തിരുവനന്തപുരം∙ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തതിനേക്കാൾ താമരാക്ഷിയെ അലട്ടുന്നത് ഭർത്താവ് മുരളിയുടെ രോഗമാണ്. വീടുകളിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് വാടകവീട്ടിൽ 3 പേർക്ക് തണലൊരുക്കിയിരുന്ന താമരാക്ഷി എന്നാൽ ഭർത്താവിന്റെ കാൻസർ രോഗത്തിനു മുന്നിൽ പതറുകയാണ്. സുമനസുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തതിനേക്കാൾ താമരാക്ഷിയെ അലട്ടുന്നത് ഭർത്താവ് മുരളിയുടെ രോഗമാണ്. വീടുകളിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് വാടകവീട്ടിൽ 3 പേർക്ക് തണലൊരുക്കിയിരുന്ന താമരാക്ഷി എന്നാൽ ഭർത്താവിന്റെ കാൻസർ രോഗത്തിനു മുന്നിൽ പതറുകയാണ്. സുമനസുകളുടെ സാഹായമുണ്ടെങ്കിലേ ഈ നിർദ്ധന കുടുംബത്തിന് ഇനി മുന്നോട്ട്പോകാനാവൂ.

തിരുവനന്തപുരം വെള്ളനാട് ചെപ്പോട് സുജിത് ഭവനിൽ കെ.മുരളി കൂലിപ്പണി കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ഭാര്യ താമരാക്ഷിയും  ഒരു മകനും മകളും അടങ്ങുന്നതാണ് കുടുംബം. ഇടയ്ക്ക് മകളുടെ വിവാഹം നടത്തി. സാമ്പത്തിക പരാധീനതമൂലം മകൻ ഇടയ്ക്ക് വച്ച് പഠനം നിർത്തി കൂലിപ്പണിക്കിറങ്ങി. എന്നാൽ ഇപ്പോൾ കോവിഡ്–19 കാരണം പണി തീരെ കുറവാണ്. താമരാക്ഷി വീട്ടുജോലിക്ക് പോയിരുന്നെങ്കിലും ഇപ്പോൾ അതുമില്ല.

ADVERTISEMENT

കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന മുരളി 10 വർഷത്തോളം കാൻസർ ബാധിതനായിരുന്നെങ്കിലുംരോഗം കണ്ടുപിടിച്ചിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഇതിനിടെ ഒരു ഒാപ്പറേഷൻ നടത്തിയെങ്കിലും രോഗത്തിനു ശമനമൊന്നുമില്ല. തിരുവനന്തപുരം ആർസിസിയിലാണ് ചികിൽസ. മരുന്നിനും തുടർ ചികിൽസയ്ക്കുമായി ധാരാളം പണം വേണ്ടിവരികയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ചെറിയ

സഹായങ്ങൾകൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്.എന്നാൽ എത്രകാലം ഇത് തുടരാൻ കഴിയുമെന്ന് വ്യക്തമല്ല. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇവരുടെ ജീവിതം മുന്നോട്ട് പോകൂ. എസ്ബിഐയുടെ പുളിയറക്കോണം ബ്രാഞ്ചിൽ മുരളിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

കെ. മുരളി

എസ്ബിഐ, പുളിയറക്കോണം ബ്രാഞ്ച്

അക്കൗണ്ട് നമ്പർ: 67275566112

ഐഎഫ്എസ്‌സി : SBIN0071176