കോട്ടയം ∙ ഇനിയെന്തെന്ന് അറിയാത്ത അവസ്ഥയിലാണ് എരുമേലി പുളിമൂട്ടിൽ കെ.ജെ.തങ്കപ്പനും കുടുംബവും. 6 മാസം മുൻപാണു തങ്കപ്പന്റെ ഭാര്യ എ.കെ.തങ്കമ്മയെ (62) സ്തനാർബുദം പിടികൂടുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദം കൂടുതൽ രൂക്ഷമാകുകയും നട്ടെല്ലിനെ ബാധിക്കുകയും ചെയ്തു. ടെസ്റ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഇനിയെന്തെന്ന് അറിയാത്ത അവസ്ഥയിലാണ് എരുമേലി പുളിമൂട്ടിൽ കെ.ജെ.തങ്കപ്പനും കുടുംബവും. 6 മാസം മുൻപാണു തങ്കപ്പന്റെ ഭാര്യ എ.കെ.തങ്കമ്മയെ (62) സ്തനാർബുദം പിടികൂടുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദം കൂടുതൽ രൂക്ഷമാകുകയും നട്ടെല്ലിനെ ബാധിക്കുകയും ചെയ്തു. ടെസ്റ്റുകൾ നടത്തിയ ശേഷം കീമോ ചെയ്യുകയാണിപ്പോൾ. 6 കീമോകൾ പൂർത്തിയാക്കിയ ശേഷം ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

ശസ്ത്രക്രിയ നടത്താനായി സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും പണം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ മകൾ സിന്ധു രമേഷിനു (41) കലശലായ വയറുവേദന വരുന്നത്. വേദന അസഹനീയമായതോടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സിന്ധുവിനു അണ്ഡാശയത്തിൽ കാൻസറാണു ഡോക്ടർമാർ സ്ഥിരീകരിച്ചു. സിന്ധുവിന്റെ രോഗം മൂർച്ഛിച്ചതിനാൽ ഉടനെ കീമോ ആരംഭിക്കേണ്ടതുണ്ട്.

ഇരുവർക്കും കീമോ നടത്തുന്നതിനായി ആശുപത്രി വരെ വന്നുപോകുവാനുള്ള തുക പോലും കൈവശമില്ലാത്ത വിഷമത്തിലാണു ഡ്രൈവറായി ജോലി ചെയ്തിരുന്ന തങ്കപ്പൻ. 

മകളുടെ ഭർത്താവ് 18 വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയതിനാൽ കൊച്ചുമക്കളുടെ പഠനച്ചെലവ് വഹിക്കുന്നതും തങ്കപ്പനാണ്. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ ഇരുവരുടെയും ചികിത്സ നടത്താമെന്ന പ്രതീക്ഷയിലാണു ഈ കുടുംബനാഥൻ.

ADVERTISEMENT

വിലാസം:

കെ.ജെ.തങ്കപ്പൻ

പുളിമൂട്ടിൽ ഹൗസ്

ADVERTISEMENT

കനകപ്പാലം പിഒ

എരുമേലി

കോട്ടയം– 686509

ഫോൺ: 9496963529

ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക് എരുമേലി ശാഖ

അക്കൗണ്ട് ഹോൾഡർ: സിന്ദു

അക്കൗണ്ട് നമ്പർ: 0146053000021060

IFSC Code: SBIL0000146