കലവൂർ ∙ ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്ന് വീണ് കിടപ്പിലായ ജീവനക്കാരന്റെ കുടുംബം വൈദ്യുതി ബോർഡിന്റെ കനിവ് തേടുന്നു. മാരാരിക്കുളം വടക്ക് എസ്എൽ പുരം തോപ്പുവെളി കൊച്ചുകുട്ടന്റെ(52) കുടുംബത്തോട് വൈദ്യുതി ബോർഡ് ക്രൂരത കാട്ടുന്നത്. എസ്എൽ പുരം സെക്ഷനിലെ ലൈൻമാനായിരുന്ന കൊച്ചുകുട്ടന് 2010 ഡിസംബർ 15നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ ∙ ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്ന് വീണ് കിടപ്പിലായ ജീവനക്കാരന്റെ കുടുംബം വൈദ്യുതി ബോർഡിന്റെ കനിവ് തേടുന്നു. മാരാരിക്കുളം വടക്ക് എസ്എൽ പുരം തോപ്പുവെളി കൊച്ചുകുട്ടന്റെ(52) കുടുംബത്തോട് വൈദ്യുതി ബോർഡ് ക്രൂരത കാട്ടുന്നത്. എസ്എൽ പുരം സെക്ഷനിലെ ലൈൻമാനായിരുന്ന കൊച്ചുകുട്ടന് 2010 ഡിസംബർ 15നാണ് അപകടമുണ്ടായത്. കണിച്ചുകുളങ്ങര പാണകുന്നിന് സമീപം വൈദ്യുതി തൂണിറ്റിൽ അറ്റകുറ്റപ്പണികൾ നടത്തവേ വൈദ്യുതാഘാതമേറ്റ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. തുടർന്ന്
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചു.

ഇവിടെ 21 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ അബോധാവസ്ഥയിലായിരുന്നു. ഇവിടെ 45 ദിവസം ചികിത്സിച്ചിട്ടും കാര്യമായ പുരോഗതിയില്ലാതെ വന്നതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം വീടിന് സമീപത്തെ ആശുപത്രിയിൽ നഴ്സിങ് സേവനം ലഭിക്കുന്നതിന് അവിടേക്ക് മാറ്റി. തുടർന്ന് ചേർത്തലയിലെ ആശുപത്രിയിലും ഏറെ നാൾ കിടന്നു. ഒടുവിൽ
ഭക്ഷണത്തിനും മറ്റും ട്യൂബുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ ഏറെ നാൾ ഫിസിയോതെറാപ്പി നടത്തിയിട്ടും കാര്യമായി ഫലമുണ്ടായില്ല.

ഭാര്യ ബിന്ദുവും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്ന ദലിത് വിഭാഗത്തിലുള്ള കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു കൊച്ചുകുട്ടൻ. ആശുപത്രി ചിലവും മറ്റുമായി കടബാധ്യതയിലായ കുടുംബത്തിന് വൈദ്യുതി ബോർഡ് നൽകിയത് 1,44,000 രൂപ മാത്രമാണ്. രണ്ട് വർഷത്തോളം പകുതി പെൻഷൻ കൊടുത്തെങ്കിലും പിന്നീട് നിർത്തി. ഇൻവാലിഡ് പെൻഷനാക്കിയാൽ ആശ്രിത നിയമനം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുകാരെ ആശ്വസിപ്പിച്ചെങ്കിലും മൂത്തമകൻ ഐടിഐ പാസായി നിയനത്തിനായി അപേക്ഷ നൽകിയപ്പോൾ കൊച്ചുകുട്ടന്
86% വൈകല്യമേയൊള്ളൂവെന്നതിനാൽ ജോലി നൽകാനാവില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു ജോലി
നിഷേധിക്കുകയായിരുന്നു. കിടപ്പിലായ ഭർത്താവിനെ പരിചരിക്കുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യവൃത്തിക്ക് പോലും മാർഗമില്ലാതെ ഇവർ വിഷമിക്കുകയാണ്.

ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

വിജയ ബാങ്ക്, മാരാരിക്കുളം.
അക്കൗണ്ട് നമ്പർ–208401011003225
IFSC CODE- VIJB0002084.
ഫോൺ നമ്പർ–8590468308.