ദുബായ്∙ പ്രഥമ ഓഹരി വിൽപനയ്ക്കു (ഐപിഒ) മുന്നോടിയായി നിലവിലെ വായ്പകൾ തിരിച്ചടയ്ക്കാനും പുതിയ വിൽപനശാലകൾ തുറക്കാനുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ 1000 കോടി ദിർഹം (22,500 കോടി രൂപ) സമാഹരിക്കുന്നു. ‌യുഎഇ ബാങ്കുകളായ എഡിസിബി, ദുബായ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, മഷ്റിഖ് ബാങ്ക് എന്നിവ ചേർന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രഥമ ഓഹരി വിൽപനയ്ക്കു (ഐപിഒ) മുന്നോടിയായി നിലവിലെ വായ്പകൾ തിരിച്ചടയ്ക്കാനും പുതിയ വിൽപനശാലകൾ തുറക്കാനുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ 1000 കോടി ദിർഹം (22,500 കോടി രൂപ) സമാഹരിക്കുന്നു. ‌യുഎഇ ബാങ്കുകളായ എഡിസിബി, ദുബായ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, മഷ്റിഖ് ബാങ്ക് എന്നിവ ചേർന്നുള്ള കൺസോർഷ്യമാണ് പണം നൽകുന്നത്. ഇതുപയോഗിച്ചു ഗൾഫ്, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിൽ 80 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കും. ബാക്കി തുകയാണ് ബാധ്യതകൾ തീർക്കാനായി ഉപയോഗിക്കുക.

ഗൾഫ് മേഖലയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ റീട്ടെയിൽ സ്ഥാപനമാകാനുള്ള തയാറെടുപ്പിലാണ് ലുലു. അടുത്ത വർഷമായിരിക്കും ഓഹരി വിൽപന. ഐപിഒ നടപടികൾക്കുള്ള കൺസൽറ്റിങ് ഏജൻസിയായി മൊയ്‌ലിസ് ആൻഡ് കമ്പനിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഓഹരി വിലയെക്കുറിച്ച് തീരുമാനമായിട്ടില്ല.

ADVERTISEMENT

സ്ഥാപനത്തിന് മൊത്തം ബിസിനസിൽ ഇക്കൊല്ലം 15% വളർച്ചയാണുണ്ടായത്. 1990ൽ ആണ് എം.എ.യൂസഫലി ലുലു ഗ്രൂപ്പിനു തുടക്കമിട്ടത്. 800 കോടി ഡോളറാണ് (65600 കോടി രൂപ) കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം. 23 രാജ്യങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളുണ്ട്. ജീവനക്കാർ 65,000 . അബുദാബി രാജകുടുംബത്തിനു 120 കോടി ഡോളറിന്റെ (9840 കോടി രൂപ) നിക്ഷേപം ലുലുവിലുണ്ട്. 2020 മുതൽ രാജകുടുംബത്തിന്റെ എഡിക്യു കമ്പനി ഓഹരി പങ്കാളിയാണ്.

Content Highlight: Lulu group to raise 10 billion Dirham

ADVERTISEMENT