കൊല്ലം ∙ അവിചാരിതമായുണ്ടായ വീഴ്ചയെത്തുടർന്ന് നടക്കാൻ പോലുമാകാതെ മൂന്നു വർഷമായി ദുരിതക്കിടക്കയിലാണു പേരൂർ സ്വദേശി സുരേഷ് ബാബു (45). മക്കളെയും ഭാര്യയെയും നന്നായി നോക്കണമെന്നും സ്വന്തമായി വീടുണ്ടാക്കണമെന്നുമുള്ള ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ കണ്ണീരൊഴുക്കുകയാണ് ഇപ്പോൾ കരിക്കോട് പുലരിനഗറിൽ വയലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അവിചാരിതമായുണ്ടായ വീഴ്ചയെത്തുടർന്ന് നടക്കാൻ പോലുമാകാതെ മൂന്നു വർഷമായി ദുരിതക്കിടക്കയിലാണു പേരൂർ സ്വദേശി സുരേഷ് ബാബു (45). മക്കളെയും ഭാര്യയെയും നന്നായി നോക്കണമെന്നും സ്വന്തമായി വീടുണ്ടാക്കണമെന്നുമുള്ള ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ കണ്ണീരൊഴുക്കുകയാണ് ഇപ്പോൾ കരിക്കോട് പുലരിനഗറിൽ വയലിൽ പുത്തൻവീട്ടിൽ കഴിയുന്ന സുരേഷ്. 

പ്ലാവിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റതോടെയാണു കാലുകൾ തളർന്നു കിടപ്പിലായത്. വീഴ്ചയിൽ നട്ടെല്ലു പൂർണമായി പൊടിഞ്ഞു പോയി. അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടെങ്കിലും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ഇതുവരെ സുരേഷിനായില്ല. വർഷങ്ങളായിട്ടിരിക്കുന്ന കമ്പി ഇപ്പോൾ ശരീരം തുളയ്ക്കുന്ന അവസ്ഥയിലായി. അടിയന്തരമായി ഇതു മാറ്റി പുതിയതിട്ടില്ലെങ്കിൽ ശരീരത്തിൽ വൃണമായി മാറുമെന്നു ഡോക്ടർമാരും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. 

ADVERTISEMENT

ഭർത്താവിന്റെ ചികിൽസയ്ക്കും കുട്ടികളെ പട്ടിണി കൂടാതെ നോക്കാനുമായി ഭാര്യ സുലത 2018 ഓഗസ്റ്റിൽ കുവൈത്തിൽ വീട്ടു ജോലിക്കു പോയി. എന്നാൽ അവിടെ കൊടിയ മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. ഭക്ഷണം പോലും കഴിക്കാൻ ലഭിച്ചില്ല. ഇതോടെ എംബസിയുടെ സഹായത്തോടെ ഇവർ തിരികെ നാട്ടിലെത്തി. മക്കളെ പഠിപ്പിക്കാൻ പോലും ഇവർക്കു നിവർത്തിയില്ല. 

പിതാവു കിടപ്പിലായതോടെ മൂത്ത മകന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. 5 ലക്ഷത്തോളം രൂപ തുടർചികിൽസയ്ക്കായി ഇവർക്കു വേണം. ഓരോ ദിവസത്തെയും ഭക്ഷണം പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഈ തുക എങ്ങനെയുണ്ടാക്കുമെന്നറിയില്ല. സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

ADVERTISEMENT

ചികിൽസാ ധനശേഖരണത്തിനായി യൂണിയൻ ബാങ്ക് കൊല്ലം ശാഖയിൽ കെ.സുലത എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക് കൊല്ലം ശാഖ
  • അക്കൗണ്ട് നമ്പർ : 3614020 10707948
  • IFSC Code – UBIN0536148
  • ഫോൺ: 90613 73513, 95391 56307