തിരുവനന്തപുരം ∙ ജീവിതം ആഘോഷിക്കേണ്ട സമയത്തു ജീവൻ നിലനിർത്താനുള്ള പെടാപാടിലാണു വിഷ്ണുവെന്ന യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ, അവനവൻഞ്ചേരി അയ്യരുവിള വീട്ടിൽ വിഷ്ണു (31)വാണു ഗുരുതര വൃക്കരോഗം ബാധിച്ചു ചികിൽസാ സഹായം തേടുന്നത്. 3 വർഷത്തോളം അബുദബിയിലെ ഗ്ലാസ് പ്ലാന്റിലായിരുന്നു വിഷ്ണുവിനു ജോലി ഇതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജീവിതം ആഘോഷിക്കേണ്ട സമയത്തു ജീവൻ നിലനിർത്താനുള്ള പെടാപാടിലാണു വിഷ്ണുവെന്ന യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ, അവനവൻഞ്ചേരി അയ്യരുവിള വീട്ടിൽ വിഷ്ണു (31)വാണു ഗുരുതര വൃക്കരോഗം ബാധിച്ചു ചികിൽസാ സഹായം തേടുന്നത്. 3 വർഷത്തോളം അബുദബിയിലെ ഗ്ലാസ് പ്ലാന്റിലായിരുന്നു വിഷ്ണുവിനു ജോലി ഇതിനിടെ ബാങ്കിൽ നിന്ന് 9 ലക്ഷം രൂപ വായ്പയെടുത്ത് വീട് വച്ചു. എന്നാൽ വീടു പണി ഇനിയും പൂർത്തിയായിട്ടില്ല. 

അബുദബിയിൽ ഒരിക്കൽ തലചുറ്റി വീണ വിഷ്ണുവിനെ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചപ്പോഴാണു വൃക്കകൾ തകരാറിലാണെന്നും ചികിൽസയ്ക്കായി നാട്ടിലേക്കു പോകണമെന്നും ഡോക്ടർമാർ പറഞ്ഞത്. വായ്പയുടെ ബാധ്യതയുള്ളതിനാൽ കുറച്ചു കാലം കൂടി അവിടെ പിടിച്ചു നിന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ നാട്ടിലേക്കു മടങ്ങി. 

ADVERTISEMENT

മെഡിക്കൽ കോളജിലെ പരിശോധയിൽ വൃക്ക മാറ്റി വയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ പറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കുടുംബം. വൃക്ക നൽകാമെന്നു പറഞ്ഞവരെല്ലാം പിൻമാറി. ഇപ്പോൾ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണു വിഷ്ണു ജീവൻ നിലനിർത്തുന്നത്. അനുയോജ്യമായ വൃക്ക ലഭിക്കണമെന്ന പ്രാർഥന തുടരുമ്പോഴും മുന്നോട്ടുള്ള ചെലവുകൾ നേരിടാൻ എന്തു ചെയ്യണമെന്ന് ഇവർക്കറിയില്ല. 

വിഷ്ണുവിന്റെ 70 വയസുള്ള പിതാവ് കടുത്ത പ്രമേഹ രോഗിയും മാതാവ് അർബുദ രോഗിയുമാണ്. വിഷ്ണുവിന് ഒരു സഹോദരി കൂടിയുണ്ട്. ഈ കുടുംബത്തിന്റെ സങ്കടം കണ്ട് സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ. ചികിൽസാ ധന ശേഖരണത്തിനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് അവനവൻഞ്ചേരി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.  

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ഇന്ത്യൻ ഓവർസീസ് ബാങ്ക് അവനവൻഞ്ചേരി ശാഖ (Indian Overseas Bank Avanavanchery Branch)
  • അക്കൗണ്ട് നമ്പർ: 07800 10000 16758
  • IFSC Code: IOBA0000780
  • ഫോൺ : 99957 97797 (വിഷ്ണു)