60 വയസ്സ് തികഞ്ഞ വ്യക്തികളായ നികുതിദായകാരെയാണ് ആദായനികുതി നിയമത്തിൽ ‘സീനിയർ സിറ്റിസൻ’ –മുതിർന്ന പൗരൻ– ആയി കണക്കാക്കുക. മറ്റുള്ളവരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്കു പ്രത്യേകം ലഭ്യമായ ആദായനികുതി ഇളവുകൾ ഇവയാണ്. മുതിർന്ന പൗരൻ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിൽ മൊത്ത വരുമാനത്തിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വയസ്സ് തികഞ്ഞ വ്യക്തികളായ നികുതിദായകാരെയാണ് ആദായനികുതി നിയമത്തിൽ ‘സീനിയർ സിറ്റിസൻ’ –മുതിർന്ന പൗരൻ– ആയി കണക്കാക്കുക. മറ്റുള്ളവരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്കു പ്രത്യേകം ലഭ്യമായ ആദായനികുതി ഇളവുകൾ ഇവയാണ്. മുതിർന്ന പൗരൻ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിൽ മൊത്ത വരുമാനത്തിൽ നിന്ന് പ്രീമിയം തുക വകുപ്പ് 80D പ്രകാരം കിഴിവായി അവകാശപ്പെടാം. പരമാവധി 50000 രൂപയാണ് കിഴിക്കാവുന്നത്.

മെഡിക്കൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സാച്ചെലവുകൾ വരുമാനത്തിൽ നിന്ന് കിഴിക്കാം. പരമാവധി 50000 രൂപ. മുതിർന്ന പൗരൻ അല്ലാത്ത വ്യക്തികൾക്ക് പരമാവധി 25000 രൂപയേ അവകാശപ്പെടാനാകൂ. മുതിർന്ന പൗരൻമാരായ മാതാപിതാക്കൾക്കു വേണ്ടി ചികിത്സാച്ചെലവുകൾ വഹിക്കുന്ന മക്കൾക്കും കൂടിയ കഴിവുകൾ ലഭ്യമാണ്. ട്രഷറിയിൽ നിന്നോ ബാങ്കുകളിൽ നിന്നോ പലിശ വരുമാനം ഉണ്ടെങ്കിൽ വകുപ്പ് 80TTB പ്രകാരം മൊത്ത വരുമാനത്തിൽ നിന്ന് കിഴിവ് അവകാശപ്പെടാം.

ADVERTISEMENT

50,000 രൂപയിൽ കുറവാണ് പലിശ വരുമാനമെങ്കിൽ മൊത്തം പലിശ വരുമാനവും കിഴിവായി അവകാശപ്പെടാം.കാൻസർ, എയ്ഡ്‌സ് മുതലായ മാരക രോഗങ്ങളുടെ ചികിത്സാച്ചെലവുകൾ വഹിക്കുന്നവർക്ക് വകുപ്പ് 80DDB പ്രകാരമുള്ള കിഴിവും ലഭ്യമാണ്. സ്വന്തം ചികിത്സയ്ക്കായോ ആശ്രിതരായ മക്കളുടെയോ, ജീവിതപങ്കാളിയുടെയോ, മാതാപിതാക്കളുടെയോ, സഹോദരങ്ങളുടെയോ ചികിത്സയ്ക്കായോ ചെലവുകൾ വഹിക്കുന്നവർക്കാണ് ഈ കിഴിവിന് അർഹത. രോഗബാധിതർ മുതിർന്ന പൗരനാണെങ്കിൽ 1 ലക്ഷം രൂപ മൊത്ത വരുമാനത്തിൽ നിന്ന് ഈ വകുപ്പ് പ്രകാരം കിഴിക്കാവുന്നതാണ്. രോഗി മുതിർന്ന പൗരനല്ലെങ്കിൽ 40, 000 രൂപയേ കിഴിവായി ലഭിക്കൂ.

പലിശ വരുമാനത്തിന് വകുപ്പ് 194 A പ്രകാരം TDS കിഴിവും ബാധകമാണ്. സാധാരണ ഗതിയിൽ ഒരു സാമ്പത്തിക വർഷത്തിൽ 40,000 രൂപയ്ക്കു മുകളിൽ പലിശ വരുമാനമുണ്ടെങ്കിൽ ആ വരുമാനത്തിൽ നിന്ന് TDS കിഴിക്കണമെന്നു നിയമമുണ്ട്. മുതിർന്ന പൗരൻമാർക്ക് ഈ പരിധി 50,000 രൂപയാണ്. പഴയ സ്കീമിലെ സ്ലാബ്റേറ്റ് പ്രകാരം നികുതി ബാധ്യത കണക്കാക്കിയാലേ പലിശവരുമാനം, ചികിത്സാച്ചെലവ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയിലെ മേൽപറഞ്ഞ കിഴിവുകൾ ലഭ്യമാവുകയയുള്ളൂ.

ADVERTISEMENT

വകുപ്പ് 194P പ്രകാരം 75 വയസ്സ് തികഞ്ഞ, ഇന്ത്യയിൽ സ്ഥിര താമസക്കാരായ, പെൻഷൻ വരുമാനവും പലിശ വരുമാനവും മാത്രമുള്ള വ്യക്തികൾ റിട്ടേൺ സമർപ്പിക്കേണ്ടതില്ല. പെൻഷൻ വരുമാനം വരുന്ന ബാങ്കിൽ തന്നെയാവണം പലിശ വരുമാനം നൽകുന്ന ബാങ്ക് അക്കൗണ്ട് എന്നുള്ള നിബന്ധന ബാധകമാണ്. മൊത്ത വരുമാനത്തിന്മേൽ നികുതി ബാധ്യതയുണ്ടെങ്കിൽ ആ തുക TDS ആയി കിഴിച്ച് സർക്കാരിലേക്ക് അടയ്ക്കുകയെന്നത് ബാങ്കിന്റെ ചുമതലയാണ്. ഫോം 12BBA ഇതിനായി ബാങ്കിൽ പൂരിപ്പിച്ചു നൽകണം.

ബിസിനസിൽ നിന്നോ പ്രഫഷനിൽ നിന്നോ വരുമാനമില്ലാത്തവർക്ക് അഡ്വാൻസ് ടാക്സ് അടയ്ക്കാനുള്ള ബാധ്യതയുമില്ല.ഇവ കൂടാതെ പഴയ സ്കീം പ്രകാരം നികുതി ബാധ്യത കണക്കാക്കുമ്പോൾ ഉയർന്ന അടിസ്ഥാന കിഴിവാണ് (ബേസിക് എക്‌സെംപ്ഷൻ) ബാധകം. 60 വയസ്സ് തികഞ്ഞവർക്ക്‌ 3 ലക്ഷം രൂപയും 80 വയസ്സ് തികഞ്ഞവർക്ക് 5 ലക്ഷം രൂപയുമാണ് ബാധകമായ അടിസ്ഥാന കിഴിവ്.