തൊടുപുഴ ∙ ബൈക്കപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഇടവെട്ടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ താമസക്കാരനായ ചാത്തൻകുന്നേൽ സി.കെ.സാബു (45) ആണ് ചികിത്സാ സഹായം തേടുന്നത്. 2017 ജനുവരിയിൽ മുട്ടം ടൗണിൽ ഉണ്ടായ ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാബു പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ബൈക്കപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഇടവെട്ടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ താമസക്കാരനായ ചാത്തൻകുന്നേൽ സി.കെ.സാബു (45) ആണ് ചികിത്സാ സഹായം തേടുന്നത്. 2017 ജനുവരിയിൽ മുട്ടം ടൗണിൽ ഉണ്ടായ ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാബു പിന്നീട് പരസഹായമില്ലാതെ കിടക്കയിൽ നിന്നു എഴുന്നേറ്റിട്ടില്ല. 

തലയ്ക്കും വയറിനും 2 ശസ്ത്രക്രിയയ്ക്കു വിധേയനായി. തലച്ചോറിലേക്കുള്ള ഞരമ്പുകൾക്കു ഗുരുതര തകരാർ സംഭവിച്ചിരുന്നു. വിവിധ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇടവെട്ടിയിലുള്ള വാടക വീട്ടിൽ പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാതെ ദിവസങ്ങൾ തള്ളിനീക്കുകയാണ്. അപകടത്തിന്റെ തീരാവേദനയുമായി കഴിയുന്നതിനിടെയാണ് ഒരു വർഷം മുൻപു മേലുകാവിൽ ഉണ്ടായ ഓട്ടോറിക്ഷാ അപകടത്തിൽ മൂത്ത മകൻ ആനന്ദ് മരിച്ചത്. 

ADVERTISEMENT

ദുരിത ജീവിതത്തിൽ തകർന്ന മനസ്സുമായി കഴിഞ്ഞിരുന്ന സാബുവിനെ ഇതു ഏറെ തളർത്തി. ഇളയ മകൻ അരവിന്ദ് പത്താം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് വഴിയില്ലാതെ നിൽക്കുകയാണ്. നിത്യ ചെലവിനും ചികിത്സാ ചെലവിനും നല്ലൊരു തുക കണ്ടെത്തേണ്ടി വരും. സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിലേ സാബുവിനു മുന്നോട്ടു പോകാൻ കഴിയൂ. 

എപ്പോഴും സാബുവിനു സഹായമായി കൂടെ വേണമെന്നതിനാൽ ഭാര്യയ്ക്കും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കുന്നില്ല. കരുണയുള്ള മനസ്സുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അലഹാബാദ് ബാങ്ക് തൊടുപുഴ ശാഖയിൽ സി.കെ.സാബുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • സി.കെ.സാബു
  • അലഹാബാദ് ബാങ്ക് തൊടുപുഴ ശാഖ (Allahabad Bank Thodupuzha Branch)
  • അക്കൗണ്ട് നമ്പർ : 50 31 33 19 690
  • IFSC Code: ALLA0212843