തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മത്തായിപ്പാറ വളകോട് തേക്കുംകാട്ടിൽ വിഷ്ണു (22) ആണ് ചികിത്സാ സഹായം തേടുന്നത്. 8 മാസം മുൻപു വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മത്തായിപ്പാറ വളകോട് തേക്കുംകാട്ടിൽ  വിഷ്ണു (22) ആണ് ചികിത്സാ സഹായം തേടുന്നത്. 8 മാസം മുൻപു വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. ഒരാഴ്ചത്തെ മരുന്നിനു മാത്രം 5000– 6000 രൂപ ചെലവ് വരുമെന്നു വിഷ്ണുവിന്റെ അമ്മ ഗിരിജ പറയുന്നു. 

ADVERTISEMENT

ആഴ്ചയിൽ 2 തവണ ഡയാലിസിസ് നടത്തണം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണു ഇപ്പോൾ ഡയാലിസിസ് നടത്തുന്നത്. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ലക്ഷങ്ങൾ വേണ്ടിവരും. വൃക്കദാതാവിനെയും കണ്ടെത്തണം. വിഷ്ണുവിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ വിജയൻ മരിച്ചതാണ്. അമ്മ ഗിരിജ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മകന്റെ ഇപ്പോഴത്തെ അവസ്ഥ മൂലം ഗിരിജയ്ക്കു ജോലിക്കു പോകാനും കഴിയാത്ത സ്ഥിതിയാണ്. 

ADVERTISEMENT

വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് രോഗവിവരം അറിയുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ്  ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഉള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. 

ADVERTISEMENT

വിഷ്ണുവിന്റെ അമ്മ ഗിരിജ ബിജുവിന്റെ പേരിൽ യൂണിയൻ ബാങ്ക് മാട്ടുക്കട്ട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 423202010018180, ഐഎഫ്എസ്‌സി കോഡ് : യുബിഐഎ‍ൻ0542326.