പത്തനംതിട്ട ∙ സ്തനാർബുദം ബാധിച്ച് വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയു‌ടെ തലയിൽ ട്യൂമർ ബാധയും സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് മൂന്നംഗ കുടുംബം. കൂട‌ൽ പല്ലൂർ തെക്കേക്കര കളീയ്ക്കൽ വീട്ടിൽ പ്രഭാവതിയമ്മയാണ്(72) ചികിത്സയ്ക്കായി സഹായം തേടുന്നത്. പത്തനംതിട്ട ആസ്ഥാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സ്തനാർബുദം ബാധിച്ച് വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയു‌ടെ  തലയിൽ ട്യൂമർ ബാധയും സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് മൂന്നംഗ കുടുംബം. കൂട‌ൽ പല്ലൂർ തെക്കേക്കര കളീയ്ക്കൽ വീട്ടിൽ പ്രഭാവതിയമ്മയാണ്(72) ചികിത്സയ്ക്കായി സഹായം തേടുന്നത്.

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. പത്തനാപുരത്ത് പെട്രോൾ പമ്പിൽ ജീവനക്കാരിയായ മകൾ ഉഷാകുമാരിക്കൊപ്പമാണ് താമസം. ഇവിടെ നിന്ന് കിട്ടുന്ന ഏകവരുമാനത്തിലാണ് അമ്മയുടെ ചികിത്സയും മകന്റെ പഠനവും ന‌ടത്തുന്നത്. 3 ലക്ഷം രൂപ നിലവിൽ കടമുണ്ട്.

ADVERTISEMENT

ശുചിമുറി സൗകര്യം പോലുമില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നത്. ബി എ‍ഡ് കോഴ്സ് പാസായെങ്കിലും ജോലിയൊന്നും കിട്ടാതെ വന്നതോടെയാണ് പമ്പിൽ ജോലിക്ക് പോയത്. ക്യാൻസറിന്റെയും ട്യൂമറിന്റെയും ചികിത്സ ഒരുമിച്ചു നടത്തേണ്ട സ്ഥിതിയിൽ സുമനസുകളുടെ സഹായം പ്രതീക്ഷിച്ചു കഴിയുകയാണ് മൂന്നംഗ കുടുംബം.

കെ.പി.ഉഷാകുമാരി
A/c No-6245470156(Indian bank, Pathanapuram)
IFSC Code-IDIB000K086.