ആലപ്പുഴ ∙ ഇടിഞ്ഞു വീഴാറായ വാടകവീട്ടിൽ കാൻസർ രോഗിയായ ഭാര്യയ്ക്കും പ്രതിസന്ധിയിലായ മകളുടെ കുടുംബത്തിനുമൊപ്പം ജീവിക്കുമ്പോൾ സുമനസ്സുകളുടെ സഹായം സദാശിവൻപിള്ളയ്ക്ക് ആവശ്യമുണ്ട്. ചാത്തനാട് കൊച്ചുകളപ്പുര ക്ഷേത്രത്തിനു സമീപം അയ്യനാട് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സദാശിവൻ പിള്ളയുടെ ഭാര്യ ജലജ (57)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഇടിഞ്ഞു വീഴാറായ വാടകവീട്ടിൽ കാൻസർ രോഗിയായ ഭാര്യയ്ക്കും പ്രതിസന്ധിയിലായ മകളുടെ കുടുംബത്തിനുമൊപ്പം ജീവിക്കുമ്പോൾ സുമനസ്സുകളുടെ സഹായം സദാശിവൻപിള്ളയ്ക്ക് ആവശ്യമുണ്ട്. ചാത്തനാട് കൊച്ചുകളപ്പുര ക്ഷേത്രത്തിനു സമീപം അയ്യനാട് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സദാശിവൻ പിള്ളയുടെ ഭാര്യ ജലജ (57) അർബുദത്തിന്റെ വേദന ഏറ്റുവാങ്ങുമ്പോൾ മരുന്നിനുപോലും മാർഗമില്ലാത്ത കണ്ണീർക്കയത്തിലാണ് കുടുംബം. 

കൂലിപ്പണിക്കാരനായ സദാശിവൻ (68) ഭാര്യയെ ശുശ്രൂഷിക്കുന്നതുമൂലം ജോലിക്കും പോകാൻ കഴിയുന്നില്ല. 2 പെൺമക്കളെയും വിവാഹം ചെയ്തുവിട്ടു. മൂത്തയാൾ തമിഴ്നാട്ടിലാണ്. ഇളയമകളുടെ വിവാഹ ജീവിതം താളം തെറ്റി. ഏഴിലും പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളുമായി സദാശിവനൊപ്പമുണ്ട്. 

ADVERTISEMENT

ശാരീരിക അവശതയുള്ള മകളുടെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതലയും സദാശിവനാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം ജലജയുടെ തുടർ ചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം. ദിവസവും മരുന്നിനു മാത്രം ഇരുനൂറോളം രൂപ വേണം.

വാടകവീട് ഒഴിയേണ്ട സാഹചര്യമുണ്ടായപ്പോൾ തെരുവിൽ ഇറങ്ങേണ്ടിവന്ന കുടുംബത്തിനു നല്ല മനസ്സുള്ള ചിലരുടെ ഇടപെടലിലാണ് നിലവിലെ വീട് കണ്ടെത്തിയത്. അതും ഒഴിയേണ്ട സമയമായി. തന്റെ കാലം കഴിഞ്ഞാൽ കുടുംബത്തിന്റെ അവസ്ഥയെന്ത് എന്ന ആശങ്കയിലാണ് സദാശിവൻ. എസ്ബിഐ സിവിൽസ്റ്റേഷൻ ശാഖയിൽ ജലജയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ആലപ്പുഴ എസ്ബിഐ സിവിൽസ്റ്റേഷൻ ശാഖ
  • അക്കൗണ്ട് നമ്പർ 34227441254. 
  • IFSC Code- SBIN0009152