കൊല്ലം ∙ ശാരീരിക അവസ്ഥ മൂലം ഡയാലിസിസ് പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പോർട്ട് കൊല്ലം, ശാലോം നഗർ – 119 വീട്ടിൽ ജോസഫിന്റെ ഭാര്യ ജസ്റ്റീനയാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക രോഗം മൂലം കഴിഞ്ഞ മൂന്നു വർഷത്തോളമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ശാരീരിക അവസ്ഥ മൂലം ഡയാലിസിസ് പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പോർട്ട് കൊല്ലം, ശാലോം നഗർ – 119 വീട്ടിൽ ജോസഫിന്റെ ഭാര്യ ജസ്റ്റീനയാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക രോഗം മൂലം കഴിഞ്ഞ മൂന്നു വർഷത്തോളമായി ഡയാലിസിസിനു വിധേയയാകുന്ന ജസ്റ്റീനയ്ക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണമെങ്കിൽ തന്നെ നാലായിരം രൂപയോളം വേണ്ടി വന്നിരുന്നു. 

മൽസ്യത്തൊഴിലാളിയായ ജോസഫിന് ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ ഡയാലിസിസ് നടത്തുമ്പോൾ രക്തത്തിന്റെ കൗണ്ട് കുറയുകയും തുടർന്നു കടുത്ത ശരീരവേദനയും പനിയും തുടർച്ചയായി ഉണ്ടാവുകയും ചെയ്യുന്നതോടെ വൃക്ക മാറ്റി വയ്ക്കാൻ നിർദേശിച്ചിരിക്കുകയാണു ഡോക്ടർ. ജസ്റ്റീനയുടെ സഹോദരൻ വൃക്ക ദാനം ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. 

ADVERTISEMENT

എങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും വേണ്ടി വരുന്ന 10 ലക്ഷത്തോളം രൂപയെപ്പറ്റി സ്വപ്നം കാണാൻ പോലും ജോസഫിനാകുന്നില്ല.  ജോസഫിനും – ജസ്റ്റീനയ്ക്കും രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാർഥികളുമാണ്. കുട്ടികളുടെ പഠനവും ഭാര്യയുടെ ചികിൽസയും എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാത്ത അവസ്ഥയിലാണു ജോസഫ്. സുമനസുകളുടെ കാരുണ്യത്തിലാണ് ഇവരുടെ പ്രതീക്ഷ. 

ചികിൽസാധന ശേഖരണത്തിനായി ജസ്റ്റീന ജോസഫിന്റെ പേരിൽ ദേന ബാങ്ക് കൊല്ലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ദേന ബാങ്ക് കൊല്ലം ശാഖ (Dena Bank, Kollam)
  • അക്കൗണ്ട് നമ്പർ : 0688100 25764
  • IFSC Code: BKDN0620688
  • ഫോൺ: 95678 40323