‘എണ്ണവില 65 ഡോളർ വരെ ഇന്ത്യയ്ക്ക് താങ്ങാനാവും’

ന്യൂഡൽഹി ∙ അസംസ്കൃത എണ്ണയുടെ വില ബാരലിന് 65 ഡോളർ വരെയായാലും ഇന്ത്യക്കു താങ്ങാനാവുമെന്ന് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ.കഴിഞ്ഞ ഏപ്രിലിൽ ബാരലിന് 40 ഡോളർ നിരക്കിൽ എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇക്കഴിഞ്ഞ ഡിസംബറിൽ 53 ഡോളർ നൽകേണ്ടിവന്നു. 55 ഡോളർ–65 ഡോളർ നിലവാരത്തിൽ ആയിരിക്കും വില എന്നാണ് ഇപ്പോഴത്തെ രാജ്യാന്തര സൂചനകൾ.