തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മുതലക്കോടം കാക്കച്ചിറയിൽ കെ.പി. ആഗസ്തി (ആന്റി-50 ) ആണ് ചികിത്സാ സഹായം തേടുന്നത്. വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ആഗസ്തിക്കു 2017 ൽ സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയും കാഴ്ചശക്തി ഭാഗികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മുതലക്കോടം കാക്കച്ചിറയിൽ കെ.പി. ആഗസ്തി (ആന്റി-50 ) ആണ് ചികിത്സാ സഹായം തേടുന്നത്. വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ആഗസ്തിക്കു  2017 ൽ സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയും കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. അന്നു മുതൽ ജോലി ചെയ്യാനാവാതെ, വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

ADVERTISEMENT

എന്നാൽ, കഴിഞ്ഞ 9 ന് വീണ്ടും സ്ട്രോക്ക് വന്നതിനെത്തുടർന്നു ആഗസ്തിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുവൃക്കകളും തകരാറിലാകുകയും ഡയാലിസിസ് നടത്താൻ ഡോക്ടർ നിർദേശിച്ചിരിക്കുകയുമാണ്. രോഗിയും രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത പിതാവും, അവിവാഹിതയും രോഗിയുമായ സഹോദരിയും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആഗസ്തി. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. തുടർ ചികിത്സയ്ക്ക് വലിയ തുക വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം. 

ADVERTISEMENT

ആഗസ്തിയുടെ ഭാര്യ മോളി ജോസഫിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ - 0170053000032630, ഐഎഫ്എസ്‌സി കോഡ് - എസ്‌ഐബിഎൽ 0000170.