വെള്ളരിക്കുണ്ട്∙ നട്ടെല്ലിലേക്കുള്ള ഞരമ്പുകൾ ബ്ലോക്കായതിനെതുടർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഭീമനടി കുറുഞ്ചേരിയിലെ കൂലോത്ത് വളപ്പിൽ ചിരുകണ്ടൻ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഈ 62 വയസ്സുകാരൻ കഴിഞ്ഞ ഒരുവർഷമായി നടുവേദനയ്ക്ക് ആയുർവേദ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളരിക്കുണ്ട്∙ നട്ടെല്ലിലേക്കുള്ള ഞരമ്പുകൾ ബ്ലോക്കായതിനെതുടർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഭീമനടി കുറുഞ്ചേരിയിലെ കൂലോത്ത് വളപ്പിൽ ചിരുകണ്ടൻ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.   കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഈ 62 വയസ്സുകാരൻ കഴിഞ്ഞ ഒരുവർഷമായി നടുവേദനയ്ക്ക് ആയുർവേദ ചികിത്സ നടത്തുകയായിരുന്നു. 

ADVERTISEMENT

തുടർന്ന് വേദന കൂടിയതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഞരമ്പ് ബ്ലോക്കായതാണെന്നും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും അറിയിച്ചത്. ശസ്ത്രക്രിയ നടത്താത്തപക്ഷം അരയ്ക്ക് താഴെ തളർന്ന് പോകുമെന്നും ഡോക്ടർമാർ പറയുന്നു. ഇതിനായി 3 ലക്ഷം രൂപയോളം വേണം. 

ADVERTISEMENT

ആകെ 8 സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്തതിനാൽ  ഭാര്യകാർത്യായനി തൊഴിലുറപ്പിനും പോകാറില്ല. ചിരുകണ്ടന്റെ വാർധക്യ പെൻഷൻ കൊണ്ടുവേണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ. ചികിത്സാ സഹായത്തിനായി ഭീമനടി ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.  അക്കൗണ്ട് നമ്പർ 10790100018088.( IFS COD FDRL 0001079)