ഭീമനടി (കാസർകോട്) ∙ ഇരുകാലുകളും മുട്ടിനുതാഴെവച്ച് മുറിച്ചുമാറ്റി എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വീട്ടമ്മ ഉദാരമതികളുടെ കനിവുതേടുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കുറുക്കൂട്ടിപ്പൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന ടാപ്പിങ് തൊഴിലാളി കൈതക്കോട്ടിൽ പോൾസന്റെ ഭാര്യ റെജി(46)യാണു സഹായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീമനടി (കാസർകോട്) ∙ ഇരുകാലുകളും മുട്ടിനുതാഴെവച്ച് മുറിച്ചുമാറ്റി എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വീട്ടമ്മ ഉദാരമതികളുടെ കനിവുതേടുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കുറുക്കൂട്ടിപ്പൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന ടാപ്പിങ് തൊഴിലാളി കൈതക്കോട്ടിൽ പോൾസന്റെ ഭാര്യ റെജി(46)യാണു സഹായം തേടുന്നത്. 

25 വർഷമായി പ്രമേഹ രോഗിയായ റെജിക്കു തൈറോയ്ഡ് ബാധിച്ചതിനാൽ 2വർഷം മുൻപു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവച്ചു വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. 4 ലക്ഷത്തോളം രൂപ ചികിൽസയ്ക്കായി വേണ്ടിവന്നു. ഇതിനിടെ ഇടതുകാലിലേക്കും രോഗം ബാധിച്ചു. മുട്ടിനുതാഴെ രക്തയോട്ടം പൂർണമായും നിലച്ചതിനാൽ വീണ്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തുടർ ചികിത്സയ്ക്കു പണമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ADVERTISEMENT

രോഗം ഗുരുതരമായതിനെത്തുടർന്നു പിന്നീട് അമൃത ആശുപത്രിയിലേക്കും മാറ്റി. പിന്നീട് ഇടതുകാലും മുറിച്ചുനീക്കേണ്ടിവന്നു. ഇതിനിടെ ഏറെ ദിവസങ്ങൾ വെന്റിലേറ്ററിലും മറ്റും കഴിഞ്ഞതിനാൽ ശരീരത്തിനു പുറത്തും മുറിവുണ്ടായി. ഇതു പരിഹരിക്കാൻ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ആ ആവശ്യം ആഗ്രഹം മാത്രമായി ഒതുക്കി.

നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും സഹായം കൊണ്ടാണു റെജിയുടെ ചികിത്സ നടക്കുന്നത്. മുറിവുണങ്ങിയെങ്കിലും കൃത്രിമകാൽ വയ്ക്കാൻ നിർവാഹമില്ലാത്തതിനാൽ ഇവരുടെ ജീവിതം ദുരിതപൂർണമായി. ഭാര്യയെ ശുശ്രൂഷിക്കാൻ കൂടെനിൽക്കേണ്ടതിനാൽ പോൾസണു കൂലിപ്പണിക്കുപോകാൻ കഴിയുന്നില്ല. ഇതിനിടെ 2 പെൺമക്കളുടെ പഠനവും ജീവിത ചെലവും ഇവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഉദാരമതികളുടെ കനിവുകാത്തിരിക്കുകയാണ് ഈ കുടുംബം. മകൾ അലീനയുടെ പേരിൽ വെള്ളരിക്കുണ്ട് എസ്ബിഐ ശാഖയിൽ എസ്ബി അക്കൗണ്ട് തുറന്നിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ വെള്ളരിക്കുണ്ട് ശാഖ
  • അക്കൗണ്ട് നമ്പർ: 37695983711
  • IFSC- SBIN0071104