ആലപ്പുഴ ∙ കൂട്ടുകാർക്കൊപ്പം കളിച്ചുരസിച്ചു നടക്കേണ്ട പ്രായത്തിൽ മാരകരോഗം ബാധിച്ച 4 വയസ്സുകാരിയുടെ കുടുംബം സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു. പവർ ഹൗസ് വാർഡിൽ കാട്ടുങ്കൽ പുരയിടത്തിൽ എസ്. ബാബു– ജസീല ദമ്പതികളുടെ മകൾ ഫാത്തിമയാണ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കഴിയുന്നത്. രക്താർബുദം ബാധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കൂട്ടുകാർക്കൊപ്പം കളിച്ചുരസിച്ചു നടക്കേണ്ട പ്രായത്തിൽ മാരകരോഗം ബാധിച്ച 4 വയസ്സുകാരിയുടെ കുടുംബം സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു. പവർ ഹൗസ് വാർഡിൽ കാട്ടുങ്കൽ പുരയിടത്തിൽ എസ്. ബാബു– ജസീല ദമ്പതികളുടെ മകൾ ഫാത്തിമയാണ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കഴിയുന്നത്. രക്താർബുദം ബാധിച്ച ഫാത്തിമയ്ക്ക് കീമോ തുടങ്ങി. കുട്ടികൾക്ക് സൗജന്യ ചികിത്സയാണെങ്കിലും പുറത്തുനിന്നുള്ള മരുന്നിനും തിരുവനന്തപുരത്തെ താമസത്തിനും മറ്റുമായി പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ് ബാബുവിന്റെ കുടുംബം.

ഇബ്രാഹിം ബാദുഷ(6)യാണ് ഫാത്തിമയുടെ സഹോദരൻ. വീടിനു സമീപത്തെ അങ്കണവാടിയിൽ പോയിരുന്ന ഫാത്തിമയ്ക്ക് ക്ഷീണം തോന്നിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പത്ര ഏജന്റായിരുന്ന ബാബു മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തായതോടെ തൊഴിലും മുടങ്ങി. ദൈനംദിന ചെലവിനു പോലും പ്രയാസപ്പെടുകയാണ് ഈ കുടുംബം. 

ADVERTISEMENT

എസ്ബിഐ മുല്ലയ്ക്കൽ ശാഖയിൽ ജസീല ബാബുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ ആലപ്പുഴ മുല്ലയ്ക്കൽ ശാഖ
  • അക്കൗണ്ട് നമ്പർ: 20120022632
  • IFSC Code: SBIN0003106