കണ്ണൂർ∙ ഹൃദയം മാറ്റിവെച്ച യുവാവിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരണം. ഇതിന് ഉദാരമതികൾ കനിയണം. അഞ്ച് വർഷം മുമ്പാണ് കണ്ണൂർ വളപട്ടണം തൊലിച്ചി ഹൗസിൽ ടി.ഷബീറിന്(37) ഹൃദയസംബന്ധമായ അസുഖം പിടിപെട്ടത്. 2015 സെപ്റ്റംബറിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോൾ ചുമയും ശ്വാസതടസ്സവും ഉണ്ടായി. ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഹൃദയം മാറ്റിവെച്ച യുവാവിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരണം. ഇതിന് ഉദാരമതികൾ കനിയണം. അഞ്ച് വർഷം മുമ്പാണ് കണ്ണൂർ വളപട്ടണം തൊലിച്ചി ഹൗസിൽ ടി.ഷബീറിന്(37) ഹൃദയസംബന്ധമായ അസുഖം പിടിപെട്ടത്. 2015 സെപ്റ്റംബറിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോൾ ചുമയും ശ്വാസതടസ്സവും ഉണ്ടായി. ചികിത്സ തേടിയപ്പോൾ ഹൃദയത്തിന് ബലക്കുറവുണ്ടെന്നറിഞു. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പോംവഴി എന്ന് ഡോക്ടർമാർ പറഞ്ഞതോടെ ഹോട്ടൽ തൊഴിലാളി ആയിരുന്ന ഷബീറും ഭാര്യ ഷഹർബാനുവും പകച്ചുപോയി.

എങ്കിലും ജീവിത പങ്കാളി നൽകിയ ധൈര്യവും നാട്ടുകാർ നൽകിയ ചികിത്സാ സഹായവും കൊണ്ട് ഷബീർ എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പം സംസ്ഥാന സർക്കാറിന്റെ മൃതസജ്ജീവനി പദ്ധതിയിൽ ഒ പോസറ്റീവ് ഹൃദയത്തിനായി രജിസ്റ്റർ ചെയ്തു. അതിനിടെ മസ്തിഷ്ക മരണം സംഭവിച്ച വടക്കൻ പറവൂർ സ്വദേശിയായ കെൽവിൻ ജോയ് എന്ന യുവാവിന്റെ ഹൃദയം ഷബീറിന്
ലഭിക്കുമെന്നായി. കഴിഞ്ഞ ജൂലൈ 19 ന് അമൃത ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയിച്ചു.

താൻ മരിച്ചാൽ തന്റെ ശരീരത്തിൽ നിന്ന് എന്തെല്ലാം അവയവങ്ങളെടുക്കാമോ അതെല്ലാം മറ്റാരുടെയെങ്കിലും ജീവിതത്തിന് ഉപകാരപെടണം എന്ന് ബന്ധുക്കളോട് പറഞ്ഞ മനുഷ്യ സ്നേഹിയായ കെൽവിന്റെ ഹൃദയം ഷബീറിന്റെ ഉള്ളിൽ സ്പന്ദിച്ച് തുടങ്ങി. മാറ്റിവെച്ച ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഷബീറിന് ലക്ഷങ്ങൾ ചെലവുള്ള ചികിത്സ തുടരണം. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം
ഡിസ്ചാർജ്ജ് ആയെങ്കിലും തുടർ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്ക് സമീപം തന്നെ വാടക വീട്ടിൽ താമസിക്കുകയാണ് ഷബീറും ഭാര്യ ഷഹർബാനുവും. ഹൃദയാരോഗ്യത്തിന് വേണ്ടി എല്ലാ സജ്ജീകരണങ്ങളും താമസിക്കുന്ന ചുറ്റുപാടിൽ വേണമെന്നതിനാൽ മാസത്തിൽ 20,000 രൂപ വാടക നൽകിയാണ് താമസം.

ADVERTISEMENT

ഇനിയുള്ള ചികിത്സയ്ക്ക് കുറഞ്ഞത് 20 ലക്ഷത്തോ ളം വേണ്ടിവരും. നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി വഴി പിരിച്ചെടുത്ത നൽകിയ ലക്ഷങ്ങൾ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ചെലവായി. ഇനിയുമൊരു തുക നൽകാൻ അവർക്കും പരിമിതിയുണ്ട്. തുടർ
ചികിത്സയ്ക്ക് വേണ്ട വൻ തുകക്ക് മുന്നിൽ ഷബീർ–ഷഹർബാൻ ദമ്പതികൾ നിസ്സഹായരാണ്. ഉദാരമതികൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഷബീറും ഭാര്യ ഷഹർബാനും.

കെ.ഷഹർബാനു.
A/C NO-015500100254333. IFSC code-DLXB0000155.
ധനലക്ഷ്മി ബാങ്ക് ശാഖ ഇടപ്പള്ളി ഇകെഎം എഐഎംഎസ്, കൊച്ചി.
ഫോൺ–7025402426.