യയിലെ നിയമസംവിധാനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മാർഗനിർദേശത്തിനും സഹായിക്കുന്ന ആപ്പും വൈകാതെ കമ്പനി പുറത്തിറക്കും. കുറ്റവും ശിക്ഷയും, സുപ്രധാനമായ കോടതി വിധികൾ, നിയമ ഭേദഗതികൾ തുടങ്ങി എല്ലാ വിവരങ്ങളും എഐ സംവിധാനത്തിലൂടെ ആപ്പിൽ ലഭ്യമാക്കുന്നതു വഴി നിയമ വശങ്ങൾ കുറച്ചുകൂടി ലളിതമായ വിധത്തിൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു കമ്പനി സ്ഥാപകയും സിഇഒയുമായ അനു പറഞ്ഞു.

ADVERTISEMENT

ആപ്പിൾ വോലറ്റിന്റെ സഹായത്തോടെ ഡിജിറ്റൽ ബിസിനസ് കാർഡുകൾ ഡിസൈൻ ചെയ്തു ക്രിയേറ്റ് ചെയ്യാനും ഷെയർ ചെയ്യാനും സഹായിക്കുന്ന വെബ് ആപ്ലിക്കേഷനും എലിന്റ് രൂപകൽപന ചെയ്തിട്ടുണ്ട്. കോണ്ടാക്ട് കാർഡ് (www.contaactcard.com.) എന്ന ആപ്ലിക്കേഷൻ വഴി പ്രഫഷനൽസ് മുതൽ സാധാരണക്കാർക്കു വരെ വ്യക്തി വിവരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ലിങ്കുകളും ഉൾപ്പെടുത്തി കോണ്ടാക്ട് കാർഡുകൾ നിർമിക്കാം. കാർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്‌ത് വളരെ എളുപ്പത്തിൽ കാർഡ് ഷെയർ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും. 100% ഡേറ്റാ സുരക്ഷിതത്വം ഉറപ്പു നൽകുന്ന സോഫ്റ്റ്‌വെയറിൽ ഉപയോഗിക്കുന്ന ഡേറ്റ 48 മണിക്കൂർ വരെ മാത്രമേ സൂക്ഷിക്കുകയുള്ളൂവെന്നും അനു പറഞ്ഞു.