തൊടുപുഴ ∙ കുടലിൽ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് സു:മനസുകളുടെ സഹായം തേടുന്നു. അഞ്ചിരി അള്ളുങ്കൽ ഏബ്രഹാമിന്റെ മകൻ ജോജി ഏബ്രഹാം (20) ആണ് ചികിത്സയിൽ കഴിയുന്നത്. 2 വർഷം മുൻപ് പ്ലസ്ടു പഠനത്തിന് ഇടെയാണ് കുടൽ ചുരുങ്ങുന്ന അസുഖം പിടിപെട്ട് ആദ്യം ചികിത്സ തേടിയത്. ഇതെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കുടലിൽ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് സു:മനസുകളുടെ സഹായം തേടുന്നു. അഞ്ചിരി അള്ളുങ്കൽ ഏബ്രഹാമിന്റെ മകൻ ജോജി ഏബ്രഹാം (20) ആണ് ചികിത്സയിൽ കഴിയുന്നത്. 2 വർഷം മുൻപ് പ്ലസ്ടു പഠനത്തിന് ഇടെയാണ് കുടൽ ചുരുങ്ങുന്ന അസുഖം പിടിപെട്ട് ആദ്യം ചികിത്സ തേടിയത്. ഇതെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഇതോടെ തുടർ പഠനവും മുടങ്ങി.  

ADVERTISEMENT

3 മാസം മുൻപ് വീണ്ടും രോഗം കലശലായി. ഭക്ഷണം കഴിച്ചാൽ അസഹ്യമായ വയറു വേദന ആയിരുന്നു ലക്ഷണം. പിന്നീട് കഴിച്ച ഭക്ഷണം ഛർദ്ദിയിലൂടെ പുറത്തു പോയാൽ മാത്രമേ വയറു വേദന കുറയൂ. ഇതെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ചു. ഇതെ തുടർന്ന് ജോജിയെ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 മാസം മുൻപ് വീണ്ടും കുടലിൽ ശസ്ത്രക്രിയ നടത്തി. ഇതിനു പിന്നാലെ ന്യുമോണിയ ബാധിച്ച് സ്ഥിതി ഗുരുതരമായി. 

ADVERTISEMENT

ഇതെ തുടർന്ന് 2 ആഴ്ച  ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു. ഇപ്പോഴും ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ. ഇനിയും ഏറെ നാൾ ചികിത്സ നടത്തിയാൽ മാത്രമേ സാധാരണ നിലയിലേക്ക് ജോജിക്ക് എത്താൻ ആകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. കൂലിപ്പണിക്കാരായ ഏബ്രഹാമിനും ഭാര്യ റോസിലിക്കും മകന്റെ ചികിത്​സക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതുവരെ 3 ലക്ഷത്തോളം രൂപ ചിലവായി. കടം വാങ്ങിയും ചിലർ സഹായിച്ചുമാണ്   ഇതുവരെ ചികിത്സ തുടർന്നത്. 

ADVERTISEMENT

ഇനി ആശുപത്രിയിൽ രണ്ടര ലക്ഷത്തോളം രൂപ അടയ്ക്കാൻ ഉണ്ട്. ഇതിനു വഴിയില്ലാതെ ഈ നിർധന കുടുംബം വലയുകയാണ്. ആശുപത്രി ബിൽ അടയ്ക്കാനും തുടർ ചികിത്​സക്ക് സു:മനസുകളിൽ നിന്നു സഹായം തേടുകയാണ് ഇവർ. 

പിതാവ് എ.എം.ഏബ്രഹാമിന്റെ പേരിൽ തൊടുപുഴ എസ്ബിഐ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 20401352459. ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ0008674. ഫോൺ: (ഏബ്രഹാം) 9747927821.