കോഴിക്കോട് ∙ വീടില്ല; മാതാപിതാക്കളും സഹോദരനും രോഗികൾ, സഹോദരന്റെ ഭാര്യ ഗർഭിണി. ദുരിതക്കയത്തിൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവതിയെ വിധിയുടെ ക്രൂരത ആക്രമിച്ചത് കാൻസറിന്റെ രൂപത്തിൽ. കുടുംബത്തിന്റെ വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കാവശ്യമായ ലക്ഷങ്ങൾ എങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വീടില്ല; മാതാപിതാക്കളും സഹോദരനും രോഗികൾ, സഹോദരന്റെ ഭാര്യ ഗർഭിണി. ദുരിതക്കയത്തിൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവതിയെ വിധിയുടെ ക്രൂരത ആക്രമിച്ചത് കാൻസറിന്റെ രൂപത്തിൽ. കുടുംബത്തിന്റെ വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കാവശ്യമായ ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കരയുകയാണ് ഷീബ(38).

ADVERTISEMENT

ഭർത്താവ് മരിച്ചതിനെ തുടർന്നു സ്വന്തം മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് ഷീബയുടെ താമസം. മാസങ്ങളോളം വാടക നൽകാൻ കഴിയാതിരുന്നതോടെ താമസിച്ച വീട്ടിൽനിന്ന് ഉടമസ്ഥൻ ഇറക്കിവിട്ടു. എങ്ങോട്ടു പോകണമെന്നറിയാതെ തെരുവോരത്ത് നിന്ന ഈ ആറംഗ കുടുംബത്തെ വിവരമറിഞ്ഞു കക്കോടി കിഴക്കുംമുറി സ്വദേശി അടിയോളിൽ ശിവാനന്ദൻ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. 2 മാസമായി ഇതാണ് ഇവരുടെ വിലാസം.

ADVERTISEMENT

ഷീബയുടെ പിതാവ് സ്ട്രോക്ക് വന്നു കിടപ്പിലാണ്. അമ്മ പ്രദേശത്തെ സ്ഥാപനങ്ങളിൽ സ്വീപ്പറായി ജോലി ചെയ്യുന്നു. നട്ടെല്ലിനു പരുക്കേറ്റ സഹോദരനു ജോലി ചെയ്യാനുള്ള ആരോഗ്യശേഷിയില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരുടെ 3 വയസ്സുള്ള മകളും അടങ്ങുന്നതാണു കുടുംബം. 

ADVERTISEMENT

ചികിത്സയ്ക്കു സഹായം തേടി വാർഡ് മെംബറെ സമീപിച്ചപ്പോൾ ‘വീടും വിലാസവും ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെ’ന്ന മറുപടിയാണു കിട്ടിയതെന്നു പറയുന്നു. മകളെ മരണത്തിനു വിട്ടുകൊടുത്താൽ ജീവിക്കാൻ മറ്റൊരു നിവൃത്തിയില്ലാതാകുമെന്നും കുടുംബം ഒന്നായി വിധിക്കു കീഴടങ്ങേണ്ടി വരുമെന്നും ഷീബയുടെ അമ്മ വസന്ത പറയുന്നു. 

കാത്തലിക് സിറിയൻ ബാങ്ക് കോവൂർ ശാഖയിലാണു ഷീബയുടെ അക്കൗണ്ട്. നമ്പർ: 0127 03642625 190001. IFSC: CSBK0000127.