പത്തനംതിട്ട∙ ഭാഗ്യം വിറ്റ് ഒരു പാട് പേർക്ക് ഭാഗ്യം നൽകിയ ആളാണ് വിധിയുടെ കെണിയിൽ വീണ് ഇൗ സഹായം തേടുന്നത്. ഒരു വർഷം മുൻപുവരെ ഒരല്ലലുമില്ലാതെ ജീവിച്ചിരുന്ന ആനപ്പാറ വലിയ വീട്ടിൽ പ്രസാദ്കുമാറിന്റെ (50) ജീവിതത്തിൽ മാറ്റങ്ങളുമായി ദുരന്തത്തിന്റെ പേമാരി പെയ്തിറങ്ങിയത് പെട്ടെന്നായിരുന്നു. ജില്ലയുടെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ഭാഗ്യം വിറ്റ് ഒരു പാട് പേർക്ക് ഭാഗ്യം നൽകിയ ആളാണ് വിധിയുടെ കെണിയിൽ വീണ് ഇൗ സഹായം തേടുന്നത്. ഒരു വർഷം മുൻപുവരെ ഒരല്ലലുമില്ലാതെ ജീവിച്ചിരുന്ന ആനപ്പാറ വലിയ വീട്ടിൽ പ്രസാദ്കുമാറിന്റെ (50) ജീവിതത്തിൽ മാറ്റങ്ങളുമായി ദുരന്തത്തിന്റെ പേമാരി പെയ്തിറങ്ങിയത് പെട്ടെന്നായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലോട്ടറി കച്ചവടം നടത്തിയും ഭാര്യ സിന്ധു വീട്ടുജോലി ചെയ്തുമാണ് കുടുംബം അല്ലലില്ലാതെ കഴിഞ്ഞിരുന്നത്. 

പ്രസാദിന് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രയാസമനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയല്ല. ഒട്ടും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഡോക്ടറെ കാണാൻ പോയതും തൊണ്ട ഭാഗത്ത് അർബുദം വ്യാപിച്ചിരിക്കുകയാണെന്നും അറിഞ്ഞത്. പെട്ടെന്നുണ്ടായ ദുരന്തം കുടുംബത്തിന്റെ ഭാവി മാറ്റിമറിയ്ക്കുന്ന അവസ്ഥകളിലേക്ക് പോയി. 

ADVERTISEMENT

പ്ലസ് ടുവിനും 2–ാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പഠന ചെലവ് വീട്ടുചെലവ് എല്ലാം താങ്ങാൻ ഈ ചെറിയ കുടുംബത്തിനു കഴിയുന്നില്ല. വീടിന്റെ അവസ്ഥയും പരിതാപകരമാണ്. നിത്യച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ്. ഓരോ ദിവസവും കഴിയുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണിവർ. 

തിരുവനന്തപുരം ആർസിസിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തി ഒരുലക്ഷത്തോളം തുക ചെലവായി. തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. സിന്ധുവിന്റെ പേരിൽ പത്തനംതിട്ട എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ പത്തനംതിട്ട
  • അക്കൗണ്ട് നമ്പർ: 31005929844
  • ഐഎഫ്എസ്‌സി കോഡ്: SBIN0007252