നാരങ്ങാനം ∙ ഒരു വീട്ടിലെ 2 സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ കരളുറച്ച് നാടും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത്. കണമുക്ക് കിഴവറ മേലേതിൽ രാജേന്ദ്രപ്പണിക്കരുടെ 3 ആൺമക്കളിൽ 2 പേർക്കും ഗുരുതരമായ കരൾ രോഗം ബാധിച്ചത് കുടുംബത്തിന്റെ ഗതി തന്നെ മാറ്റി . ദുരന്തത്തിൽ നിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാരങ്ങാനം ∙ ഒരു വീട്ടിലെ 2 സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ കരളുറച്ച് നാടും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത്. കണമുക്ക് കിഴവറ മേലേതിൽ രാജേന്ദ്രപ്പണിക്കരുടെ 3 ആൺമക്കളിൽ 2 പേർക്കും ഗുരുതരമായ കരൾ രോഗം ബാധിച്ചത് കുടുംബത്തിന്റെ ഗതി തന്നെ മാറ്റി . ദുരന്തത്തിൽ നിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. രാജേന്ദ്രപ്പണിക്കരുടെ മൂത്ത മകൻ രാജേഷിന് (44) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 5 മാസമേ ആകുന്നുള്ളൂ. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോഴും. ഭാര്യ ശാരിയുടെ സഹോദരിയും ഇളയ സഹോദരന്റെ ഭാര്യ ശ്യാമയുമാണ് കരൾ ദാനം ചെയ്തത്. കണമുക്കിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു രാജേഷ്.

ഇപ്പോൾ സഹോദരൻ രതീഷിനും (41 ) ഇതേ രോഗം ബാധിച്ച് അമൃതാ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഇരുവർക്കും 2 വർഷം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരൾ ദാനം നൽകുന്നതിന് തയാറായി ആളുണ്ടെങ്കിലും ഭാരിച്ച ചെലവിന് വഴി കാണാതെ ഈ കുടുംബം വിഷമിക്കുകയാണ്. പ്രദേശവാസികൾ സഹായഹസ്തവുമായി രംഗത്തുണ്ട്. 

ADVERTISEMENT

നാരങ്ങാനം പൗരാവലി എന്ന വാട്സ്ആപ് കൂട്ടായ്മയും സഹായ നിധി ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഇതൊന്നും ചികിത്സയ്ക്ക് മതിയാവാത്ത സാഹചര്യമായതിനാലാണ് സുമനസ്സുകളുടെ സഹായം  തേടുന്നത്. രതീഷിന്റെ ഭാര്യ ഇപ്പോൾ 4 മാസം ഗർഭിണിയുമാണ്. രാജേഷിന്റെ പേരിൽ നാരങ്ങാനം എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ– 57064652031. IFSC Code: SBIN0070069. ഫോൺ 9846135357